Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..

കെ കെ ഷൈലജയുടെ വിശ്വസ്തന് വീണാ ജോര്‍ജിന്റെ വെട്ട്.... അട്ടപ്പാടി കോട്ടത്തറ ട്രൈബല്‍ വെല്‍ഫയര്‍ ആശുപത്രിയിലെ സൂപ്രണ്ട് ഡോ.പ്രഭുദാസിനെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് സ്ഥലം മാറ്റി, ഭരണ സൗകര്യാര്‍ഥമാണ് നടപടിയെന്നാണ് ആരോഗ്യ സെക്രട്ടറിയുടെ വിശദീകരണം

11 DECEMBER 2021 08:57 AM IST
മലയാളി വാര്‍ത്ത

മുന്‍ മന്ത്രി കെ കെ.ഷൈലജയുടെ വിശ്വസ്തനെ മന്ത്രി വീണാ ജോര്‍ജ് വെട്ടിമുറിച്ച് കടലിലിട്ടു.അട്ടപ്പാടി കോട്ടത്തറ െ്രെടബല്‍ വെല്‍ഫയര്‍ ആശുപത്രിയിലെ സൂപ്രണ്ട് ഡോ.പ്രഭുദാസിനെയാണ് സി പി എമ്മിന്റെ വാക്കു കേട്ട് വീണാ ജോര്‍ജ് അരിഞ്ഞു വീഴ്ത്തിയത്.

സി പി എമ്മിനെതിരെ സംസാരിച്ചാല്‍ ഉദ്യോഗസ്ഥരുടെ പണി തെറിക്കും എന്ന വര്‍ത്തമാനകാല കീഴ് വഴക്കത്തിന്റെ ഉദാഹരണമായി മാറി ആദിവാസികള്‍ക്ക് വേണ്ടി സ്വജീവിതം പണയം വച്ച കോട്ടത്തറ ആശുപത്രി സൂപ്രണ്ടിന്റെ സ്ഥലം മാറ്റം.



ആരോഗ്യമന്ത്രിയുടെ മിന്നല്‍ പരിശോധനയില്‍ നിന്നും തന്നെ മാറ്റി നിര്‍ത്തി എന്ന ആക്ഷേപമാണ് ഡോ. പ്രഭുദാസ് ആദ്യം ഉന്നയിച്ചത്.. കോട്ടത്തറ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങള്‍ കൈക്കൂലി വാങ്ങാന്‍ ശ്രമിച്ചെന്ന ഡോ. പ്രഭുദാസിന്റെ ആരോപണത്തിന് പിന്നാലെയായിരുന്നു സിപിഎമ്മിന്റെ പ്രത്യാരോപണം. സിപിഎം അട്ടപ്പാടി ഏരിയാ സെക്രട്ടറി സി പി ബാബു, കോട്ടത്തറ െ്രെടബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി മാനേജിങ് കമ്മിറ്റി അംഗവും പുതൂര്‍ ലോക്കല്‍ സെക്രട്ടറിയുമായ രാജേഷ് എന്നിവരാണ് പ്രഭുദാസിനെതിരെ അഴിമതി ആരോപണമുയര്‍ത്തി രംഗത്തെത്തിയത്. കാന്റീനുമായി ബന്ധപ്പെട്ടും കംപ്യൂട്ടര്‍വത്കരണവുമായി ബന്ധപ്പെട്ടും ഡോ. പ്രഭുദാസ് അഴിമതി നടത്തിയെന്നാണ് ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി അംഗം രാജേഷിന്റെ ആരോപണം.

രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് പാവപ്പെട്ട ആദിവാസികള്‍ക്ക് അവകാശപ്പെട്ട സഹായങ്ങള്‍ തട്ടിയെടുക്കുന്നു എന്ന ആരോപണം ഇന്നോ ഇന്നലെയോ കേട്ടു തുടങ്ങിയതല്ല.

 


ഡോ.പ്രഭുദാസ് കോട്ടത്തറ ആശുപത്രിയില്‍ ചുമതലയേറ്റ ശേഷമാണ് ഇതില്‍ ഒരു മാറ്റമുണ്ടായത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഫണ്ട് ആദിവാസികളുടെ ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കാന്‍ തുടങ്ങിയത് അദ്ദേഹം സൂപ്രണ്ടായി എത്തിയ ശേഷമാണ്. കഴിഞ്ഞ മന്ത്രിസഭയിലെ ആരോഗ്യ മന്ത്രി കെ.കെ ഷൈലജ ഇക്കാര്യം പരസ്യമായി സമ്മതിച്ചിട്ടുള്ളതാണ്.

ഡോ. പ്രഭുദാസിനെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്കാണ് സ്ഥലംമാറ്റിയത്.. ഭരണ സൗകര്യാര്‍ഥമാണ് നടപടിയെന്നാണ് ആരോഗ്യ സെക്രട്ടറിയുടെ വിശദീകരണം. പട്ടാമ്പി താലൂക്ക് ആശൂപത്രി സൂപ്രണ്ട് മുഹമ്മദ് അബ്ദുള്‍ റഹ്മാനാണ് കോട്ടത്തറ ആശുപത്രിയുടെ പകരം ചുമതല.



ആരോഗ്യ മന്ത്രി വീണാജോര്‍ജിന്റെ മിന്നല്‍ സന്ദര്‍ശനത്തിന് പിന്നാലെയായിരുന്നു ഡോ. പ്രഭുദാസിന്റെ വിമര്‍ശനം. മന്ത്രിയുടെ സന്ദര്‍ശനസമയത്ത് അട്ടപ്പാടി നോഡല്‍ ഓഫീസറായ തന്നെ ബോധപൂര്‍വം മാറ്റിനിര്‍ത്തിയെന്നും കൈക്കൂലി ആവശ്യപ്പെട്ടത് ത!ടഞ്ഞതാണ് തനിക്കെതിരായ നീക്കങ്ങള്‍ക്ക് കാരണമെന്നുമായിരുന്നു ആരോപണം. ബില്ല് മാറാന്‍ കൈക്കൂലി ആവശ്യപ്പെട്ട എച്ച്എംസി അംഗങ്ങളെ തടഞ്ഞതാണ് തനിക്കെതിരായ നീക്കത്തിന് പിന്നിലെന്നാണ് ഡോ. പ്രഭുദാസിന്റെ നിലപാട്. ഇതില്‍ മന്ത്രിയെയല്ല പ്രഭുദാസ് വിമര്‍ശിച്ചത്. മന്ത്രി സന്ദര്‍ശനം നടത്തുന്ന ദിവസം തന്നെ അട്ടപ്പാടിയില്‍ നിന്നും മാറ്റി നിര്‍ത്തിയ തിരുവനന്തപുരത്തെ ഉയര്‍ന്ന ഉദ്യോഗസ്ഥരെയാണ് അദ്ദേഹം വിമര്‍ശിച്ചത്.

മന്ത്രിയുടെ മിന്നല്‍ സന്ദര്‍ശനദിവസം ഇല്ലാത്ത മീറ്റിങ്ങിന്റെ പേരിലാണ് തന്നെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചതെന്ന് ഡോ. പ്രഭുദാസ് തുറന്നടിച്ചിരുന്നു. പ്രതിപക്ഷ നേതാവ് എത്തുന്നതിന് മുന്‍പേ എത്താനുള്ള തിടുക്കമാകാം ആരോഗ്യ വകുപ്പ് മന്ത്രിക്കെന്നും പ്രഭുദാസ് ആരോപിച്ചു.



സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കണമെന്ന് ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ നടപടിയെടുത്തില്ല. ആശുപത്രിയുടെ ചുമതലക്കാരനായ തന്നെ കേള്‍ക്കാതെ അഴിമതിക്കാരനാക്കാനാണ് നീക്കമെന്നും പ്രഭുദാസ് ആരോപിച്ചിരുന്നു. അട്ടപ്പാടിയില്‍ തുടരുന്ന ശിശുമരണത്തിന്റെ പേരില്‍ ഉദ്യോഗസ്ഥരെ ബലിയാടാക്കി കൈകഴുകാന്‍ സര്‍ക്കാര്‍ നീക്കമുണ്ടെന്ന ആരോപണം നിലനില്‍ക്കുമ്പോഴാണ് ഡോ. പ്രഭുദാസിന്റെ തുറന്നു പറച്ചില്‍.

ഇതിന് പിന്നാലെ അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തും ആശുപത്രി സൂപ്രണ്ടിനെതിരെ തിരിഞ്ഞു. ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റിയും എതിരായി തിരിഞ്ഞതോടെ പ്രഭുദാസിന്റെ പ്രതിരോധം ഒറ്റയ്ക്കായി.

ശിശുമരണത്തെ കുറിച്ച് അന്വേഷിക്കാന്‍ വരുമ്പോള്‍ അതിന്റെ കേസുകളും അതിന്റെ കാരണങ്ങളും ഗൈനക്കോളജിസ്റ്റ്, പീഡിയാട്രീഷന്‍, ലേബര്‍ റൂം, കുട്ടികളുടെ ഐ.സി.യു., കുട്ടികളുടെ വാര്‍ഡ് അവിടെ എന്താണ് നടന്നത് ഇക്കാര്യങ്ങളാണ് അന്വേഷിക്കേണ്ട തെന്ന് ഡോക്ടര്‍ പറഞ്ഞു.

 

പക്ഷേ, സംഭവിച്ചത് മറ്റൊന്നാണ്. മന്ത്രിയുടെ കൂടെ വന്ന രണ്ട് എച്ച്എംസി മെമ്പര്‍മാര്‍ അവരെ പണി നടന്നുകൊണ്ടിരിക്കുന്ന നാലാമത്തെ നിലയിലേക്കാണ് കൊണ്ടുപോയത്. നാലാമത്തെ നിലയിലേക്ക് റാമ്പോ ലിഫ്‌റ്റോ ഇല്ല. കഴിഞ്ഞ സര്‍ക്കാരിന്റെ അവസാനനാളില്‍ അതായത് മാര്‍ച്ചില്‍ ആശുപത്രിയിലെ പുതുതായി പണിതീര്‍ത്ത് ഉദ്ഘാടനം ചെയ്തതാണ്.

 

അവിടേക്ക് വാങ്ങിയ സാധനങ്ങളുടെ 35 ലക്ഷം രൂപയോളം ബില്‍ വന്നിട്ടുണ്ട്. എന്നാല്‍ ലിഫ്‌റ്റോ റാമ്പോ ഇല്ലാത്തതുകാരണം അവിടെ രോഗികളെ അഡ്മിറ്റ് ചെയ്യുന്നത് സുരക്ഷിതമല്ല. പെട്ടെന്ന് അവരെ താഴെ ഇറക്കേണ്ടി വരികയാണെങ്കില്‍ പടികളിലൂടെ വീല്‍ ചെയറിലോ സ്ട്രക്ചറിലോ ഇറക്കിക്കൊണ്ടുവരുന്നത് എളുപ്പമല്ല. അങ്ങനെ ചെയ്യുന്നതിനിടയില്‍ വല്ലതും പറ്റിപ്പോയാല്‍ കൊലപാതകത്തിന് കൂടി സാക്ഷികളാകുമെന്ന് പ്രഭുദാസ് പറഞ്ഞു.


അന്നുമുതല്‍ ലിഫ്റ്റിനുവേണ്ടി എഴുതി തുടങ്ങിയിട്ട് കഴിഞ്ഞ ദിവസമാണ് അത് പാസായി വന്നത്. അത് പണികഴിപ്പിച്ച് ഉപയോഗിക്കാതിരിക്കുന്നതിനിടയിലാണ് കോവിഡ് വരുന്നത്. എട്ട് വെന്റിലേറ്ററുളള കോവിഡ് ഐ.സി.യുവാണ് ഉണ്ടായിരുന്നത്. ഈ നിലയിലെ കട്ടിലും ഉപകരണങ്ങളും കോവിഡിന്റെ ആവശ്യങ്ങള്‍ക്കായും വാര്‍ഡിലെ മറ്റുളള ആവശ്യങ്ങള്‍ക്കായിട്ടും മാറ്റി. അത് അന്നുമുതല്‍ ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്. ബാക്കിയുളളവ മാത്രമേ നാലാം നിലയിലുളളു. അതു കൊണ്ടുകാണിച്ചിട്ടാണ് പറയുന്നത് 35 ലക്ഷം രൂപയുടെ സാധനങ്ങള്‍ കാണാനില്ലെന്ന് പറയുന്നതെന്ന് സൂപ്രണ്ട് പറഞ്ഞു.

അട്ടപ്പാടി സി പി എമ്മിന്റെ സുരക്ഷിതമായ ഒരു പിരിവ് കേന്ദ്രമാണ്. ഇക്കാലമത്രയും സി പി എം മാത്രമാണ് അവിടെ ഗതി പിടിച്ചിട്ടുള്ളത്. അന്ന് ഡോ.പ്രഭുദാസിന്റെ സഹായം പാര്‍ട്ടിക്ക് കിട്ടിയിരുന്നു. അതിന് കാരണം മുന്‍ മന്ത്രി ഷൈലജ അദ്ദേഹത്തിന് നല്‍കിയ പിന്തുണയാണ്. എന്നാല്‍ ഒരു ദുരന്തം ഉണ്ടായതോടെ സി പി എം അദ്ദേഹത്തെ കൈവിട്ടു.

 




അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .  (2 minutes ago)

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...  (19 minutes ago)

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...  (26 minutes ago)

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....  (42 minutes ago)

  മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം...  (1 hour ago)

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്  (1 hour ago)

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​ന്‍റെ മോചനത്തിനായുള്ള നടപടികൾ ഊർജ്ജിതത്തിൽ....  (1 hour ago)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു  (1 hour ago)

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി  (1 hour ago)

ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...  (1 hour ago)

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...  (2 hours ago)

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും...  (2 hours ago)

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവില  (2 hours ago)

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (10 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (13 hours ago)

Malayali Vartha Recommends