Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

വജ്രം' കൊണ്ടു പോയത് രണ്ട് ജീവൻ. സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാതെ നിർമ്മാണ പ്രവർത്തനം നടന്ന ഫ്‌ളാറ്റ് നിർമ്മാണ സൈറ്റിൽ സാധാരണ തൊഴിലാളികളുടെ ജീവൻ വച്ചുള്ള കളികളാണ് നടക്കുന്നത്

18 DECEMBER 2021 10:57 AM IST
മലയാളി വാര്‍ത്ത

മതിയായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാതെ നിർമ്മാണ പ്രവർത്തനം നടത്തുന്ന തിരുവനന്തപുരത്തെ ഫ്‌ളാറ്റ് നിർമ്മാണ സൈറ്റിൽ ഇന്നലെ പൊലിഞ്ഞത് രണ്ട് ജീവനുകളാണ്. വെള്ളമ്പലത്ത് ഫ്‌ളാറ്റ് നിർമ്മാണ സൈറ്റിലാണ് വലിയ മാർബിൾ പാളി ലോറിയിൽ നിന്ന് ഇറക്കുന്നതിനിടെ ശരീരത്തിലൂടെ മറിഞ്ഞു വീണ് 2 ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചത്. വെള്ളയമ്പലത്തെ ആർടെക് സൈറ്റിലാണ് സംഭവം. ഇന്നലെ വൈകിട്ട് അഞ്ചിനായിരുന്നു അപകടം. തമിഴ്‌നാട് സ്വദേശിയും ടൈൽ പാകുന്ന കരാറുകാരനുമായ കിങ്‌സിൽ, തൊഴിലാളിയായ പശ്ചിമ ബംഗാൾ സ്വദേശി രഞ്ജിത് റായ് എന്നിവരാണു മരിച്ചത്.

കണ്ടെയ്‌നറിൽ എത്തിയ മാർബിൾ ഇറക്കുന്നതിനിടെ ലോറിയിൽ നിന്നു താഴേയ്ക്കു മറിഞ്ഞു 4 പേരുടെ ശരീരത്തിലേക്കു പതിക്കുകയായിരുന്നു. കിങ്‌സിൽ മെഡിക്കൽ കോളജിലേയ്ക്കു കൊണ്ടു പോകുന്ന വഴിക്കും രഞ്ജിത് ആശുപത്രിയിൽ എത്തിച്ച ശേഷം രാത്രി ഒൻപതിനും ആണു മരിച്ചത്. പരുക്കേറ്റ വിജയ് ഹാൾഡർ, റിങ്കു വർമ്മൻ എന്നിവർ ചികിൽസയിലാണ്. ഇവരുടെ പരുക്ക് ഗുരുതരമല്ല. വെള്ളയമ്പലം ജംക്ഷനിലാണ് അപകടം നടന്ന ഫ്‌ളാറ്റ്. കണ്ടെയ്‌നർ ലോറിയിൽ എത്തിയ ലോഡ് ഇറക്കുന്നതിനിടെ മാർബിൾ തൊഴിലാളികളുടെ മുകളിലേക്ക് വീഴുകയായിരുന്നു. ലോഡിറക്കുന്നതിനിടെ മാർബിൾ പാളികൾ ലോറിയിൽ നിന്നു തെന്നി താഴേയ്ക്കു മറിഞ്ഞു.

ലോറിയുടെ താഴെ നിന്നിരുന്ന നാല് പേരുടെ ശരീരത്തിലേക്കു മാർബിൾ പാളികൾ വീഴുകയായിരുന്നു. മതിയായ സുരക്ഷാക്രമീകരണങ്ങൾ ഇവിടെ ഉണ്ടായിരുന്നില്ലെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ പൊലീസ് കേസെടുക്കും. എന്നാൽ ഫ്‌ളാറ്റ് നിർമ്മാതാക്കളെ സംരക്ഷിക്കുന്ന നടപടികളാണ് അധികാരികളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നാണ് ആക്ഷേപം ഉയരുന്നത്. ഫ്‌ളാറ്റ് നിർമ്മാണ സൈറ്റിൽ മതിയായ സുരക്ഷാ ക്രമീകരണമില്ലാത്തതാണ് ദുരന്തത്തിന് ആക്കം കൂട്ടിയത്. കോഴിക്കോടും സമാന ദുരന്തം അടുത്തിടെ ഉണ്ടായിരുന്നു. സാധാരണക്കാരുടെ ജീവൻ വച്ചുള്ള കളികളാണ് ഇത്തരം നിർമ്മാണ സൈറ്റുകളിൽ നടക്കുന്നത്.

ആർടെക് ഡൈമണ്ട് എൻക്ലേവിലാണ് ഇന്നലെ ദുരന്തം ഉണ്ടായത്. 1994ലാണ് ഫ്ലാറ്റ് സ്ഥാപിതമായത്. കേരളത്തിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ മാറ്റത്തിന്റെ വെളിച്ചം വീശുന്ന പ്രൊജക്ടുകളും, സേവനങ്ങളും കാഴ്ചവെച്ച് ജനപ്രിയമായി മാറിയ ആർടെക് റിയാൽറ്റേഴ്‌സ് മികവിന്റെ പുതിയ പര്യായങ്ങൾ എന്ന തരത്തിൽ വലിയ പ്രചരണം നടത്തുന്ന ഗ്രൂപ്പാണ് ആർടെക്. പാറ്റൂരിലെ വിവാദം അടക്കം പലതും ഉണ്ടായെങ്കിലും ഒന്നും സ്ഥാപനത്തിന് വലിയ കുരുക്കായി മാറിയില്ല. തിരുവനന്തപുരം, കൊല്ലം, തിരുവല്ല, കോട്ടയം, തൃശ്ശൂർ തുടങ്ങിയ കേരളത്തിലെ മുൻനിര നഗരങ്ങളിലാണ് ആർടെക് റിയാൽറ്റേഴ്‌സ് പ്രൊജക്ടുകൾ സ്ഥിതി ചെയ്യുന്നത്.

പുതിയ തലമുറയ്ക്ക് അനുയോജ്യമായ രീതിയിൽ സുരക്ഷിതത്വം ഉൾപ്പെടെയുള്ള കാര്യങ്ങൾ ഉറപ്പാക്കാൻ സ്മാർട്ട് സംവിധാനങ്ങളോടെയാണ് ആർടെക് റിയാൽറ്റേഴ്‌സ് ഓരോ പ്രൊജക്ടും നിർമ്മിക്കുന്നതെന്നാണ് അവരുടെ അവകാശവാദം. ആർടെക്കിന്റെ സൂപ്പർ ലക്ഷ്വറി അപ്പാർട്ട്‌മെന്റ് പ്രോജക്ടകാണ് വെള്ളയമ്പലത്തെ ഡൈമണ്ട് എൻക്ലേവ്. ഇവിടെയാണ് ദുരന്തം ഉണ്ടായത്. എന്നാൽ മുഖ്യധാരാ മാധ്യമങ്ങൾ ഇത്തരം സംഭവങ്ങൾ കണ്ടതായി പോലും നടിക്കുന്നില്ല എന്നതാണ് ഖേദകരം. വൻ പരസ്യം നൽകുന്ന സ്ഥാപനങ്ങളായതു കൊണ്ട് തന്നെ വാർത്തകളിൽ ഫ്‌ളാറ്റിന്റെ പേരു പോലും കൊടുക്കില്ല. രാഷ്ട്രീയക്കാരും പ്രതിഷേധത്തിന് എത്തില്ല എന്നതാണ് സ്ഥിതി. സാധാരണക്കാരായ തൊഴിലാളികളുടെ ജീവന് യാതൊരു സുരക്ഷയും സംരക്ഷണവും ഒരുക്കാതെയാണ് ഇത്തരം സ്ഥലങ്ങളിൽ പ്രവർത്തങ്ങൾ നടക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (3 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (3 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (3 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (4 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (4 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (4 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (4 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (4 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (5 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (5 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (6 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (9 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (10 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (10 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (10 hours ago)

Malayali Vartha Recommends