ആര്‍മി റിക്രൂട്ട്‌മെന്റ് നടപടികള്‍ ഇനി മുതല്‍ ഓണ്‍ലൈനിലാക്കുന്നു, ആദ്യത്തെ റിക്രൂട്ട്‌മെന്റ് റാലി മലപ്പുറത്ത് നടക്കും

ആര്‍മി റിക്രൂട്ട്‌മെന്റ് നടപടികള്‍ ഇനി മുതല്‍ ഓണ്‍ലൈനിലാക്കുന്നു. രജിസ്‌ട്രേഷന്‍ പൂര്‍ണ്ണമായും ഓണ്‍ലൈന്‍ ആക്കിയതിന് ശേഷമുള്ള കേരളത്തിലെ ആദ്യത്തെ റിക്രൂട്ട്‌മെന്റ് റാലി മലപ്പുറത്ത് നടക്കും. അടുത്തവര്‍ഷം ഏപ്രില്‍ മുതല്‍ പ്രവേശന പരീക്ഷ അടക്കം ഓണ്‍ലൈനായി നടത്താനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍. റിക്രൂട്ട്‌മെന്റ് നടപടികള് എളുപ്പത്തിലാക്കുന്നതിന്റ പ്രാഥമിക നടപടിയാണ് ഇന്ത്യന്‍ ആര്‍മി രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ണ്ണമായും ഓണ്‍ലൈനാക്കുന്നത്.കേരളം മാഹി ലക്ഷദ്വീപ് എന്നിവിടങ്ങളിലെ റിക്രൂട്ട്‌മെന്റ് ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 30 വരെ യാണ് നടക്കുക.
കേരളത്തില്‍ കാസര്‍കോട്,കണ്ണൂര്‍ ,കോഴിക്കോട്,വയനാട്,മലപ്പുറം,പാലക്കാട് തൃശൂര്‍ എന്നീജില്ലകളിലെ റിക്രൂട്ട്‌മെന്റാണ് ആദ്യം നടത്തുക.ഒക്ടോബര്‍ 31 ന് മലപ്പുറത്താണ് ആദ്യ റിക്രൂട്ട്‌മെന്റ് റാലി.മറ്റ് ജില്ലകളിലെ ഉദ്യോഗാര്‍ത്ഥികള്‍ക്കായുള്ള റിക്രൂട്ട്‌മെന്റ് റാലി ഡിസംബറില്‍ കോട്ടയത്ത് വച്ചാണ് നടത്തുക.
ആഗസ്റ്റ് 30 മുതല്‍ ഒക്ടോബര്‍ 15 വരെ ആര്‍മിയുടെ വെബ്‌സൈറ്റില്‍ ഉദ്യോഗാര്‍ത്ഥികള്ക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.അടുത്തവര്‍ഷം ഏപ്രില്‍ മുതല്‍ പ്രവേശന പരീക്ഷ അടക്കം പൂര്‍ണ്ണമായും ഓണ്‍ലൈന്‍ ആക്കാനാണ് ആര്‍മിയുടെ തീരുമാനം. ഇതോടെ ഓണ്‍ലൈന്‍ പ്രവേശന പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്ക് മാത്രമേ ശാരീരിക ക്ഷമതാ പരീക്ഷയില്‍ പങ്കെടുക്കാണ്‍ സാധിക്കു. ശരിയായ യോഗ്യതയുള്ളവരെ തിരഞ്ഞെടുക്കാന്‍ ഓണ്‍ലൈന്‍ റിക്രൂട്ട്‌മെന്റ് കൂടുതല്‍ സഹായകരമാവുമെന്നാണ് ആര്‍മിയുടെ പ്രതീക്ഷ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























