ചങ്ങനാശേരി റെയില്‍വേ മേല്‍പ്പാലത്തിനു ഗര്‍ഡറുകള്‍ ഘടിപ്പിച്ചു

ചെങ്ങന്നൂര്‍-ചിങ്ങവനം റെയില്‍പാത വികസനത്തിന്റെ ഭാഗമായി വാഴൂര്‍ റോഡില്‍ റെയില്‍വേസ്റ്റേഷനടുത്തു നിര്‍മിക്കുന്ന പുതിയ മേല്‍പാലത്തില്‍ ഗര്‍ഡറുകള്‍ ഘടിപ്പിച്ചു. കഴിഞ്ഞ രാത്രിയാണ് ഹെവിഡ്യൂട്ടി ക്രെയിനില്‍ ഗര്‍ഡറുകള്‍ ഉയര്‍ത്തി ഘടിപ്പിച്ചത്. ആറു കൂറ്റന്‍ ഗര്‍ഡറുകളാണ് സ്ഥാപിച്ചത്. ട്രെയിനുകള്‍ക്കു യാത്രാതടസം നേരിടാതെയാണ് ഈ ജോലികള്‍ നടപ്പാക്കിയത്. റെയില്‍വേയിലെ ഉയര്‍ന്ന എന്‍ജിനിയര്‍മാരുടെ സാന്നിധ്യത്തിലാണ് ജോലികള്‍ നടത്തിയത്.
റെയില്‍വേ സ്റ്റേഷനടുത്തുള്ള വാഴൂര്‍ റോഡിലെ മേല്‍പ്പാലത്തിനു 4.25 കോടി രൂപയും ഫാത്തിമാപുരം മേല്‍പാലത്തിനു 2.55 കോടി രൂപയുമാണ് നിര്‍മാണ ചിലവ്. ഫാത്തിമാപുരത്തെ പഴയ മേല്‍പ്പാലം മുറിച്ചുമാറ്റി പുതുതായി നിര്‍മിക്കുന്ന മേല്‍പാലത്തിനുള്ള ഗര്‍ഡറുകകള്‍ കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് സ്ഥാപിച്ചത്.
ഫാത്തിമാപുരത്തെ പാലത്തിനായി ഘടിപ്പിച്ച ഗര്‍ഡറിനു മുകളിലെ കോണ്‍ക്രീറ്റിംഗ് സെപ്റ്റംബര്‍ ആദ്യവാരം ആരംഭിക്കും. പാലത്തിനടയിലെ വൈദ്യുതിലൈന്‍ മാറ്റാത്തത് തുടര്‍ജോലികള്‍ക്ക് ഇപ്പോള്‍ തടസമായിട്ടുണ്ട്. സെപ്റ്റംബര്‍ അവസാനവാരം ഫാത്തിമാപുരം പാലം ഗതാഗതത്തിനായി തുറന്നുകൊടുക്കാനാണ് റെയില്‍വേ അധികൃതര്‍ ആലോചിക്കുന്നത്. റെയില്‍വേ സ്റ്റേഷന് അടുത്ത് ഗര്‍ഡറുകള്‍ സ്ഥാപിച്ച മേല്‍പ്പാലത്തിന്റെ കോണ്‍ക്രീറ്റിംഗ് ഒക്ടോബറില്‍ നടത്താനാണ് അധികൃതരുടെ തീരുമാനം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























