കറുത്ത ഷര്‍ട്ട് ധരിക്കരുത്... ഓണാഘോഷത്തിനു കറുത്ത ഷര്‍ട്ട് ധരിക്കുന്നതിന് സ്‌കൂളുകളില്‍ വിലക്കേര്‍പ്പെടുത്തി

ഓണം നിങ്ങള്‍ ആഘോഷിച്ചോളൂ എന്നാല്‍ കറുത്ത ഷര്‍ട്ട് ധരിക്കാന്‍ പാടില്ലെന്ന് മാത്രം. സിബിഎസ്ഇ സ്‌കൂളുകളില്‍ ഓണാഘോഷ പരിപാടികള്‍ക്ക് വിദ്യാര്‍ഥികള്‍ മുണ്ടിനൊപ്പം കറുത്ത ഷര്‍ട്ട് ധരിച്ചെത്തുന്നതിന് വിലക്കേര്‍പ്പെടുത്തി. ചാരൂംമൂട് മേഖലയിലെ സിബിഎസ്ഇ സ്‌കൂളുകളിലാണ് ഇത്തരമൊരു വിലക്ക്. കൂടാതെ പെണ്‍കുട്ടികള്‍ ജീന്‍സും ലെഗിന്‍സും ധരിക്കുന്നതിന് വിലക്കുണ്ട്. ചുനക്കര ചെറുപുഷ്പ സ്‌കൂളില്‍ ഇത് സംബന്ധമായി വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക മുന്നറിയിപ്പ് നല്കികഴിഞ്ഞു.
\'പ്രേമം\' സിനിമയുടെ അനുകരണമെന്ന നിലയില്‍ കറുത്ത ഷര്‍ട്ടും മുണ്ടും ധരിച്ചെത്തിയ വിദ്യാര്‍ഥികള്‍ ചില എന്‍ജിനീയറിംഗ് കോളജുകളിലും സ്‌കൂളുകളിലുമായി നടത്തിയ ഓണാഘോഷ പരിപാടികള്‍ അതിരുവിട്ടിരുന്നു. കഴിഞ്ഞ ദിവസം ഓണാഘോഷപരിപാടിക്കിടെ തിരുവനന്തപുരത്ത് എന്‍ജിനീയറിംഗ് വിദ്യാര്‍ഥിനി ജീപ്പിടിച്ച് മരിച്ച സംഭവവുമുണ്ടായി. അടൂരില്‍ ഒരു എന്‍ജിനീയറിംഗ് കോളജിലെ വിദ്യാര്‍ഥികള്‍ ഫയര്‍ എന്‍ജിന്‍ വാടകയ്‌ക്കെടുത്ത് നടത്തിയ ആഘോഷവും അതിരുവിട്ടിരുന്നു. ഇതിനെത്തുടര്‍ന്നാണ് മിക്ക സ്‌കൂളുകളിലും ഓണാഘോഷ പരിപാടികളുടെ വേഷത്തില്‍ പോലും വിദ്യാര്‍ഥികള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ സ്‌കൂള്‍ അധികൃതര്‍ നിര്‍ബന്ധിതരായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























