വിഎസിനെതിരെയുള്ള പരസ്യവിമര്‍ശനം: ജി. സുധാകരനെതിരെ അമ്പലപ്പുഴയില്‍ പോസ്റ്റര്‍, ഇന്നലെ രാത്രിയിലാണു പോസ്റ്റര്‍ കാണപ്പെട്ടത്

വിഎസിനെതിരെ പരസ്യവിമര്‍ശനം നടത്തിയ സിപിഎം സംസ്ഥാന കമ്മിറ്റിയംഗം ജി. സുധാകരന്‍ എംഎല്‍എയ്‌ക്കെതിരേ അമ്പലപ്പുഴയില്‍ പോസ്റ്റര്‍. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെ അധിക്ഷേപിച്ച സുധാകരനെ ഒറ്റപ്പെടുത്തണമെന്നു പോസ്റ്ററില്‍ എഴുതിയിരിക്കുന്നു. ഇന്നലെ രാത്രിയിലാണു പോസ്റ്റര്‍ കാണപ്പെട്ടത്. കഴിഞ്ഞദിവസം വി.എസിനെ രൂക്ഷമായി വിമര്‍ശിച്ചു സുധാകരന്‍ രംഗത്തെത്തിയിരുന്നു.
വി.എസിന്റെ പിന്‍ബലത്തിലല്ല താന്‍ പാര്‍ട്ടിയിലെത്തിയത്. വി.എസിന്റെ അടുക്കല്‍ കൊതിയും നുണയും ഏഷണിയും പറയാന്‍ താന്‍ പോയിട്ടുമില്ലെന്നും സുധാകരന്‍ പറഞ്ഞിരുന്നു. ഉദ്ഘാടനത്തിന് എത്താമെന്നേറ്റിരുന്ന, സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥികൂടിയായ വി.എസ്. പിന്നീട് പിന്മാറിയതിലുള്ള ദേഷ്യമാണ് സുധാകരന്‍ വേദിയില്‍ പ്രകടിപ്പിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























