തദ്ദേശ തെരഞ്ഞെടുപ്പ്: യുഡിഎഫ് യോഗം ഇന്നു കോവളത്ത്

തദ്ദേശഭരണ തെരഞ്ഞെടുപ്പല്‍ യുഡിഎഫ് തല ഒരുക്കങ്ങള്‍ ചര്‍ച്ചചെയ്യാനായി ഇന്നു യുഡിഎഫ് യോഗം ചേരും. പത്തിന് കോവളത്തു ചേരുന്ന യോഗത്തില്‍ മന്ത്രിമാരേയും വിളിച്ചിട്ടുണ്ട്. തദ്ദേശതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുസലിം ലീഗും കോണ്‍ഗ്രസും തമ്മിലുള്ള തര്‍ക്കം യോഗത്തില്‍ ചര്‍ച്ച ചെയ്യും. യോഗം ഉന്നു പകല്‍ മുഴുവന്‍ നീളും.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എം.പി. വീരേന്ദ്രകുമാറിന് പാലക്കാാടുണ്ടായ തോല്‍വി അന്വേഷിച്ച സമിതിയുടെ റിപ്പോര്‍ട്ടുപ്രാകാരം കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിനെതിരേ നടപടിയെടുക്കാത്തതിലുള്ള പ്രതിഷേധം ജനതാദള്‍(യു) പ്രകടിപ്പിച്ചേക്കുമെന്നു സൂചയുണ്ട്. ദളിന്റെ വികാരം പരിഗണിക്കുമെന്നു മുഖ്യമന്ത്രി തന്നെ നേരത്തെ ഉറപ്പുനല്‍കിയെങ്കിലും നടപടികളുണ്ടാകാത്തതിലുള്ള നീരസം ഇക്കഴിഞ്ഞ ദള്‍ നേതൃയോഗത്തിനുശേഷം നേതാക്കള്‍ പ്രകടിപ്പിച്ചിരുന്നു.
ഡപ്യൂട്ടി സ്പീക്കര്‍ പദവിക്കായുള്ള തങ്ങളുടെ അവകാശവാദം വീണ്ടും യോഗത്തില്‍ ഉന്നയിക്കും. തദ്ദേശതിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന വേളയില്‍ യുഡിഎഫിന് അനുകൂലമായ അന്തരീക്ഷം ഉണ്ടാക്കാനായി സര്‍ക്കാര്‍ തലത്തില്‍ ചെയ്യേണ്ട കാര്യങ്ങളടക്കം ചര്‍ച്ചചെയ്യാനായി ഓഗസ്റ്റ് ആദ്യംനിശ്ചയിച്ച യോഗമാണ് ഇന്നത്തേക്കു മാറ്റിവച്ചത്. അതിനിടയില്‍, തിരഞ്ഞെടുപ്പ് തന്നെ അനിശ്ചിതത്വത്തിലാകുന്ന തരത്തില്‍ സര്‍ക്കാരും കമ്മിഷനും രണ്ടുതട്ടിലാകുകയും കോടതി ഇടപെടുകയും ചെയ്തു.
മുസ്‌ലിം ലീഗിന് ഇക്കാര്യങ്ങളിലെല്ലാം ഉണ്ടായിരുന്ന നിലപാട് മുന്നണിക്ക് അകത്താകെ ചര്‍ച്ചാവിഷയമായി. യുഡിഎഫ് പൊതുവായി തീരുമാനമെടുത്തശേഷം ലീഗിനെ ഒറ്റപ്പെടുത്താന്‍ നോക്കി എന്ന വികാരം അവരിലുമുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























