ജനഹിതം അനുസരിച്ചാണ് വാര്‍ഡുവിഭജനമെന്ന് മുഖ്യമന്ത്രി

ജനഹിതം അനുസരിച്ചാണ് വാര്‍ഡു വിഭജനം നടത്തിയതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തദേശ തെരഞ്ഞെടുപ്പ് സമയത്ത് നടക്കണമെന്ന് സര്‍ക്കാരിനാണ് നിര്‍ബന്ധം. പഞ്ചായത്ത് രൂപീകരണത്തില്‍ ഇതുവരെ സ്വീകരിച്ച സമീപനം സര്‍ക്കാര്‍ തുടര്‍ന്നു. ജനഹിതം അനുസരിച്ച് പഞ്ചായത്ത് രൂപീകരിച്ചതിനാല്‍ പലരും പേടിക്കുന്നു. തെരഞ്ഞെടുപ്പ് സമയത്ത് നടത്തുക അസാധ്യമായ കാര്യമല്ലെന്നും തിരുവനന്തപുരത്ത് മന്ത്രിസഭായോഗത്തിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയത്തില്‍ കോടതി തീരുമാനമെടുക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പ് വിഷയത്തില്‍ സര്‍ക്കാരില്‍ ഭിന്നതയില്ല. മുസ്‌ലീം ലീഗിനെ കുറ്റപ്പെടുത്തുന്ന തരത്തിലുള്ള പ്രചാരണങ്ങളുണ്ടായി. വാര്‍ഡ് വിഭജനത്തില്‍ മുസ്‌ലീം ലീഗിനെ കുറ്റപ്പെടുത്തേണ്ട കാര്യവുമില്ല. എല്ലാവരും ചേര്‍ന്നാണ് തീരുമാനമെടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിര്‍ത്തലാക്കിയ 68 ലാസ്റ്റ് ഗ്രേഡ് തസ്തികകള്‍ പുസ്ഥാപിക്കും. വെടിയേറ്റു മരിച്ച എന്‍സിസി കേഡറ്റ് ധനൂഷ് കൃഷ്ണയുടെ കുടുംബത്തിനു അഞ്ചു ലക്ഷം രൂപ നല്‍കാനും സിഇടി അപകടത്തില്‍ മരിച്ച തസ്‌നി ബഷീറിന് 10 ലക്ഷം രൂപ നല്‍കാനും മന്ത്രിസഭാ യോഗത്തില്‍ ധാരണയായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























