അനുപമയുടെ പ്രണയവും പ്രസവവും ദത്തുകൊടുക്കലും തിരിച്ചു വാങ്ങലും ഒരുമിച്ചുള്ള ജീവിതവും നിങ്ങൾ ആഘോഷമാക്കി; അതെ നിങ്ങൾ തന്നെ ആണ് ഇത്തരത്തിൽ ഓരോ ക്യാപ്ഷൻസ് ഇട്ട് മനുഷ്യരെ വെറുപ്പിക്കുന്നത്; കൊലപാതകം തെറ്റാണ്; പക്ഷെ നിങ്ങളുടെ സദാചാരം പഴുത്ത കണ്ണുകളിലെ ജീർണത എന്നവസാനിക്കും; മാധ്യമങ്ങളെ വിമർശിച്ച് ജസ്‌ല; നിന്റെ മുഖത്തെ മറ്റേ കണ്ണട മാറ്റിയാൽ നിനക്കും കാര്യം പിടി കിട്ടുമെന്ന മറുപടിയുമായി സോഷ്യൽ മീഡിയ

അർദ്ധരാത്രിയിൽ മകളെ കാണാനെത്തിയ ആണ്‍സുഹൃത്തിനെ അച്ഛന്‍ കുത്തിക്കൊന്ന സംഭവം വളരെ നടുക്കത്തോടെയാണ് കേരളം അറിഞ്ഞത്. തിരുവനന്തപുരം പേട്ടയിലാണ് ഈ സംഭവം നടന്നത്. ഇപ്പോൾ ഇതാ ഈ വിഷയവുമായി ബന്ധപ്പെട്ട് ജസ്‌ല മാടശേരി പങ്കു വച്ച കുറിപ്പ് വളരെയധികം ശ്രദ്ധേയമാണ്. കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
1."മകളെ കാണാനെത്തിയ സുഹൃത്തിനെ പിതാവ് കുത്തിക്കൊന്നു" -ന്യൂസ്18
2."പെൺകുട്ടിയുടെ ആൺസുഹൃത്തിനെ അച്ഛൻ കുത്തിക്കൊന്നു" - 24 ഫോർ.
3."മകളെക്കാണാനെത്തിയ ആൺസുഹൃത്തിനെ അച്ഛൻ കുത്തിക്കൊന്നു" - മീഡിയ വൺ.
4."മകളെ കാണാനെത്തിയ സുഹൃത്തിനെ കുത്തിക്കൊന്നത് അച്ഛൻ" - കൈരളി ന്യൂസ്.
5."മകളെ കാണാനെത്തിയ ആൺസുഹൃത്തിനെ അച്ഛൻ കുത്തിക്കൊന്നു'' - മാതൃഭൂമി ന്യൂസ്.
6."യുവാവിനെ കാമുകിയുടെ അച്ഛൻ കുത്തിക്കൊന്നു'' - ജനം ടിവി .
7."തിരുവനന്തപുരത്ത് പേട്ടയിൽ യുവാവ് പരിസരത്തെ വീട്ടിൽ കുത്തേറ്റ് മരിച്ചു" - മനോരമ ന്യൂസ്.
8."മകളെക്കാണാൻ വീട്ടിലെത്തിയ യുവാവിനെ പിതാവ് കുത്തിക്കൊന്നു" - എഷ്യനെറ്റ് ന്യൂസ്. കൊള്ളാം മാധ്യമങ്ങളെ നിങ്ങളെ നിരുത്സാഹപ്പെടുത്തുന്നില്ല. നല്ല ക്യാപ്ഷൻസ് . അനുപമയുടെ പ്രണയവും പ്രസവവും ദത്തുകൊടുക്കലും തിരിച്ചു വാങ്ങലും ഒരുമിച്ചുള്ള ജീവിതവും നിങ്ങൾ ആഘോഷമാക്കി.
അതെ നിങ്ങൾ തന്നെ ആണ് ഇത്തരത്തിൽ ഓരോ ക്യാപ്ഷൻസ് ഇട്ട് മനുഷ്യരെ വെറുപ്പിക്കുന്നത്. കള്ളനാണെന്നു കരുതി കുത്തിക്കൊന്നു എന്നാണു വാർത്ത. എന്തെങ്കിലുമാകട്ടെ. കൊലപാതകം തെറ്റാണ്. പക്ഷെ നിങ്ങളുടെ സദാചാരം പഴുത്ത കണ്ണുകളിലെ ജീർണത എന്നവസാനിക്കുമെന്ന് പറഞ്ഞാണ് ജസ്‌ല കുറിപ്പ് അവസാനിപ്പിക്കുന്നത്.
എന്നാൽ നിന്റെ മുഖത്തെ മറ്റേ കണ്ണട മാറ്റിയാൽ നിനക്കും കാര്യം പിടി കിട്ടും എന്നാണ് ജസ്‌ലയുടെ പോസ്റ്റിനു മറുപടിയായിട്ട് ഒരാൾ പറഞ്ഞിരിക്കുന്നത് വിളിക്കാതെ ഒരു കാരണവശാലും 4 മണിക്ക് വീട്ടിൽ വരില്ലല്ലോ... അപ്പോൾ ആരെയാ ആദ്യം ശിക്ഷിക്കേണ്ടതെന്നു മറ്റൊരാൾ ചോദിക്കുന്നു. എന്തായാലും കുഴപ്പമില്ല ആ അഛൻ്റെ കൂടെയാണ് ഞാൻ ഇമ്മാതിരി സൂക്കേടുകാർക്ക് ഇതൊരു പാഠമാകണമെന്നാണ് വേറൊരാൾ പറഞ്ഞിരിക്കുന്നത്.
അതേസമയം കേസിലെ പ്രതിയായ സൈമൺ ലാലയുടെ മകളും അനീഷും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്ന് അധികമാർക്കും അറിയുമായിരുന്നില്ല. അനീഷിന്റെ വീട്ടിൽ നിന്ന് വെറും 800 മീറ്റർ മാത്രമാണ് സൈമണിന്റെ വീട്ടിലേക്കുള്ള അകലം. പുലർച്ചെ മൂന്ന് മണിയോടെ ആരും അറിയാതെ അനീഷ് വീട്ടിൽ നിന്ന് പുറത്തിറങ്ങിയെന്ന നിഗമനത്തിലാണ് പൊലീസ്.
നാലുമണിയോടെയാണ് കുത്തേറ്റ് വീണത്. ഇന്ന് വെളുപ്പിനെ മൂന്ന് മണിയോടെയാണ് അനീഷ് ജോര്‍ജ്ജ് പെണ്‍കുട്ടിയുടെ മുറിയുലുണ്ടെന്ന് ലാലന്‍ മനസിലാക്കിയത്. മുറിയുടെ വാതിലില്‍ തട്ടിയെങ്കിലും പെണ്‍കുട്ടി വാതില്‍ തുറക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് വാതില്‍ തകര്‍ത്ത് അകത്തു കയറിയ ലാലന്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
https://www.facebook.com/Malayalivartha