കോടതി കയറുന്ന പ്രേമം സ്റ്റൈല്‍, അടൂര്‍ എന്‍ജിനിയറിംഗ് കോളജിലെ 300 വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്; പ്രതിപട്ടികയില്‍ 80 പെണ്‍കുട്ടികളും; ഫയര്‍ എന്‍ജിന്‍ ദുരുപയോഗം ചെയ്ത ആറ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

അങ്ങനെ പ്രേമം സ്റ്റൈല്‍ അനുകരിച്ചവര്‍ക്ക് ഇനി കോടതി കയറിയിറങ്ങാം. അടൂര്‍ ഐഎച്ച്ആര്‍ഡി എന്‍ജിനിയറിംഗ് കോളജിലെ ഓണാഘോഷത്തിന്റെ മറവില്‍ റോഡ് ഉപരോധിക്കുകയും സംഘംചേരുകയും ചെയ്ത 200 വിദ്യാര്‍ഥികള്‍ക്കെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കോളജിലെ ഓണാഘോഷ കമ്മിറ്റി ചെയര്‍മാനെ മുഖ്യപ്രതിയാക്കി കണ്ടാലറിയാവുന്ന 200 വിദ്യാര്‍ഥികള്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. വീഡിയോകളും ഫോട്ടോകളും പരിശോധിച്ചാണ് ഇവരെ പോലീസ് കണ്ടെത്തിയത്.
യാത്രാവാഹനങ്ങള്‍ അല്ലാത്ത വാഹനങ്ങള്‍ ഉപയോഗിച്ച് കുട്ടികളെ നിറച്ച് പൊതുനിരത്തിലൂടെ പ്രകടനം നടത്തിയതിനും കേസുണ്ട്. പൊതുനിരത്തില്‍ അക്രമങ്ങള്‍ക്കു തുനിയുക, ജനങ്ങളുടെ സൈ്വര്യസഞ്ചാരം തടയുക തുടങ്ങിയവയും കുറ്റങ്ങളുടെ പട്ടികയിലുണ്ട്. ഓണാഘോഷത്തിന്റെ മറവില്‍ ഫയര്‍ എന്‍ജിന്‍ ചട്ടവിരുദ്ധമായി ദുരുപയോഗം ചെയ്തതിന് കൂട്ടുനിന്ന ആറ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെ ഇന്നലെ സര്‍ക്കാര്‍ സര്‍വീസില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തിരുന്നു.
ഇതിനു പിന്നാലെയാണ് വിദ്യാര്‍ഥികള്‍ക്കെതിരേ നടപടി കൈക്കൊള്ളാന്‍ പോലീസിനു നിര്‌ദേശം നല്‍കിയത്. കോളജിലെ സീനിയര്‍ വിദ്യാര്‍ഥികളാണ് പ്രതിപ്പട്ടികയില്‍ അധികമെങ്കിലും ആദ്യവര്‍ഷ വിദ്യാര്‍ഥികളും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ആണ്‍കുട്ടികള്‍ക്കൊപ്പം എണ്‍പതോളം പെണ്‍കുട്ടികളും കേസിലെ പ്രതികളാണ്.
അടൂര്‍ മണക്കാല ഐഎച്ച്ആര്‍ഡി എന്‍ജിനീയറിംഗ് കോളജില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് അതിരുകടന്ന ഓണാഘോഷ പരിപാടികള്‍ നടന്നത്. ഫയര്‍ എന്‍ജിന്‍, ജെസിബി, ക്രെയിന്‍, ട്രാക്ടര്‍ തുടങ്ങിയവയും വാടകയ്‌ക്കെടുത്താണ് കുട്ടികള്‍ ഓണാഘോഷം അടിച്ചുപൊളിച്ചത്.
അടൂര്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റില്‍ നിന്നെത്തിച്ച ഫയര്‍ എന്‍ജിനിലായിരുന്നു പ്രധാന കലാപരിപാടി. പൊതുചടങ്ങുകളില്‍ സുരക്ഷാസംവിധാനത്തിന്റെ ഭാഗമായി പോലും ഫയര്‍ എന്‍ജിന്‍ വിട്ടുകൊടു ക്കാന്‍ നിയമത്തില്‍ നൂലാമാലകള്‍ നിലനില്‍ക്കെ ഓണാഘോഷത്തിനു വാഹനം വിട്ടുകൊടുക്കുകയും ഉദ്യോഗസ്ഥര്‍തന്നെ വെള്ളം പമ്പു ചെയ്യാനും വാഹനം ഓടിക്കാനും കൂട്ടുനിന്നതും വിവാദമായിരുന്നു.
ഇതേത്തുടര്‍ന്ന് ആറു ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരെ ഇന്നലെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
കടമ്പനാട്ടേക്കു വന്ന കെഎസ്ആര്‍ടിസി ബസും ഓണാഘോഷ ഘോഷയാത്രയ്‌ക്കൊപ്പം ഉണ്ടായിരുന്നു. കുട്ടികള്‍ ബസില്‍ കയറി സീറ്റുകള്‍ പിടിച്ചെടുത്തു. ബസിനു മുകളില്‍ കയറിയും വിദ്യാര്‍ഥികള്‍ ആഘോഷിച്ചിരുന്നു. കുട്ടികളുടെ ഇരുചക്രവാഹനങ്ങള്‍ അടക്കം ഘോഷയാത്ര യിലുണ്ടായിരുന്നു. ചെകുത്താന്‍ എന്ന ബോര്‍ഡ് തൂക്കിയ ലോറിയും ഘോഷയാത്രയിലുണ്ടായിരുന്നു.തസ്‌നി ബഷീറിന്റെ അപകടവുമായി ബന്ധപ്പെട്ട് ബാക്കി പ്രതികളെല്ലാം ഒളിവിലാണ്.
അങ്ങനെ കേസ് കിട്ടിയ കുട്ടികള്‍ ഒരിക്കലും ഈ ഓണവും പ്രേമക്കാലവും മറക്കില്ല അവരുടെ ജീവിതത്തില്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























