തദ്ദേശ തെരഞ്ഞെടുപ്പ്: നവംബര്‍ 23നോ 25നോ നടത്താമെന്ന് സര്‍ക്കാര്‍, സെപ്തംബര്‍ മൂന്നിന് ഇക്കാര്യം കോടതിയെ സത്യവാങ്മൂലത്തിലൂടെ അറിയിക്കും

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നവംബര്‍ 23 നോ 25 നോ നടത്താമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കും. സപ്തംബര്‍ മൂന്നിന് കേസ് പരിഗണിക്കുമ്പോള്‍ ഇക്കാര്യം കോടതിയെ സത്യവാങ്മൂലത്തിലൂടെ അറിയിക്കാനാണ് ഉദ്ദേശിക്കുന്നത്. നഗരസഭകളുടെ എണ്ണം കൂടാത്തതിനാല്‍ കേന്ദ്ര സഹായം കുറയുന്ന സ്ഥിതിയാണ്.
കഴിഞ്ഞ വര്‍ഷം മാത്രം ഇത്തരത്തില്‍ 2000 കോടി രൂപയുടെ കേന്ദ്ര സഹായം നഷ്ടമായി എന്നും സര്‍ക്കാര്‍ കോടതിയെ അറിയിക്കും. തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടത്താനാണ് സര്‍ക്കാര്‍ തയാറെടുക്കുന്നത്. ഡിസംബര്‍ ഒന്നിന് പുതിയ ഭരണസമിതികള്‍ അധികാരമേല്‍ക്കുംവിധമാകും തെരഞ്ഞെടുപ്പ് സമയക്രമീകരണം. നിലവിലെ ഭരണസമിതികളുടെ കാലാവധി അവസാനിക്കുന്നത് ഒക്ടോബര്‍ 31നാണ്.
പുതിയ ഭരണസമിതി അധികാരമേല്‍ക്കുന്ന ഡിസംബര്‍ ഒന്നുവരെ ഒരുമാസം തദ്ദേശസ്ഥാപനങ്ങളില്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തും. ഇക്കാര്യവും സത്യവാങ്മൂലത്തിലൂടെ ഹൈകോടതിയെ അറിയിക്കും. തെരഞ്ഞെടുപ്പ് ഒരുമാസം നീട്ടിവെച്ചാല്‍ ആശയക്കുഴപ്പങ്ങളെല്ലാം പരിഹരിക്കാന്‍ കഴിയുമെന്ന് കഴിഞ്ഞദിവസത്തെ ചര്‍ച്ചയില്‍ കമീഷനെ ബോധ്യപ്പെടുത്തിയതായി മുഖ്യമന്ത്രി യു.ഡി.എഫ് യോഗത്തില്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.
സര്‍ക്കാരും തെരഞ്ഞെടുപ്പ് കമീഷനും കഴിഞ്ഞദിവസം നടത്തിയ രണ്ടാംവട്ട ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു. പുതിയ 28 മുനിസിപ്പാലിറ്റികളും കണ്ണൂര്‍ കോര്‍പറേഷനും യാഥാര്‍ഥ്യമാകണമെന്ന് സര്‍ക്കാരും കൃത്യസമയത്തുതന്നെ തെരഞ്ഞെടുപ്പ് നടത്തണമെന്ന് കമ്മീഷനും നിലപാടെടുത്തതോടെ മുനിസിപ്പാലിറ്റിയുടെയും മറ്റും കാര്യത്തില്‍ കോടതിയുടെ നിലപാട് വീണ്ടും തേടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
നഗരസഭകളുടെ എണ്ണം കൂടാത്തതിനാല്‍ കേന്ദ്ര സഹായം കുറയുന്ന സ്ഥിതിയാണ്. കഴിഞ്ഞ വര്‍ഷം മാത്രം ഇത്തരത്തില്‍ 2000 കോടി രൂപയുടെ കേന്ദ്ര സഹായം നഷ്ടമായി എന്നും സര്‍ക്കാര്‍ കോടതിയെ അറിയിക്കും. സര്‍ക്കാരിന്റെ നിലപാടിനെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ എതിര്‍ക്കില്ലെന്നാണ് സൂചന.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























