Widgets Magazine
02
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ക്രിസ്മസ് ദിനത്തിൽ കോട്ടയം നഗരമധ്യത്തിലെ അക്രമം: ആക്രമണം നടത്തിയത് നഗരത്തിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന സാമൂഹ്യ വിരുദ്ധൻ; പിടിച്ച് അകത്താക്കിയാലും പുറത്തിറങ്ങി വീണ്ടും പൊലീസിനു തലവേദന സൃഷ്ടിക്കുന്ന ഡ്രാക്കുള ബാബു

25 DECEMBER 2021 11:36 PM IST
മലയാളി വാര്‍ത്ത

More Stories...

സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

സിനിമാനടിയെ വിവാഹം കഴിക്കണം; പുത്തൻ സാരിയുമായി വീട്ടിലെത്തി യുവാവിന്റെ പരാക്രമം; യുവാവിനെതിരെ കേസെടുത്ത് പൊലീസ്...

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഇന്ന് രണ്ട് തവണയായി 2920 രൂപയാണ് പവന് കുറഞ്ഞത്. നിലവില്‍ 1,09,240 രൂപയാണ് പവന്‍ വില. ഗ്രാമിന് 365 രൂപ കുറഞ്ഞ് 13,655 രൂപയായി

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നവജാതശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു...

ഇന്ദിര ഗ്യാരന്‍റെി എന്ന പേരില്‍ ആറ് പ്രധാനഉറപ്പുകളുമായി യുഡിഎഫിന്‍റെ പ്രകടനപത്രിക തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി കൊച്ചിയില്‍ പുറത്തിറക്കി

കോട്ടയം: നഗരമധ്യത്തിൽ ഭാര്യയെയും ഇതര സംസ്ഥാന തൊഴിലാളിയെയും തലയ്ക്കടിക്കുകയും, ഭാര്യയെ ആക്രമിക്കുകയും പൊലീസുകാരെയും നാട്ടുകാരെയും ഭീഷണിപ്പെടുത്തുകയും ചെയ്ത ഡ്രാക്കുള ബാബു സ്ഥിരം പ്രശ്‌നക്കാരൻ. മുൻപ് പല തവണ പൊലീസ് ഇയാളെ പിടികൂടിയിട്ടുണ്ടെങ്കിലും ജാമ്യത്തിലിറങ്ങിയാൽ വീണ്ടും നഗരമധ്യത്തിൽ തന്നെ തമ്പടിക്കുകയാണ് പതിവ്. നേരത്തെ മുട്ടമ്പലത്തെ അഗതിമന്ദിരത്തിലെ കേന്ദ്രത്തിലേയ്ക്കു മാറ്റിയെങ്കിലും, ഇതിനു ശേഷം ഇവിടെ നിന്നും രക്ഷപെട്ടാണ് നഗരത്തിൽ എത്തിയിരിക്കുന്നത്. സാമൂഹ്യ വിരുദ്ധ സംഘം തമ്പടിക്കുന്ന തിരുനക്കര മൈതാനം തന്നെയാണ്, ബാബുവിന്റെയും ഭാര്യയെന്ന പേരിൽ ഒന്നിച്ച് കഴിയുന്ന യുവതിയുടെയും സ്ഥിരം കേന്ദ്രം.

ക്രിസ്മസ് ദിനത്തിൽ കോട്ടയം നഗരമധ്യത്തിലാണ് ഉച്ചയ്ക്ക് അക്രമവും അഴിഞ്ഞാട്ടവുമായി സാമൂഹ്യ വിരുദ്ധൻ അഴിഞ്ഞാടിയത്. കരിങ്കല്ലിന് ബംഗാളിയെ ആക്രമിച്ച ഡ്രാക്കുള ബാബു, ആസ്ബറ്റോസിന് ഭാര്യയെയും സഹായത്തിന് എത്തിയ ആളെയും ആക്രമിച്ചു. ക്രിസ്മസ് ദിനമായ ശനിയാഴ്ച ഉച്ചയോടെ തിരുനക്കര മൈതാനത്തായിരുന്നു അക്രമ സംഭവങ്ങൾ.തിരുനക്കര മൈതാനം കേന്ദ്രീകരിച്ച് സാമൂഹ്യ വിരുദ്ധ സംഘങ്ങൾ സ്ഥിരമായി തമ്പടിക്കുന്നുണ്ട്.

ഇത്തരത്തിൽ തമ്പടിക്കുന്ന സാമൂഹ്യ വിരുദ്ധ അക്രമി സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടലും പതിവാണ്. ഇതിനിടെയാണ് ഉച്ചയോടെ അക്രമി സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്.ഇവിടെയുണ്ടായിരുന്ന ബംഗാൾ സ്വദേശിയെ ഡ്രാക്കുള ബാബു എന്ന നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ ഗുണ്ട ആക്രമിക്കുകയായിരുന്നു.

മുൻപ് നഗരത്തിൽ നിരവധി അക്രമം നടത്തിയ ബാബു, തിരുനക്കര മൈതാനത്തിരുന്ന് മദ്യപിക്കുന്നതും പതിവായിരുന്നു. ബാബുവിനൊപ്പം നിരവധി സാമൂഹ്യ വിരുദ്ധരാണ് തിരുനക്കര കേന്ദ്രീകരിച്ച് തമ്പടിച്ചിരിക്കുന്നത്. നഗരത്തിൽ ഇത്തരത്തിൽ അഴിഞ്ഞാടുന്ന അക്രമി സംഘത്തെ പലപ്പോഴും പിടികൂടുന്ന പൊലീസ് സംഘം മണ്ടന്മാരാകുകയാണ് പതിവ്. ഇവരിൽ പലർക്കും കാര്യമായ കേസുകളും ഉണ്ടാകില്ല. ഇവരെ പിടികൂടാൽ എന്ത് വകുപ്പ് ചുമത്തി ജയിലിൽ അടയ്ക്കുമെന്ന ആശങ്കയാണ് പൊലീസ് ഉദ്യോഗസ്ഥർക്കും ഉള്ളത്.

അടികൊടുക്കുക മാത്രം വഴി മുൻപ് ഇത്തരത്തിൽ നഗരത്തിൽ അലഞ്ഞു തിരിഞ്ഞ് നടക്കുന്ന സാമൂഹ്യ വിരുദ്ധരെ നേരത്തെ പൊലീസ് പിടികൂടി അടികൊടുക്കുകയായിരുന്നു പതിവ്. ഇല്ലെങ്കിൽ കെ.എസ്.ആർ.ടി.സി ബസിൽ കയറ്റി ജില്ലാ അതിർത്തിയിലേയ്ക്കു കയറ്റി വിടും. എന്നാൽ, ഇപ്പോൾ ഇത്തരം നടപടികളെടുക്കാൻ വന്നാൽ ഇവർക്ക് സഹായത്തിനായി വിവിധ സംഘടനകളും ഉണ്ടാകും. ഈ സാഹചര്യത്തിലാണ് സാമൂഹ്യ വിരുദ്ധ സംഘങ്ങളെ അമർച്ച ചെയ്യാൻ പൊലീസിനു സാധിക്കാത്തത്.

ഭക്ഷണം സൗജന്യം, കിട്ടുന്ന കാശിന് കള്ളും

നഗരത്തിലും തിരുനക്കര മൈതാനത്തും അലഞ്ഞു തിരിഞ്ഞ് നടക്കുന്ന സാമൂഹ്യ വിരുദ്ധ സംഘങ്ങൾക്ക് വിവിധ സന്നദ്ധ സംഘടനകൾ സൗജന്യമായി ഭക്ഷണം വിതരണം ചെയ്യുന്നത് പതിവാണ്. ഇത്തരത്തിൽ സൗജന്യമായി ഭക്ഷണം കഴിച്ച ശേഷമാണ് സൗമൂഹ്യ വിരുദ്ധ സംഘങ്ങൾ മൈതാനത്ത് തമ്പടിക്കുന്നത്. ഇത്തരത്തിൽ തമ്പടിച്ച ശേഷം ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം ജോലിയ്ക്കും പോകും. നഗരത്തിലെ ചെറുകിട ഹോട്ടലുകളിലാണ് ഇവർ ജോലിയ്ക്ക് പോകുന്നതിൽ ഏറെയും. ഇത്തരത്തിൽ ലഭിക്കുന്ന പണം ഉപയോഗിച്ച് മദ്യപിക്കുകയാണ് പതിവ്. മദ്യലഹരിയിലും, കഞ്ചാവിന്റെ ലഹരിയിലുമാണ് അക്രമം നടത്തുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല  (3 minutes ago)

അന്താരാഷ്ട്ര ജൈവവൈവിധ്യ സഖ്യവുമായി കൈകോർത്ത് ഹാർട്ട്‌ഫുൾനെസ് ഇൻസ്റ്റിറ്റ്യൂട്ട്  (7 minutes ago)

ദുബായ് ജുമൈറയിൽ അത്യാധുനിക സൗന്ദര്യവർധക ചികിത്സകളുമായി 'തജ്‌മീൽ' ക്ലിനിക്ക് തുറന്ന് ബുർജീൽ ഹോൾഡിങ്‌സ്; ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് മന്ത്രി ഡോ. താനി അൽ സെയൂദി  (12 minutes ago)

സംഘർഷം കാരണം ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ നീക്കാൻ ഐക്യരാഷ്ട്രസഭയുടെ അടിയന്തര ഇടപെടൽ ആവിശ്യമാണെന്ന് യുഎഇ  (22 minutes ago)

സിനിമാനടിയെ വിവാഹം കഴിക്കണം; പുത്തൻ സാരിയുമായി വീട്ടിലെത്തി യുവാവിന്റെ പരാക്രമം; യുവാവിനെതിരെ കേസെടുത്ത് പൊലീസ്...  (24 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഇന്ന് രണ്ട് തവണയായി 2920 രൂപയാണ് പവന് കുറഞ്ഞത്. നിലവില്‍ 1,09,240 രൂപയാണ് പവന്‍ വില. ഗ്രാമിന് 365 രൂപ കുറഞ്ഞ് 13,655 രൂപയായി  (29 minutes ago)

ഇറാൻ ഇനി അമേരിക്കയ്ക്ക് വെല്ലുവിളിയല്ല; സൈനിക ശക്തിയെ തകർത്തെന്ന് ഡൊണാൾഡ് ട്രംപ്...  (35 minutes ago)

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നവജാതശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു...  (41 minutes ago)

ഇന്ദിര ഗ്യാരന്‍റെി എന്ന പേരില്‍ ആറ് പ്രധാനഉറപ്പുകളുമായി യുഡിഎഫിന്‍റെ പ്രകടനപത്രിക തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി കൊച്ചിയില്‍ പുറത്തിറക്കി  (46 minutes ago)

അതിജീവനവും വികസനവും: കേരളം മാറി, മാറ്റിയെടുത്തു; എല്ലാവരേയും ചേർത്തുപിടിച്ച സമാനതകളില്ലാത്ത പത്തുവർഷങ്ങൾ...  (51 minutes ago)

ബി ജെ പി മറ്റു പലയിടത്തും കാണിച്ചതിന്‍റെ ഒരു സാമ്പിളാണ് പാലക്കാട് ഇന്നലെ കണ്ടത്...'ഇത് സാമ്പിൾ', പിഷാരടിയെ തടഞ്ഞതിൽ പ്രതികരിച്ച് മുഖ്യമന്ത്രി, പാലക്കാട് കണ്ടത് ബിജെപിയുടെ അസഹിഷ്ണുത; കോൺഗ്രസ്‌ നിസ്സഹായ  (56 minutes ago)

അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പ്രസ്താവനകൾക്ക് പിന്നാലെ കടുത്ത പ്രത്യാക്രമണ ഭീഷണിയുമായി ഇറാൻ സൈന്യം  (1 hour ago)

ഇറാനെ കൂട്ടത്തോടെ വിഴുങ്ങി IRGC ..!ശവങ്ങൾ എണ്ണി മടുത്തു തല ,തല തിന്നുന്നു ഇനി രക്ഷയില്ല...! യുദ്ധം അവസാനിക്കുന്നു...!  (1 hour ago)

ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോട് കൂടിയ മഴയും  (1 hour ago)

CHINA റോബോടാക്‌സികള്‍ പണിമുടക്കി  (1 hour ago)

Malayali Vartha Recommends