കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ട്- എസ് ഡി പി ഐ കാപാലികരുടെ യുഗം അവസാനിക്കാന്‍ പോകുന്നു... കേരളത്തിലെ കൊലപാതക രാഷ്ട്രീയത്തില്‍ കേന്ദ സര്‍ക്കാര്‍ ഇടപെട്ടതോടെ വമ്പന്‍ ട്വിസ്റ്റ്

കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ട്- എസ് ഡി പി ഐ കാപാലികരുടെ യുഗം അവസാനിക്കാന്‍ പോകുന്നു. അതായത് സംഘടന നിരോധത്തിന്റെ കവാടത്തിലേക്ക് നിര്‍ഭയം പ്രവേശിച്ചിരിക്കുന്നത്. മൂവാറ്റുപുഴക്കാരന്‍ ജോസഫ് സാറിന്റെ കൈ വെട്ടിയപ്പോള്‍ തന്നെ നിരോധിക്കേണ്ടിയിരുന്ന സംഘടന ബി ജെ പി നേതാവിനെ വീട്ടില്‍ കയറി വെട്ടി കൊന്നതോടെയാണ് ചരിത്രത്തിലേക്ക് മടങ്ങി പോകുന്നത്.സംഭവം ഇടതുപക്ഷ ജനാധിപത്യ മുന്നണി ഒഴികെ മറ്റാരും വേദനിക്കില്ല.
കേരളത്തിലെ കൊലപാതക രാഷ്ട്രീയത്തില്‍ കേന്ദ സര്‍ക്കാര്‍ ഇടപെട്ട തോടെയാണ് ഇങ്ങനയൊരു ട്വിസ്റ്റ് സംഭവത്തിന് വന്നു ചേര്‍ന്നത്.
സംസ്ഥാന പോലീസ് മേധാവിയുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഓണ്‍ലൈനില്‍ ബന്ധപ്പെട്ടു. ഇന്ന് കേരളത്തിലെത്തുന്ന കേന്ദ്ര സഹമന്ത്രിയെ കേരള സര്‍ക്കാര്‍ വിഷയം ധരിപ്പിക്കണം.
ബിജെപി നേതാവിനെ അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നില്‍ എസ്ഡിപിഐ, പോപ്പുലര്‍ഫ്രണ്ടുകാര്‍ അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ട് ഇടപെട്ടത്. പോപ്പുലര്‍ ഫ്രണ്ട് ബി ജെ പി പ്രവര്‍ത്തകനെ മുസ്ലീം തീവ്രവാദ സംഘടന കൊലപ്പെടുത്തിയത് ബി ജെ പി കേന്ദ്രങ്ങളെ മാത്രമല്ല കേന്ദ്ര സര്‍ക്കാരിനെയും അമ്പരപ്പിച്ചു.
സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാന്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദറായ് ഇന്ന് കേരളത്തിലെത്തും. അമിത് ഷാ നിര്‍ദ്ദേശിച്ചതനുസരിച്ചാണ് മന്ത്രി കേരളത്തിലെത്തുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ സംഭവത്തിന്റെ ഗൗരവം കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു.
കേരളാ പോലീസിനോടും കേന്ദ്രമന്ത്രി റിപ്പോര്‍ട്ട് തേടും. ഇതിനകം തന്നെ കേന്ദ്ര നിര്‍ദ്ദേശാനുസരണം പോലീസില്‍ നിന്ന് റിപ്പോര്‍ട്ട് വാങ്ങിയിട്ടുണ്ട്.പോലീസ് നിഷ്‌ക്രിയമാണെന്ന അഭിപ്രായമാണ് കേന്ദ്ര സര്‍ക്കാരിനുള്ളത്.
കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ കഴിയാത്ത പോലീസിന് ക്രമസമാധാനം പാലിക്കാനുള്ള കഴിവില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കരുതുന്നത്.
കൃത്യമായ ആസൂത്രണത്തോടെയാണ് മതഭീകരവാദികള്‍ രണ്‍ജിത്തിനെ കൊലപ്പെടുത്തിയത്. പന്ത്രണ്ടംഗ സംഘം ആറു ഇരുചക്രവാഹനങ്ങളിലായാണ് എത്തിയത്. വീട്ടിലേക്കുള്ള പ്രധാന വഴിയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത ശേഷമാണ് അക്രമികള്‍ എത്തിയത്. ഇവര്‍ വാഹനങ്ങളില്‍ വരുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭ്യമായി. രാവിലെ ആറിന് മകളെ ട്യൂഷന് അയച്ച ശേഷം വീട്ടിലെ ഹാളിലിരുന്ന് പത്രം വായിക്കുകയായിരുന്നു രണ്‍ജിത്ത്. ഇതെ സമയം അതിക്രമിച്ച് കയറി സംഘം കശാപ്പുകാര്‍ ഉപയോഗിക്കുന്ന കൂടം പോലുള്ള ആയുധം ഉപയോഗിച്ച് തലയ്ക്കും, മുഖത്തിനും അടിയ്ക്കുകയായിരുന്നു. ശബ്ദം കേട്ട് അമ്മയും ഭാര്യയും, ഇളയ കുട്ടിയും ഓടിയെത്തിയപ്പോഴേക്കും ഇവരെ വടിവാള്‍ കാണിച്ച് ഭീഷണിപ്പെടുത്തി. തല പൂര്‍ണമായും തകര്‍ന്നിരുന്നു. വീട്ടുപകരണങ്ങള്‍ കാര്‍ എന്നിവയും തകര്‍ത്തു. പരിസരവാസികള്‍ ഓടിക്കൂടിയാണ് ആലപ്പുഴ ജനറല്‍ ആശുപത്രിയിലെത്തിച്ചത്.
എന്നാല്‍ സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടിരുന്നു. ഇറച്ചിവെട്ടുകാര്‍ ഒറ്റയടിക്ക് കന്നുകാലികളെ കൊലചെയ്യുന്ന രീതിയിലായിരുന്നു അക്രമം. കണ്‍മുന്നില്‍ പ്രീയപ്പെട്ടവന്‍ ക്രൂരമായി അക്രമിക്കപ്പെട്ടതിന്റെ ആഘാതത്തില്‍ നിന്ന് അമ്മയും ഭാര്യയും മോചിതരായിട്ടില്ല. അച്ഛന്‍ ശ്രീനിവാസന്‍ ഏതാനും വര്‍ഷം മുമ്പാണ് മരിച്ചത്.
ബിജെപിയുടെ സൗമ്യമുഖമായിരുന്ന രണ്‍ജിത്ത് പിന്നാക്ക സമുദായത്തില്‍ നിന്ന് വളര്‍ന്ന് വന്ന നേതാവായിരുന്നു. 2016ലെ നിയമസഭാ തെരഞ്ഞടുപ്പില്‍ ആലപ്പുഴ മണ്ഡലത്തില്‍ തോമസ് ഐസക്കിനെതിരെ മത്സരിച്ച് പതിനെണ്ണായിരത്തിന് മേല്‍ വോട്ടുനേടി ജനസ്വാധീനം തെളിയിച്ചിരുന്നു. തൊട്ടുമുന്‍പിലെ തെരഞ്ഞെടുപ്പിനേക്കാള്‍ പല മടങ്ങ് വോട്ടുകളാണ് ആ തെരഞ്ഞെടുപ്പില്‍ ലഭിച്ചത്. ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘത്തിന്റെ മുന്‍ ജില്ലാ സെക്രട്ടറിയും സംസ്ഥാന സമിതിയംഗവുമാണ്. ഞായറാഴ്ച രാവിലെ എറണാകുളത്ത് നടക്കുന്ന ഒബിസി മോര്‍ച്ചയുടെ സംസ്ഥാന നേതൃയോഗത്തില്‍ പങ്കെടുക്കുന്നതിന് പോകാന്‍ തയ്യാറാടെക്കുന്നതിനിടെയാണ് അപ്രതീക്ഷിത അക്രമം ഉണ്ടായത്.
എസ് ഡി പി ഐ, പോപ്പുലര്‍ ഫ്രണ്ട് തുടങ്ങിയ സംഘടനകളെ നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ ആലോചിച്ചിരുന്നതാണ്. അപ്പോഴാണ് ബി ജെ പിയുടെ പ്രമുഖ നേതാവിന്റെ കൊലപാതകം സംഭവിച്ചത്. ഫലത്തില്‍ ഇടതുപക്ഷത്തിന്റെ പൂര്‍ണ പിന്തുണ വര്‍ഗീയ സംഘടനകള്‍ക്കുണ്ട്.
https://www.facebook.com/Malayalivartha