ജോലിയില്‍ പ്രവേശിച്ചിട്ട് അഞ്ചുദിവസമേയായുള്ളൂ.....ഡ്യൂട്ടിക്കെത്തിയ താത്കാലിക ജീവനക്കാരിയെ യുവാവ് തടഞ്ഞുവച്ച് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി, ഒപ്പം സ്വയം ദേഹത്ത് പെട്രോള്‍ ഒഴിച്ച് കൃഷ്ണപ്രിയയെ ചേര്‍ത്ത് പിടിച്ചു,ഓടിയെത്തിയ ജീവനക്കാരും നാട്ടുകാരും ഒരു വിധത്തില്‍ തീ അണച്ചു, ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും യുവതി മരണത്തിന് കീഴടങ്ങി, യുവാവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

ജോലിയില്‍ പ്രവേശിച്ചിട്ട് അഞ്ചുദിവസമേയായുള്ളൂ.....ഡ്യൂട്ടിക്കെത്തിയ താത്കാലിക ജീവനക്കാരിയെ യുവാവ് തടഞ്ഞുവച്ച് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി, ഒപ്പം സ്വയം ദേഹത്ത് പെട്രോള്‍ ഒഴിച്ച് കൃഷ്ണപ്രിയയെ ചേര്‍ത്ത് പിടിച്ചു,ഓടിയെത്തിയ ജീവനക്കാരും നാട്ടുകാരും ഒരു വിധത്തില്‍ തീ അണച്ചു, ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും യുവതി മരണത്തിന് കീഴടങ്ങി, യുവാവ് ആശുപത്രിയില്‍ ചികിത്സയില്‍.
തിക്കോടി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ഡ്യൂട്ടിക്കെത്തിയ താത്കാലിക ജീവനക്കാരിയെയാണ് യുവാവ് തടഞ്ഞുനിറുത്തി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയത്. ഒപ്പം ജീവനൊടുക്കാന്‍ ശ്രമിച്ച യുവാവ് എഴുപത് ശതമാനത്തോളം പൊള്ളലേറ്റ നിലയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നു.
യുവാവ് പ്രണയനൈരാശ്യത്തിലാണ് ഈ കടുംകൈയ്ക്ക് മുതിര്‍ന്നതെന്ന് പ്രാഥമിക നിഗമനം. അഞ്ചു ദിവസം മുമ്പാണ് ഡേറ്റ എന്‍ട്രി ജോലിക്ക് പ്രോജക്ട് അസിസ്റ്റന്റായി തിക്കോടി കാട്ടുവയല്‍ മനോജിന്റെ മകള്‍ കൃഷ്ണപ്രിയയാണ് (സിന്ദൂരി, 22)ജോലിയില്‍ പ്രവേശിച്ചത്. തിക്കോടി പള്ളിത്താഴ വലിയ മഠത്തില്‍ മോഹനന്റെ മകന്‍ നന്ദകുമാറാണ് (30) ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്നത്.ഇന്നലെ രാവിലെ പത്തു മണിയോടെയാണ് സംഭവമുണ്ടായത്.
ദേഹമാസകലം പൊള്ളലേറ്റ യുവതി വൈകിട്ട് നാലു മണിയോടെ മരണത്തിന് കീഴടങ്ങി. നാലു വര്‍ഷമായി സൗഹൃദത്തിലായിരുന്ന ഇരുവരും കഴിഞ്ഞ ദിവസം പിണക്കത്തിലായെന്നാണ് കേട്ടുകേള്‍വി. യുവതിയുടെ വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയാണ് നന്ദുവിന്റെ താമസം.).പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം സംസ്‌കാരം ഇന്ന് നടക്കും. പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
"
https://www.facebook.com/Malayalivartha