കൂനൂരില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച വ്യോമസേന ജൂണിയര്‍ വാറന്റ് ഓഫീസര്‍ എ. പ്രദീപിന്റെ സംസ്കാരം ഇന്ന്....
കൂനൂരില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച വ്യോമസേന ജൂണിയര്‍ വാറന്റ് ഓഫീസര്‍ എ. പ്രദീപിന്റെ സംസ്കാരം ഇന്ന്. ഡല്‍ഹിയില്‍ നിന്ന് മൃതദേഹം ഇന്ന് രാവിലെ 11ന് സുലൂര്‍ വ്യോമ താവളത്തിലെത്തിക്കും.
തുടര്‍ന്ന് ഉച്ചയോടെ ജന്മനാടായ തൃശൂര്‍ പൊന്നൂക്കരയിലേക്ക് കൊണ്ടുവരും. പ്രദീപ് പഠിച്ച പുത്തൂര്‍ ജിവിഎച്ച്എസ്എസില്‍ പൊതുദര്‍ശനത്തിനു വച്ചശേഷമാകും മൃതദേഹം വീട്ടിലേക്കുകൊണ്ടുപോകുക.
പൊതുദര്‍ശനത്തിനുശേഷം 5.30ഓടെ മൃതദേഹം വീട്ടിലെത്തിച്ചു വീട്ടുവളപ്പില്‍ സംസ്കരിക്കും. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം.
ഡല്‍ഹി സൈനിക ആശുപത്രിയില്‍ ഡിഎന്‍എ പരിശോധനാഫലം പൂര്‍ത്തിയാക്കിയാണ് മൃതദേഹം കൊണ്ടുവരുന്നത്. നേരത്തെ ഞായറാഴ്ച മൃതദേഹം നാട്ടിലെത്തിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
"
https://www.facebook.com/Malayalivartha