തെരഞ്ഞെടുപ്പ് ഒരു മാസത്തേയ്ക്ക് നീട്ടണമെന്ന് സര്‍ക്കാര്‍; കോടതിയില്‍ സത്യവാങ്മൂലം നല്‍കും

അഴിയാക്കുരുക്കില്‍ സര്‍ക്കാര്‍, തദ്ദേശ തെരഞ്ഞെടുപ്പ് ഒരു മാസത്തേയ്ക്ക് നീട്ടിവയ്ക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍. സാധാരണ നവംബര്‍ ഒന്നിനാണ് തദ്ദേശ ഭരണസമിതികള്‍ നിലവില്‍ വരുന്നത്. എന്നാല്‍, ഡിസംബര്‍ ഒന്നിന് ഭരണസമിതി നിലവില്‍ വരുന്ന രീതിയില്‍ തെരഞ്ഞെടുപ്പ് ക്രമീകരിക്കണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ഇതിനായി കോടതിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കും. തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിയ്‌ക്കെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലീല്‍ സെപ്റ്റംബര്‍ മൂന്നിന് ഡിവിഷന്‍ ബെഞ്ച് വിധി പറയാനിരിക്കെയാണ് പുതിയ ആവശ്യം ഉന്നയിച്ച് സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്.
ഇതിനിടെ, തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇന്ന് വൈകിട്ട് മൂന്നു മണിയ്ക്ക് വാര്‍ത്താസമ്മേനം നടത്തി വിമര്‍ശനങ്ങള്‍ക്കുള്ള മറുപടി നല്‍കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും മൂന്നാം തീയതി കേസ് പരിഗണിക്കുന്ന സാഹചര്യത്തില്‍ പരസ്യ പ്രതികരണം വേണ്ടെന്ന നിയമോപദേശത്തെ തുടര്‍ന്ന് വാര്‍ത്താ സമ്മേളനം റദ്ദാക്കി. തദ്ദേശ തിരഞ്ഞെടുപ്പ് നടത്തിപ്പ് സംബന്ധിച്ച് സര്‍ക്കാരും തിരഞ്ഞെടുപ്പു കമ്മിഷനും തമ്മില്‍ കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയെങ്കിലും ധാരണയായിരുന്നില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























