ഭരണഘടനാ സ്ഥാപനങ്ങളെ സര്‍ക്കാര്‍ ഭീഷണിപ്പെടുത്തുന്നുവെന്ന് വി.എസ്

രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കുവേണ്ടി ഭരണഘടനാ സ്ഥാപനങ്ങളെ സര്‍ക്കാര്‍ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. തെരഞ്ഞെടുപ്പ് കമ്മിഷനെ വിമര്‍ശിക്കാന്‍ മന്ത്രിമാര്‍ക്ക് അധികാരമില്ലെന്നും മുഖ്യമന്ത്രിയും യു.ഡി.എഫും മന്ത്രിമാരും സംഘംചേര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മിഷനെ ഭീഷണിപ്പെടുത്തുകയാണെന്നും വി.എസ് ആരോപിച്ചു.
പി.കെ കുഞ്ഞാലിക്കുട്ടി തെരഞ്ഞെടുപ്പ് കമ്മിഷണറെ മുഖ്യമന്ത്രിയുടെ ചേംബറില്‍ വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തി. കമ്മിഷണറെ ശാസിച്ച മന്ത്രിയുടെ നടപടി ധിക്കാരപരമാണെന്നും വി.എസ് പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഇന്നു ചേര്‍ന്ന യു.ഡി.എഫ് യോഗത്തില്‍ മന്ത്രിമാര്‍ ഉന്നയിച്ചത്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടികള്‍ ദുരൂഹമാണെന്നും കമ്മിഷന്‍ അനാവശ്യമായ പിടിവാശി കാണിക്കുകയാണെന്നും ലീഗ് മന്ത്രിമാര്‍ വിമര്‍ശിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























