പോലീസ് വാഹനങ്ങളില്‍ അമിതശബ്ദ ഹോണ്‍ ഘടിപ്പിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ തീരുമാനം

പോലീസ് വാഹനങ്ങള്‍ക്കു ചീറിപ്പായുന്നതിനായി ഇലക്ട്രിക് മള്‍ട്ടി ടോണ്‍ഡ് ഹോണ്‍ ഘടിപ്പിച്ചാല്‍ െ്രെഡവര്‍ക്കു മാത്രമല്ല ആ വാഹനം ഉപയോഗിക്കുന്ന ഉദ്യോഗസ്ഥനുമെതിരെ നടപടി സ്വീകരിക്കാന്‍ തീരുമാനം. പോലീസ് വാഹനങ്ങളില്‍ മള്‍ട്ടി ടോണ്‍ഡ് ഹോണ്‍, അനുവദനീയമായ ഡെസിബലില്‍ കൂടുതലുള്ള ഇലക്ട്രിക് ഹോണ്‍ എന്നിവ ഉപയോഗിക്കാന്‍ പാടില്ല എന്നു നേരത്തേ നിര്‍ദേശിച്ചിട്ടുള്ളതാണ്. കേന്ദ്ര മോട്ടോര്‍ വാഹന നിയമം അനുസരിച്ചു നിര്‍ദേശിച്ച ഡെസിബലിലുള്ള സ്റ്റാന്‍ഡേര്‍ഡ് ഹോണുകളാണ് ഉപയോഗിക്കേണ്ടത്.
എന്നാല്‍ ഇതിനു വിപരീതമായി ഡിപ്പാര്‍ട്‌മെന്റ് വാഹനങ്ങളുടെ മുന്‍ഭാഗത്തായി ഘടിപ്പിച്ചിട്ടുള്ള ഹോണുകള്‍ ഇളക്കി ഉള്‍ഭാഗത്തു ഘടിപ്പിക്കുകയും അതു നിയന്ത്രിക്കുന്നതിനായി ടൂ വേ സ്വിച്ച് ഘടിപ്പിച്ച് അവ പ്രവര്‍ത്തിപ്പിച്ചു വരുന്നതുമായാണു കണ്ടെത്തിയിട്ടുള്ളത്. പൊലീസ് െ്രെഡവറോടു ചോദിച്ചാല്‍ വാഹനം ഉപയോഗിക്കുന്ന മേലുദ്യോഗസ്ഥന്റെ നിര്‍ദേശം അനുസരിച്ചാണ് ഇതു ചെയ്തത് എന്നായിരിക്കും മറുപടി. ഇതവസാനിപ്പിക്കാനാണ് ഉദ്യോഗസ്ഥനെതിരെ കൂടി നടപടി സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദേശം.
പോലീസിന്റെ ഓരോ വാഹനത്തിന്റെയും ഘടനയ്ക്ക് അനുസരിച്ച് ഉപയോഗിക്കാന്‍ നിര്‍ദേശിച്ചിട്ടുള്ള ഡെസിബല്‍ നിലവാരം: ന്മ ബേസ് ലൈന്‍ നോയ്‌സ്: 75-80 ടൂ വീലേഴ്‌സ്: 81-85 റണ്ണിങ് ബസ്: 81-85 കാര്‍: 83-88 ബസ്: 92-94
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























