മൂന്നാര്‍ രാജമലയില്‍ ബസ് തോട്ടിലേക്ക് മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു

രാജമലയില്‍ ഇരവികുളം നാഷണല്‍ പാര്‍ക്കിന്റെ ബസ് തോട്ടിലേക്ക് മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു. 10 പേര്‍ക്ക് പരിക്കേറ്റു. നാഷണല്‍ പാര്‍ക്ക് കണ്ട് മടങ്ങിയ വിനോദ സഞ്ചാരികളാണ് അപകടത്തില്‍പ്പെട്ടത്. കയറ്റം കയറുമ്പോള്‍ ബ്രേക്ക് പോയി നിയന്ത്രണം വിട്ട് ബസ് സമീപത്തുണ്ടായിരുന്ന മറ്റ് രണ്ട് വാഹനങ്ങളില്‍ ഇടിച്ച ശേഷം താട്ടിലേക്ക് മറിയുകയായിരുന്നു. ബസില്‍ 14 പേരുണ്ടായിരുന്നു. പരുക്കേറ്റവരെ ആസ്്പത്രിയല്‍ പ്രവേശിപ്പിച്ചു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.
https://www.facebook.com/Malayalivartha

























