Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..

വാസ്തവമറിഞ്ഞ് പോലീസ്... ബിപിന്‍ റാവത്തിന്റെയും മറ്റുള്ളവരുടേയും മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ മൂടല്‍ മഞ്ഞിലേക്കു മറയുന്ന വിഡിയോ പകര്‍ത്തിയയാളും സുഹൃത്തും പോലീസിന് മുമ്പാകെ ഹാജരായി; കണ്ടു നില്‍ക്കേ മാഞ്ഞു, പിന്നെ ഉഗ്രശബ്ദം; കണ്ടതിനേക്കാളും ഭീകരം

11 DECEMBER 2021 08:28 AM IST
മലയാളി വാര്‍ത്ത

കൂനൂരില്‍ തകര്‍ന്ന വ്യോമസേന ഹെലികോപ്റ്റര്‍ മൂടല്‍മഞ്ഞിലേക്കു മറയുന്ന വിഡിയോ വളരെ വേഗം വൈറലായിരുന്നു. ബിപിന്‍ റാവത്തിന്റെയും മറ്റുള്ളവരുടേയും മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടത്തിന് തൊട്ടുമുമ്പുള്ള ഈ വീഡിയോ എടുത്ത ആളിനെത്തപ്പി എല്ലാവരും പരക്കം പാഞ്ഞിരുന്നു. വ്യാജമാണെന്ന് പോലും പലരും കരുതി.

അവസാനം വീഡിയോ പകര്‍ത്തിയയാളും സുഹൃത്തും ദൃശ്യങ്ങള്‍ പൊലീസിനു കൈമാറി. ഇന്നലെ കോയമ്പത്തൂര്‍ സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫിസിലെത്തിയാണു രാമനാഥപുരം തിരുവള്ളൂര്‍ നഗര്‍ സ്വദേശികളായ ജോ (കുട്ടി), സുഹൃത്ത് നാസര്‍ എന്നിവര്‍ 19 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോ കൈമാറിയത്.

 



ഹെലികോപ്റ്റര്‍ താഴ്ന്നു പറന്നു മൂടല്‍മഞ്ഞിനകത്തേക്കു മറയുന്ന ദൃശ്യമാണു ജോയുടെ മൊബൈലിലുള്ളത്. പിന്നീട് ഹെലികോപ്റ്റര്‍ എവിടെയോ തട്ടുന്ന വലിയ ശബ്ദവും കേള്‍ക്കാം. ഇതു സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ വീഡിയോ ചിത്രീകരിച്ചത് ഇവരാണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് അന്വേഷണത്തിന്റെ ഭാഗമായി ഇരുവരെയും പൊലീസ് വിളിച്ചു വരുത്തിയിരുന്നു.

സംഭവത്തെക്കുറിച്ചു ജോ പറയുന്നതിതാണ്. എട്ടിനു കുടുംബസമേതം ഊട്ടി കാണാനെത്തിയ ഞങ്ങള്‍ കൂനൂരില്‍ റെയില്‍വേ ട്രാക്കിലൂടെ നടക്കുന്നതിനിടെയാണു ഹെലികോപ്റ്റര്‍ താഴ്ന്നു പറക്കുന്നതു കണ്ടത്.

 



കൗതുകം തോന്നി ദൃശ്യം ഫോണില്‍ പകര്‍ത്തി. മഞ്ഞിനകത്തേക്കു ഹെലികോപ്റ്റര്‍ മറഞ്ഞു. പിന്നീട് വലിയ ശബ്ദവും കേട്ടു. സുഹൃത്തായ നാസര്‍ 'അതു തകര്‍ന്നു വീണോ' എന്നു ചോദിച്ചു. ഞങ്ങള്‍ ആകെ ഭയപ്പെട്ടു.

മൊബൈല്‍ റേഞ്ചില്ലായിരുന്നു. പിന്നീട് യാത്രാമധ്യേ പൊലീസിനെ കണ്ടു വിവരം പറഞ്ഞു. ദൃശ്യവും കൈമാറി. അതു രാജ്യത്തെ നടുക്കിയ വലിയ ദുരന്തമായിരുന്നു എന്നു പിന്നീടാണറിഞ്ഞത്.

അതേസമയം ബിപിന്‍ റാവത്തിന്റെയും ഭാര്യ മധുലികയുടെയും ഭൗതികശരീരങ്ങളടങ്ങിയ പേടകങ്ങളില്‍ ജനം സ്‌നേഹപ്പൂക്കള്‍ അര്‍പ്പിച്ചു. തങ്ങളുടെ പ്രിയപ്പെട്ട ജനറലിനെ അവസാനമായി കാണാന്‍ അവിടേക്കെത്തിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ സേന പാടുപെട്ടു. ഭാരത് മാതാ കീ ജയ്, വന്ദേമാതരം വിളികളില്‍ അവര്‍ റാവത്തിന് അന്ത്യഭിവാദ്യമര്‍പ്പിച്ചു.

 



സേനയില്‍ ചേര്‍ന്ന നാള്‍ റാവത്ത് ഭാഗമാവുകയും പിന്നീടു നയിക്കുകയും ചെയ്ത ഗൂര്‍ഖ റൈഫിള്‍സ് 5/11 യൂണിറ്റ് തങ്ങളുടെ പ്രിയപ്പെട്ട നായകന്റെ അന്ത്യയാത്രയിലെ ചടങ്ങുകള്‍ക്കു മേല്‍നോട്ടം വഹിച്ചു. കര, നാവിക, വ്യോമ സേനാ മേധാവികളുടെ നേതൃത്വത്തില്‍ 3 സേനകളിലെയും ഉദ്യോഗസ്ഥര്‍ അണമുറിയാതെ വസതിയിലേക്കെത്തി. വാര്‍ന്നൊഴുകിയ കണ്ണുകളോടെ മധുലികയുടെ അമ്മ ജ്യോതി പ്രഭ സിങ് തളര്‍ന്നിരുന്നു. റാവത്തിന്റെ മക്കളായ കൃതികയും തരിണിയും മാതാപിതാക്കളുടെ പേടകങ്ങള്‍ക്കു സമീപം നിശബ്ദമിരുന്നു.

3 സേനകളുടെയും സംഗീത ബാന്‍ഡിന്റെ അകമ്പടിയില്‍ 2.14നു റാവത്തും മധുലികയും 9 കിലോമീറ്റര്‍ അകലെയുള്ള ബ്രാര്‍ സ്‌ക്വയര്‍ ശ്മശാനത്തിലേക്കുള്ള അന്ത്യയാത്ര ആരംഭിച്ചു. റാവത്തിന്റെ ശരീരം തുറന്ന വാഹനത്തിലും മധുലികയുടേത് പിന്നിലുള്ള സേനാ ട്രക്കിലും നീങ്ങി. പൂക്കള്‍ കൊണ്ട് അലങ്കരിച്ച തുറന്ന വാഹനത്തിനൊപ്പം ജനക്കൂട്ടം നടന്നു. പലരും കണ്ണീര്‍വാര്‍ത്തു. മുന്നിലും പിന്നിലുമായി സേനാ വാഹനങ്ങള്‍ അണിനിരന്നു. 1985ല്‍ ജീവിതത്തില്‍ ഒന്നിച്ച റാവത്തും മധുലികയും മരണത്തിലും ഒരുമിച്ചായിരുന്നു. ബ്രാര്‍ സ്‌ക്വയറില്‍ അവര്‍ക്കായി സേന ഒരു ചിതയൊരുക്കി. അതിലുയര്‍ന്ന അഗ്‌നിനാളങ്ങളില്‍ പ്രിയതമയെ ചേര്‍ത്തുപിടിച്ചു റാവത്ത് മടങ്ങി.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .  (2 minutes ago)

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...  (19 minutes ago)

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...  (26 minutes ago)

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....  (42 minutes ago)

  മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം...  (1 hour ago)

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്  (1 hour ago)

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​ന്‍റെ മോചനത്തിനായുള്ള നടപടികൾ ഊർജ്ജിതത്തിൽ....  (1 hour ago)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു  (1 hour ago)

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി  (1 hour ago)

ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...  (1 hour ago)

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...  (2 hours ago)

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും...  (2 hours ago)

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവില  (2 hours ago)

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (10 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (13 hours ago)

Malayali Vartha Recommends