Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ഇന്ത്യയിലെ ലക്ഷ്വറി ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനേക്കാള്‍ കുറഞ്ഞ ചിലവില്‍ തന്നെ പോയി വരാവുന്ന പല വിദേശരാജ്യങ്ങൾ; ബാഗുമെടുത്ത് ഏതെങ്കിലും വിദേശരാജ്യങ്ങള്‍ കാണാന്‍ പോകണമെന്ന് ആഗ്രഹിക്കുന്നവർക്ക് വമ്പൻ സർപ്രൈസ്

17 DECEMBER 2021 09:37 PM IST
മലയാളി വാര്‍ത്ത

കൊറോണ വ്യാപനത്തിന്റെ ഭീതിയൊക്കെ നമ്മെ വിട്ട് മെല്ലെ അകലുകയാണ്. ഇതിനുപിന്നാലെ ഇതാ ഒരു ബാഗുമെടുത്ത് ഏതെങ്കിലും വിദേശരാജ്യങ്ങള്‍ കാണാന്‍ പോകണമെന്ന് ആഗ്രഹിക്കാത്ത സഞ്ചാരികള്‍ക്ക് പുത്തൻ അവസരം. ബജറ്റ് നോക്കി യാത്ര ചെയ്യാനാണ് പലർക്കും താല്പര്യം. പലപ്പോഴും ഇത് ഒരു പ്രശ്നമാണ്. വിസ മുതലായ നൂലാമാലകള്‍ വേറെയുമുണ്ട്. എന്നാല്‍ ഇന്ത്യയിലെ ലക്ഷ്വറി ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനേക്കാള്‍ കുറഞ്ഞ ചിലവില്‍ തന്നെ പോയി വരാവുന്ന പല വിദേശരാജ്യങ്ങളും ഉണ്ടെന്ന കാര്യം നിങ്ങൾക്ക് അറിയാമോ? അത്തരത്തിലുള്ള ചില ഇടങ്ങളാണ് പറയാൻ പോകുന്നത്.

നേപ്പാള്‍

ഇന്ത്യയുടെ തൊട്ടടുത്തുള്ള അതും നമ്മുടെ അയൽരാജ്യമായ നേപ്പാള്‍ കുറഞ്ഞ ബജറ്റില്‍ പോയി വരാവുന്ന ഒരിടമാണ്. കഫേകളും റെസ്റ്റോറന്റുകളും നിറഞ്ഞ കാഠ്മണ്ഡുവും എവറസ്റ്റ് ബേസ് ക്യാമ്പും സാഹസിക വിനോദങ്ങളും ബുദ്ധക്ഷേത്രങ്ങളും മനോഹരമായ പ്രകൃതിയുമെല്ലാം ചുരുങ്ങിയ ചിലവില്‍ തന്നെ ആസ്വദിക്കാനും സാധിക്കും. പോഖാറ, അന്നപൂർണ ട്രെക്കിംഗ് സർക്യൂട്ട്, യുനെസ്കോയുടെ ലോക പൈതൃക സൈറ്റുകളായ ലുംബിനി, സാഗർമാതാ നാഷണൽ പാർക്ക് (എവറസ്റ്റ് കൊടുമുടിയുടെ ആസ്ഥാനം), കാഠ്മണ്ഡു താഴ്‌വരയിലെ ഏഴു സൈറ്റുകൾ, ചിത്വാൻ ദേശീയോദ്യാനം എന്നിവയും ഇവിടുത്തെ പ്രധാന ടൂറിസ്റ്റ് ആകര്‍ഷണങ്ങളാണ് എന്നതാണ് പ്രത്യേകത.

മ്യാന്‍മാര്‍


സുന്ദരമായ കാഴ്ചകൾ സമ്മാനിക്കുന്ന ബീച്ചുകളും ബുദ്ധക്ഷേത്രങ്ങളും നിറഞ്ഞ മ്യാന്‍മാര്‍ അതിമനോഹരമായ ഒരു രാജ്യമാണ്. ആൻഡമാൻ കടലിനോടും ബംഗാൾ ഉൾക്കടലിനോടും ചേർന്ന് ശാന്തമായ ധാരാളം ബീച്ചുകൾ ഇവിടെയുണ്ട്. ഗോൾഡൻ റോക്ക്, ബുദ്ധന്‍റെ മുടിയും മറ്റു അവശിഷ്ടങ്ങളും സൂക്ഷിച്ചിരിക്കുന്ന ശ്വേദഗോൺ പഗോഡ, ബുദ്ധ വിഹാരമായ ശ്വേനന്ദവ് മൊണാസ്ട്രി, പോപ്പ പർവതത്തിന് മുകളിൽ സ്ഥിതി ചെയ്യുന്ന തൗങ് കാലാട്ട് മൊണാസ്ട്രി, എഡി 1105-ൽ പാഗൻ രാജവംശത്തിലെ ക്യാൻസിത്ത രാജാവിന്‍റെ കാലത്ത് നിർമ്മിച്ച ബുദ്ധക്ഷേത്രമായ ആനന്ദ ക്ഷേത്രം, തൗങ്ഗി ജില്ലയിലുള്ള ഇൻലെ ശുദ്ധജല തടാകം എന്നിവയെല്ലാം തന്നെ ഏറെ വ്യത്യസ്‌ത കാഴ്ചകളാണ് സമ്മാനിക്കുന്നത്. ക്രൂസ് ടൂറുകൾ നടത്താനാവുന്ന അയേർവാഡി നദി, ബുദ്ധമത തീർത്ഥാടന കേന്ദ്രമായ പിണ്ഡയ ഗുഹകൾ, ഹിറ്റിലോമിൻലോ ക്ഷേത്രം, നാഗപാലി ബീച്ച് എന്നിങ്ങനെ മ്യാൻമറിൽ നിരവധി പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളുണ്ട്.

നമീബിയ

പ്രമുഖമായ ഇക്കോടൂറിസത്തിന് പേരുകേട്ട നമീബിയ ആഫ്രിക്കയിലെ പ്രധാന യാത്രാ ലക്ഷ്യസ്ഥാനങ്ങളിൽ ഒന്നുകൂടിയാകുന്ന. 2010 ഡിസംബറിൽ ലോൺലി പ്ലാനറ്റ് നമീബിയയെ മൂല്യത്തിന്‍റെ അടിസ്ഥാനത്തിൽ ലോകത്തിലെ അഞ്ചാമത്തെ മികച്ച വിനോദസഞ്ചാര കേന്ദ്രമായി തിരഞ്ഞെടുത്തിരുന്നു. ചുവന്ന മണൽത്തിട്ടകൾ നിറഞ്ഞ നമീബ് മരുഭൂമിയാണ് നമീബിയയില്‍ സന്ദര്‍ശിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട സ്ഥലം എന്നത്. ലോകത്തിലെ ഏറ്റവും ഉയരമുള്ള മൺകൂനകളായ സോസുസ്‌വ്ലെ, ലോകത്തിലെ ഏറ്റവും വലിയ സംരക്ഷണ മേഖലകളിലൊന്നായ എറ്റോഷ നാഷണൽ പാർക്ക് എന്നിവയും നമീബിയയില്‍ സന്ദര്‍ശിക്കേണ്ട കാഴ്ചകൾ കൂടിയാകുന്നു.

ഭൂട്ടാന്‍


നമ്മുടെ ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് യാത്ര ചെയ്യാന്‍ വിസ വേണ്ടാത്ത രാജ്യങ്ങളിലൊന്നാണ് ഭൂട്ടാന്‍ എന്നതാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകതകളിൽ ഒന്ന്. സന്തോഷത്തിന്‍റെ ദേശം എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ഭൂട്ടാന്‍ കാണാന്‍ ഇന്ത്യക്കാര്‍ക്ക് പെര്‍മിറ്റും തിരിച്ചറിയല്‍ കാര്‍ഡും മതിയാകും. ലോകത്തില്‍ ഇന്ന് നിലവിലുള്ള അവസാനത്തെ പൂര്‍ണ്ണ ബുദ്ധമത രാജ്യമായ ഭൂട്ടാനില്‍ മഞ്ഞുകാലത്ത് മാത്രമല്ല, വര്‍ഷം മുഴുവനും യാത്ര ചെയ്യാവുന്നതാണ്. ട്രാഫിക് ലൈറ്റുകളില്ലാത്തതും ലോകത്തിലെ ഏറ്റവും സമാധാനപരമായ തലസ്ഥാനങ്ങളിലൊന്നുമായ തിമ്പു എല്ലാ സഞ്ചാരികളും ജീവിതത്തില്‍ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട ഇടങ്ങളില്‍ ഒന്നുകൂടിയാകുന്നു. കൂടത്തെ പാറോയിലും നിരവധി സഞ്ചാരികള്‍ എത്തുന്നുണ്ട്.

ഇന്തോനീഷ്യ


ഒട്ടനവധി വർഷങ്ങളായി ഒരു ജനപ്രിയ വിനോദസഞ്ചാര കേന്ദ്രമാണ് ഇന്തോനേഷ്യ എന്നത്. അതിന്‍റെ മനോഹാരിതക്കാവട്ടെ, ഒരു കാലത്തും മങ്ങലേറ്റിട്ടില്ല എന്നതും ടൂറിസ്റ്റുകളെ ആകർഷിക്കുന്നുണ്ട്. ഒരിക്കല്‍ പോയിക്കഴിഞ്ഞാല്‍ വീണ്ടും പോകാന്‍ തോന്നുന്നത്രയും സുന്ദരമാണ് ഈ രാജ്യം. പ്രകൃതിസൗന്ദര്യം നിറഞ്ഞ ബാലി, തെക്ക് കിഴക്കൻ ഏഷ്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് കേന്ദ്രങ്ങളില്‍ ഒന്നായ ജക്കാര്‍ത്ത, ബോറോബുദൂർ, പ്രംബനൻ ക്ഷേത്രങ്ങൾ, ബ്രോമോ അഗ്നിപർവ്വതം, സുമാത്ര, ജാവ, സുലാവെസി, സ്പൈസ് ഐലന്‍ഡ്‌സ് തുടങ്ങി നിരവധി ഇടങ്ങള്‍ ഇവിടെയുണ്ട്. താന ലോട്ട് ക്ഷേത്രത്തിലെ സൂര്യാസ്തമയക്കാഴ്ചയും ലെംബോന്‍ഗന്‍ റീഫ് ക്രൂസ്, ആയുംഗ് വൈറ്റ് വാട്ടര്‍ ക്രൂസ് എന്നിവയുമെല്ലാം ഉറപ്പായും ആസ്വദിക്കേണ്ടതാണ്.

സെയ്ഷെല്‍സ്

ഇന്ത്യൻ മഹാസമുദ്രത്തില്‍ സ്ഥിതിചെയ്യുന്ന അതിമനോഹരമായ ദ്വീപു രാഷ്ട്രമാണ് സെയ്ഷെല്‍സ് എന്നത്. 115 ദ്വീപുകളുടെ സമൂഹമായ സെയ്ഷെല്‍സില്‍ സ്നോർക്കലിംഗ്, സ്കൂബ ഡൈവിംഗ് മുതലായ സാഹസിക സമുദ്രവിനോദങ്ങള്‍ ആസ്വദിക്കാന്‍ ഏറ്റവും മികച്ച ഇടം കൂടിയാകുന്നു. ലാ ഡിഗ് ദ്വീപിലെ പിങ്ക് നിറമുള്ള ബീച്ച്, ഭീമന്‍ കടലാമകള്‍ കാണപ്പെടുന്ന അല്‍ഡബ്ര, 'ഏദന്‍ തോട്ടം' എന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലമുള്ള പ്രസ്ലിന്‍ ദ്വീപ്, എഴുപതോളം മനോഹരങ്ങളായ ബീച്ചുകളുള്ള സെയ്ഷെല്‍സിന്‍റെ തലസ്ഥാനം മാഹി എന്നിവയും നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുകയാണ്.

വിയറ്റ്‌നാം

ഏറെ പ്രത്യേകതകൾ നിറഞ്ഞ തനതായ സാംസ്കാരിക പൈതൃകവും കണ്ണിനു കുളിരേകുന്ന കാഴ്ചകളുമുള്ള വിയറ്റ്‌നാമും എക്കാലത്തെയും ഹോട്ട് ടൂറിസ്റ്റ് ഡെസ്റ്റിനേഷമുകളിൽ ഒന്നാണ്. ഏഷ്യൻ, യൂറോപ്യൻ സ്വാധീനമുള്ള ഹോയ് ആന്‍ നഗരം, വിന്‍ഡ് സർഫിംഗിനും കൈറ്റ് സർഫിംഗിനും പ്രശസ്തമായ മുയി നേ, യുനെസ്കോ വേൾഡ് ഹെറിറ്റേജ് സൈറ്റായ ഹ്യുവേ, ബാക് ഹാ ഹില്‍സ്റ്റേഷന്‍, ഹാ ലോംഗ് ബേ തുടങ്ങി നിരവധി പ്രദേശങ്ങള്‍ ഇവിടെ സന്ദര്‍ശിക്കാവുന്നതാണ്. റൂഫ്‌ടോപ്പ് ബാറുകളും ലൈവ് മ്യൂസിക് കഫേകളുമുള്ള ഹോ ചി മിൻ സിറ്റിയുടെ ജീവന്‍ തുടിക്കുന്ന നൈറ്റ് ലൈഫും സാപ്പയിലെ ട്രെക്കിംഗുമെല്ലാം പരീക്ഷിച്ച് തന്നെ അറിയണം.

 

കംബോഡിയ

പഴമയുടെയും പുതുമയുടെയും മനോഹരമായ മിശ്രണമാണ് കംബോഡിയയുടെ പ്രധാന പ്രത്യേകത എന്നത്. ലോക പൈതൃകസ്മാരകമായി യുനെസ്കോ പ്രഖ്യാപിച്ച അങ്കോർവാറ്റ് ക്ഷേത്രം ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങളിൽ ഒന്നുകൂടിയാകുന്നു. കൂടാതെ വൃത്തിയുള്ള നിരവധി ബീച്ചുകളും കാടുകളുമെല്ലാമുണ്ട് ഇവിടെ. കംബോഡിയയുടെ സമ്പന്നമായ പൈതൃകം വിളിച്ചോതുന്ന ധാരാളം മ്യൂസിയങ്ങളുണ്ട്. ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് ഒരിക്കല്‍ വിസ ലഭിച്ചാല്‍ 30 ദിവസം വരെയാണ് കംബോഡിയയില്‍ തങ്ങാൻ സാധിക്കുക.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (3 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (3 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (3 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (4 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (4 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (4 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (4 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (4 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (5 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (5 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (6 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (9 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (10 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (10 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (10 hours ago)

Malayali Vartha Recommends