തിഹാര്‍ ജയിലിലെ തടവുകാര്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു, അഞ്ചു പേര്‍ക്ക് പരിക്ക്

തിഹാര്‍ ജയിലിലെ തടവുകാര്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. അഞ്ചു തടവുകാര്‍ക്ക് പരുക്കേറ്റു. ഗുണ്ടാ സംഘങ്ങള്‍ ചേരി തിരിഞ്ഞു ഏറ്റുമുട്ടിയതെന്നാണ് പ്രാഥമിക നിഗമനം.
തീഹാര്‍ ജയിലില്‍ ഏറ്റുമുട്ടല്‍ തുടര്‍ക്കഥയാകുന്നു. ഇന്ന് വൈകിട്ട് തടവുകാര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് രണ്ട് പേര്‍. പരിക്കേറ്റ ചിലരുടെ നില ഗുരുതരമാണ്. ഡല്‍ഹി രോഹിണിയിലെ കോടതിയില്‍ നിന്നും ജയിലിലേക്ക് തിരിച്ചു കൊണ്ട് പോകുന്ന വഴി ജയില്‍ വാഹനത്തിനുള്ളില്‍ വച്ചാണ് ഏറ്റുമുട്ടല്‍ നടന്നത്. സുരക്ഷയ്ക്കായി പൊലീസുകാര്‍ ഉമ്ടായിരുന്നെങ്കിലും സംഘര്‍ഷം തടയാന്‍ കഴിഞ്ഞില്ല. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയെതുടര്‍ന്നാണ് ഏറ്റുമുട്ടല്‍ ഉണ്ടായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഈമാസം 11ന് തിഹാര്‍ ജയിലിനുള്ളില്‍ വച്ച് കൊലക്കേസ് പ്രതിയെ സഹതടവുകാര്‍ കുത്തിക്കൊന്നിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























