ഓപ്പറേഷന്‍ തീയറ്ററില്‍ ഓണസദ്യ വിളമ്പിയതിന് 2 പേര്‍ക്കെതിരെ നടപടി; ഹെഡ് നേഴ്‌സിനെ സ്ഥലം മാറ്റി, അനസ്‌തേഷ്യ മേധാവിക്ക് കാരണം കാണിക്കല്‍ നോട്ടീസ്

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഓപ്പറേഷന്‍ തീയറ്ററിനുള്ളില്‍ ഓണസദ്യ വിളമ്പിയ സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരെ നടപടി. ഹെഡ് നേഴ്‌സിനും അനസ്‌തേഷ്യ വിഭാഗം മേധാവിക്കും എതിരെയാണ് നടപടി. ഹെഡ് നേഴ്‌സിനെ സ്ഥലം മാറ്റുകയും അനസ്‌തേഷ്യ വിഭാഗം മേധാവിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.
അണുവിമുക്തമായി സൂക്ഷിക്കേണ്ട ഓപ്പറേഷന്‍ തീയറ്ററില്‍ ഓണസദ്യ വിളമ്പിയത് വിവാദമായിരുന്നു. ഓപ്പറേഷന്‍ തീയറ്ററിലെ ക്യാന്റിനിലാണ് സദ്യ വിളമ്പിയതെന്നായിരുന്നു ആശുപത്രി അധികൃതരുടെ വാദം. എന്നാല്‍ സ്ഥല പരിമിതി മൂലം ഓപ്പറേഷന്‍ തീയറ്ററിലാണ് ഓണസദ്യ വിളമ്പിയതെന്നും രണ്ട് ദിവസത്തിനുള്ളില്‍ മുറി അണുവിമുക്തമാക്കുമെന്നും മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ പിന്നീട് വ്യക്തമാക്കിയിരുന്നു.
അണുവിമുക്ത ഏരിയ എന്ന് എഴുതി വച്ചതിന് തൊട്ടടുത്ത് തന്നെ നടത്തിയ ഓണസദ്യയില്‍ 600 പേരാണ് സദ്യയുണ്ടത്. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് ആരോഗ്യ മന്ത്രി വി.എസ് ശിവകുമാര്‍ വ്യക്തമാക്കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























