ആശുപത്രി ജീവനക്കാരുടെ ഓണാഘോഷം രോഗിയുടെ ജീവനെടുത്തു

ജില്ലാ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുളള ജീവനക്കാരുടെ ഓണാഘോഷം ധാര്‍മ്മികത മറന്നുളള കൂത്തരങ്ങായപ്പോള്‍ നഷ്ടമായത് ഒരു വിലപ്പെട്ട ജീവന്‍. ആശുപത്രിയില്‍ ഓണാഘോഷം നടക്കുമ്പോള്‍ അത്യാഹിതവിഭാഗത്തില്‍ എത്തിച്ച യുവാവ് തക്കസമയത്ത് ചികിത്സ ലഭിക്കാതെ മരിച്ചുവെന്ന് പരാതി.
ഇടപ്പാവൂര്‍ സ്വദേശിയായ മനോജ് എന്ന 32 കാരനാണ് ആശുപത്രി ജീവനക്കാരുടെ അനാസ്ഥ മൂലം ജീവന്‍ നഷ്ടമായത്. മനോജിനെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ അത്യാഹിത വിഭാഗത്തില്‍ ഉണ്ടായിരുന്ന ഡോക്ടര്‍മാര്‍ ഓണാഘോഷ പരിപാടികളുടെ തിരക്കിലായിരുന്നു. ബന്ധുക്കള്‍ പരിപാടി നടക്കുന്നിടത്ത് എത്തി പല തവണ വിവരം അറിയിച്ചെങ്കിലും ഡോക്ടര്‍മാര്‍ നിഷേധാത്മക നിലപാടാണ് സ്വീകരിച്ചതെന്ന പരാതിയാണ് ഉയരുന്നത്. ആഘോഷത്തിനിടയിലാണോ എന്നു ചോദിച്ച് ശകാരിച്ചെന്നും പരാതിയുണ്ട്.
പിന്നീട് മനോജിനെ പരിശോധിച്ച് മരുന്ന് കുറിച്ചുകൊടുത്തുവെങ്കിലും ഫാര്‍മസിയിലെത്തി മരുന്ന് വാങ്ങി കഴിച്ചപ്പോഴേക്കും കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.
സംഭവത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ പ്രതിഷേധമുയര്‍ത്തി.
ആശുപത്രിയില്‍ ഓണാഘോഷം നടക്കുന്നതിനിടയിലാണ് രോഗിക്ക് യഥാസമയം ചികിത്സ ലഭിക്കാതിരുന്നതെന്നും ഡ്യൂട്ടിയിലുണ്ടായിരുന്നവരെ അറസ്റ്റു ചെയ്യണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























