Widgets Magazine
02
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഓടുന്ന ഓട്ടം കണ്ടോ... മയില്‍ വിവാദത്തിന് വിട പറഞ്ഞപ്പോള്‍ ഒട്ടകത്തെ നിര്‍ത്തിച്ചുടാന്‍ ഫിറോസ് ഷാര്‍ജയ്ക്ക്; ഒട്ടകത്തെ നിര്‍ത്തി ചുടുന്ന വീഡിയോ ഉടന്‍ പങ്കുവയ്ക്കുമെന്നാണ് ഫിറോസിന്റെ വാദം; ഇത്തവണത്തെ ഷാര്‍ജ യാത്ര കിടുക്കും; വിവാദക്കാരും രംഗത്ത്

26 DECEMBER 2021 08:09 AM IST
മലയാളി വാര്‍ത്ത

More Stories...

നഴ്സിംഗ് സമരത്തിന് പിന്നിൽ അന്തർസംസ്ഥാന മാഫിയ എന്ന സംശയം ബലപ്പെടുന്നു; കേരളത്തിലെ ആശുപത്രികളുടെ മൂല്യം ഇടിച്ച് സ്വന്തമാക്കുക ലക്ഷ്യം: കെ പി എച്ച് എ

സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

സിനിമാനടിയെ വിവാഹം കഴിക്കണം; പുത്തൻ സാരിയുമായി വീട്ടിലെത്തി യുവാവിന്റെ പരാക്രമം; യുവാവിനെതിരെ കേസെടുത്ത് പൊലീസ്...

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഇന്ന് രണ്ട് തവണയായി 2920 രൂപയാണ് പവന് കുറഞ്ഞത്. നിലവില്‍ 1,09,240 രൂപയാണ് പവന്‍ വില. ഗ്രാമിന് 365 രൂപ കുറഞ്ഞ് 13,655 രൂപയായി

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നവജാതശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു...

ഫിറോസ് ചുട്ടിപ്പാറയുടെ ഭക്ഷണമുണ്ടാക്കുന്ന വീഡിയോ കണ്ടാല്‍ ആരും കണ്ടിരുന്നു പോകും. അത്രയ്ക്കാണ് ഫിറോസ് ഉണ്ടാക്കുന്നത്. സാധാരണ കുക്കറി ഷോയില്‍ ചെറിയ ഒരു പാത്രത്തില്‍ പാചകം ചെയ്ത് കാണിക്കുമ്പോള്‍ ഫിറോസ് പത്തഞ്ഞൂറ് പേര്‍ക്കെങ്കിലും കഴിക്കാന്‍ ഉണ്ടാക്കും.

അടുത്തിടെ ഫിറോസ് മയിലിനെ കറിവയ്ക്കുമെന്ന തരത്തില്‍ പങ്കുവച്ച വീഡിയോ ഏറെ വിവാദങ്ങള്‍ക്ക് കാരണമായി മാറിയിരുന്നു. മയിലിനെ വാങ്ങുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടെ കാണിച്ചെങ്കിലും മയിലിനെ ഷേയ്ക്കിന് സമ്മാനമായി നല്‍കിയാണ് അദ്ദേഹം മടങ്ങിയത്.



ഇപ്പോള്‍ ഒട്ടകത്തെ നിര്‍ത്തിചുടാന്‍ ഷാര്‍ജയ്ക്ക് വിമാനം കയറിയിരിക്കുകയാണ് ഫിറോസ്. യൂട്യൂബ് ചാനലിലാണ് ഇതിന്റെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇത്തവണ ആരാധകരുടെ അഭ്യര്‍ത്ഥന മാനിച്ച് സഹായി രതീഷിനെയും ഒപ്പം കൂട്ടുന്നതായും ഫിറോസ് വീഡിയോയില്‍ പറയുന്നു. ഒട്ടകത്തെ നിര്‍ത്തി ചുടുന്ന വിഡിയോ ഉടന്‍ പങ്കുവയ്ക്കുമെന്നാണ് പ്രഖ്യാപനം. റീച്ച് കിട്ടാനുള്ള ഫിറോസിന്റെ തന്ത്രങ്ങളെ വാഴ്ത്തുന്നവരെയും വിഡിയോയ്ക്ക് താഴെ കാണാം.

മയില്‍ കറി എന്ന പേരില്‍ രണ്ട് വീഡിയോ പുറത്തിറക്കിയതും പിന്നീട് കോഴിക്കറി വച്ചതുമെല്ലാം മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലാണെന്ന് ഫിറോസ് ചുട്ടിപ്പാറ വിവാദത്തിന് പിന്നാലെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. രണ്ട് വീഡിയോകളില്‍ മയിലിനെ കറിവെക്കുമെന്ന് പറഞ്ഞ്, മൂന്നാമത്തെ വീഡിയോയില്‍ അത് ചെയ്യുന്നില്ലെന്ന് പറയുന്നത് ദുബായിലേക്ക് പോകുന്നതിന് മുന്‍പ് തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമായിരുന്നുവെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.



ഇത് ശരിക്കും ഒരു തിരക്കഥയാണ്. സിനിമയ്ക്ക് കഥയെഴുതുന്നത് പോലെ തിരക്കഥയുണ്ടാക്കി ഷൂട്ട് ചെയ്തതാണ്. എങ്കിലല്ലേ ആളുകള്‍ കാണുകയുള്ളൂ. നമ്മുടെ ലക്ഷ്യം ആളുകളെ കാണിപ്പിക്കുക എന്നതാണ്. ആളുകളെ എങ്ങനെയെങ്കിലും നമ്മളിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യം. പക്ഷേ ഇത്രത്തോളം സ്വീകാര്യത കിട്ടുമെന്ന് കരുതിയില്ല. എന്നും ഫിറോസ് ചുട്ടിപ്പാറ പറഞ്ഞു.

തെറി പറഞ്ഞവരെയും ഭീഷണി മുഴക്കിയവരെയും പേടിച്ചല്ല മയിലിനെ കൊല്ലേണ്ടെന്ന് തീരുമാനിച്ചതെന്നും ഫിറോസ് ചുട്ടിപ്പാറ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത് ഒരു ഭയത്തിന്റെ അല്ല, ഒരു സിനിമ നമ്മള്‍ എങ്ങനെയാണോ ചിത്രീകരിക്കുന്നത്, അതുപോലെ നമ്മള്‍ ഉണ്ടാക്കിയതാണ്. അല്ലാതെ ഇതുപോലെ പ്രതിഷേധം വന്നതുകൊണ്ടല്ല. നമ്മുടെ കഥയില്‍ ഉള്ള ഒരു സംഭവത്തെ നമ്മള്‍ പരിപൂര്‍ണ്ണമായി ഷൂട്ട് ചെയ്ത് ആളുകളിലേക്ക് എത്തിച്ചു. നമ്മള്‍ വിചാരിച്ചതിലും കൂടുതലായി അത് സക്‌സസ് ആയി.



ദുബായില്‍ നിന്ന് മയില്‍ കറി എന്ന് പറഞ്ഞ് വിവാദം സൃഷ്ടിച്ച ഫിറോസ് അവസാന നിമിഷം കോഴിക്കറി വച്ച ശേഷമായിരുന്നു മടങ്ങിയത്. മയിലിനെ ആരെങ്കിലും കറി വെയ്ക്കുമോ? മനുഷ്യന്‍ ആരെങ്കിലും ചെയ്യുമോ? ഇത്ര ഭംഗിയുള്ള ഒരു പക്ഷിയാണിത്. നമ്മള്‍ ഒരിക്കലും ചെയ്യില്ല. ഈ പരിപാടി നമ്മള്‍ ഇവിടെ അവസാനിപ്പിക്കുന്നു. പകരം കോഴിക്കറി വയ്ക്കുന്നു എന്നായിരുന്നു മൂന്നാമത്തെ വീഡിയോയില്‍ ഫിറോസ് പറഞ്ഞത്.

താന്‍ ഒരിക്കലും മയിലിനെ കറി വെയ്ക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും താന്‍ പറഞ്ഞതില്‍ ആര്‍ക്കെങ്കിലും വിഷമം തോന്നിയെങ്കില്‍ ക്ഷമിക്കണമെന്നും ഫിറോസ് വീഡിയോയിലൂടെ പറഞ്ഞിരുന്നു. വാങ്ങിയ മയിലിനെ ഒരു പാലസിന് സമ്മാനിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതോടെ വിവാദത്തിന് അവസാനമായി. ഒട്ടകത്തെ നിര്‍ത്തി ചുടാനുള്ള പുതിയ നീക്കം എങ്ങനെ കലാശിക്കുമെന്ന ആകാംക്ഷയിലാണ് ഫിറോസിന്റെ ആരാധകര്‍.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു പാൻ ഇന്ത്യൻ ചിത്രം; ഫാന്റസി ഹ്യൂമർ, ത്രില്ലർ ജോണറിൽ തേവർ പൊള്ളാച്ചിയിൽ ആരംഭിച്ചു  (47 minutes ago)

നഴ്സിംഗ് സമരത്തിന് പിന്നിൽ അന്തർസംസ്ഥാന മാഫിയ എന്ന സംശയം ബലപ്പെടുന്നു; കേരളത്തിലെ ആശുപത്രികളുടെ മൂല്യം ഇടിച്ച് സ്വന്തമാക്കുക ലക്ഷ്യം: കെ പി എച്ച് എ  (1 hour ago)

സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല  (1 hour ago)

അന്താരാഷ്ട്ര ജൈവവൈവിധ്യ സഖ്യവുമായി കൈകോർത്ത് ഹാർട്ട്‌ഫുൾനെസ് ഇൻസ്റ്റിറ്റ്യൂട്ട്  (1 hour ago)

ദുബായ് ജുമൈറയിൽ അത്യാധുനിക സൗന്ദര്യവർധക ചികിത്സകളുമായി 'തജ്‌മീൽ' ക്ലിനിക്ക് തുറന്ന് ബുർജീൽ ഹോൾഡിങ്‌സ്; ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് മന്ത്രി ഡോ. താനി അൽ സെയൂദി  (1 hour ago)

സംഘർഷം കാരണം ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ നീക്കാൻ ഐക്യരാഷ്ട്രസഭയുടെ അടിയന്തര ഇടപെടൽ ആവിശ്യമാണെന്ന് യുഎഇ  (1 hour ago)

സിനിമാനടിയെ വിവാഹം കഴിക്കണം; പുത്തൻ സാരിയുമായി വീട്ടിലെത്തി യുവാവിന്റെ പരാക്രമം; യുവാവിനെതിരെ കേസെടുത്ത് പൊലീസ്...  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഇന്ന് രണ്ട് തവണയായി 2920 രൂപയാണ് പവന് കുറഞ്ഞത്. നിലവില്‍ 1,09,240 രൂപയാണ് പവന്‍ വില. ഗ്രാമിന് 365 രൂപ കുറഞ്ഞ് 13,655 രൂപയായി  (1 hour ago)

ഇറാൻ ഇനി അമേരിക്കയ്ക്ക് വെല്ലുവിളിയല്ല; സൈനിക ശക്തിയെ തകർത്തെന്ന് ഡൊണാൾഡ് ട്രംപ്...  (1 hour ago)

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നവജാതശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു...  (2 hours ago)

ഇന്ദിര ഗ്യാരന്‍റെി എന്ന പേരില്‍ ആറ് പ്രധാനഉറപ്പുകളുമായി യുഡിഎഫിന്‍റെ പ്രകടനപത്രിക തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി കൊച്ചിയില്‍ പുറത്തിറക്കി  (2 hours ago)

അതിജീവനവും വികസനവും: കേരളം മാറി, മാറ്റിയെടുത്തു; എല്ലാവരേയും ചേർത്തുപിടിച്ച സമാനതകളില്ലാത്ത പത്തുവർഷങ്ങൾ...  (2 hours ago)

ബി ജെ പി മറ്റു പലയിടത്തും കാണിച്ചതിന്‍റെ ഒരു സാമ്പിളാണ് പാലക്കാട് ഇന്നലെ കണ്ടത്...'ഇത് സാമ്പിൾ', പിഷാരടിയെ തടഞ്ഞതിൽ പ്രതികരിച്ച് മുഖ്യമന്ത്രി, പാലക്കാട് കണ്ടത് ബിജെപിയുടെ അസഹിഷ്ണുത; കോൺഗ്രസ്‌ നിസ്സഹായ  (2 hours ago)

അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പ്രസ്താവനകൾക്ക് പിന്നാലെ കടുത്ത പ്രത്യാക്രമണ ഭീഷണിയുമായി ഇറാൻ സൈന്യം  (2 hours ago)

ഇറാനെ കൂട്ടത്തോടെ വിഴുങ്ങി IRGC ..!ശവങ്ങൾ എണ്ണി മടുത്തു തല ,തല തിന്നുന്നു ഇനി രക്ഷയില്ല...! യുദ്ധം അവസാനിക്കുന്നു...!  (2 hours ago)

Malayali Vartha Recommends