പോലീസ് ആലപ്പുഴ അരിച്ച് പെറുക്കുമ്പോൾ പ്രതികൾ നാടുവിട്ടു? ഇത് വരെ പിടികൂടിയത് ആസൂത്രണവും കൊലപാതകത്തിന് സഹായവും ചെയ്തവരെ? ഇന്ന് ആ നിർണ്ണയാക അറസ്റ്റ് ഉണ്ടാകും? പോലീസിന്റെ നിഗമനം ഇങ്ങനെ

ആലപ്പുഴ അരിച്ച്പെറുക്കി പോലീസ്. ചിലതിനെയൊക്കെ തൂക്കിയെടുത്തെങ്കിലും ഇന്ന് അതിനിർണ്ണായകമാണ്. ഇന്നെങ്കിലും 'ആ' അറസ്റ്റ് ഉണ്ടാകുമോ എന്ന് ഉറ്റുനോക്കുകയാണ് എല്ലാവരും. ബി ജെ പി, എസ് ഡി പി ഐ പ്രവർത്തകരുടെ കൊലപാതകങ്ങളിൽ കൂടുതൽ അറസ്റ്റുകളിലേക്ക് നീക്കാൻ പൊലീസിന് ഇന്ന് കഴിയുമെന്നാണ് കരുതുന്നത്.
കൊലപാതകങ്ങള്‍ നടന്ന് മൂന്ന് ദിവസം പിന്നിടുമ്പോഴും രണ്ട് സംഭവങ്ങളിലും കൃത്യത്തില്‍ പങ്കെടുത്തവരെ പിടികൂടാന്‍ ഇനിയും പോലീസിന് കഴിഞ്ഞിട്ടില്ല എന്നത് ശ്രദ്ധേയമാണ്. രണ്ട് സംഘങ്ങളും നാടുവിട്ടുവെന്ന നിഗമനത്തിലാണ് പോലീസ്. ഇപ്പോള്‍ കസ്റ്റഡിയിലെടുത്തവര്‍ കൊലപാതകത്തിന് വേണ്ട സഹായം ചെയ്ത് നല്‍കിയവരാണ്. പ്രതികള്‍ സംസ്ഥാനത്ത് തന്നെയുണ്ടോ പുറത്തേക്കു കടന്നോ എന്നത് ഇപ്പോള്‍ വ്യക്തമല്ല.
രണ്ടിടത്തും ആദ്യഘട്ടത്തില്‍ പിടികൂടിയതു ആസൂത്രണവും കൊലപാതകത്തിന് സഹായവും ചെയ്തവരുമാണ്. ഇവരില്‍നിന്നു കൊലപാതകികളെക്കുറിച്ചു കൃത്യമായ ധാരണകള്‍ ലഭിച്ചു. പക്ഷേ പ്രതികള്‍ എവിടെയെന്നു കണ്ടെത്താനായിട്ടില്ല. ഇവര്‍ ഒളിവില്‍ക്കഴിയുന്നത് എവിടെയാണെന്നു കണ്ടെത്തുന്നതാണു പ്രധാന കടമ്പ. ഇവര്‍ക്കു സഹായമൊരുക്കുന്നവരെ കണ്ടെത്തുകയാണ് ആദ്യംചെയ്യുന്നത്.
എങ്കിലും മുഴുവന്‍പ്രതികളെയും ഉടന്‍ പിടിക്കാന്‍കഴിയുമെന്നാണു പോലീസ് കരുതുന്നത് . കൊലപാതകികള്‍ ക്വട്ടേഷന്‍ സംഘമാണെന്ന സംശയമുണ്ട്. അങ്ങനെയെങ്കില്‍ സംഘം, കൃത്യം നടത്തിയശേഷം സ്വദേശത്തേക്കു മടങ്ങാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. ഇന്നലെ രാത്രിയും പൊലീസ് കൊലയാളി സംഘങ്ങൾക്കായി വ്യാപക തെരച്ചിൽ നടത്തിയിരുന്നു. ആർ എസ് എസ്, എസ് ഡി പി ഐ പ്രവർത്തകരുടെ വീടുകൾ കയറിയിറങ്ങിയായിരുന്നു പരിശോധന നടത്തിയത്.
ബി ജെ പി നേതാവ് രൺജിത്തിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ അഞ്ച് പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കുവാൻ ഒരുങ്ങുകയാണ്. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശികളായ നിഷാദ്, ആസിഫ്, സുധീർ, ഹർഷാദ്, അലി എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്. എല്ലാവരും എസ് ഡി പി ഐ പ്രവർത്തകരാണ്. എസ് ഡി പി ഐ നേതാവ് ഷാൻ വധക്കേസിൽ റിമാൻഡിലായിരുന്ന രണ്ട് ആർ എസ് എസ് പ്രവർത്തകരെ പൊലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങുവാൻ ഒരുങ്ങുകയാണ്.
കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് ഷാൻ കൊല്ലപ്പെട്ടത്. ആർ എസ് എസ് പ്രവർത്തകൻ നന്ദുവിനെ കൊന്നതിലുള്ള പ്രതികാരമായാണ് ഷാനിനെ വെട്ടിക്കൊലപ്പെടുത്തിയതെന്ന് പ്രതികൾ പൊലീസിന് മൊഴി നൽകി. കഴിഞ്ഞ ഞായറാഴ്ച പുലർച്ചെയാണ് രൺജിത്ത് കൊല്ലപ്പെട്ടത്. കൊലയാളികൾ വീട്ടിൽ കയറി ആക്രമിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha


























