തന്ത്രം പഠിച്ചവരെ ജാതി നോക്കാതെയാണ് പല ക്ഷേത്രങ്ങളിലും പൂജാരിമാരാക്കുന്നത്; അവിടെ ദർശനം നടത്താനോ പ്രസാദം സ്വീകരിക്കാനോ ‘സവർണ്ണ’ ഹിന്ദുക്കൾക്ക് പ്രശ്നമൊന്നുമില്ല; എന്നാൽ സ്വന്തം വിഭാഗത്തിന്റെ പള്ളിയിൽ മാത്രമേ പോകൂവെന്ന് നിർബന്ധം പിടിക്കുന്നവരും, ദളിത് ക്രിസ്ത്യാനികൾക്ക് പ്രത്യേകം സെമിത്തേരി നിർമ്മിക്കുന്നവരും, ഓർത്തഡോക്സ് അച്ചൻ യാക്കോബക്കാരന്റെ അന്ത്യശുശ്രൂഷ ചെയ്യേണ്ടെന്ന് പറയുന്നവരും തൊട്ടുകൂടായ്മയെ കുറ്റം പറയുന്നതിൽ എന്താണ് അർത്ഥമെന്ന് ശ്രീജിത്ത് പണിക്കർ

ഹിന്ദുക്കളിലെ കാലോചിതമായ പരിവർത്തനം മനസ്സിലാക്കാത്തവരാണ് തൊട്ടുകൂടായ്മയെ കുറിച്ച് ഈ കാലത്തും കുറ്റം പറയുന്നതെന്ന വിമർശനവുമായി ശ്രീജിത്ത് പണിക്കർ. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; ഹിന്ദുക്കളിലെ കാലോചിതമായ പരിവർത്തനം മനസ്സിലാക്കാത്തവരാണ് തൊട്ടുകൂടായ്മയെ കുറിച്ച് ഈ കാലത്തും കുറ്റം പറയുന്നത്.
തന്ത്രം പഠിച്ചവരെ ജാതി നോക്കാതെയാണ് പല ക്ഷേത്രങ്ങളിലും പൂജാരിമാർ ആക്കുന്നത്. അവിടെ ദർശനം നടത്താനോ പ്രസാദം സ്വീകരിക്കാനോ ‘സവർണ്ണ’ ഹിന്ദുക്കൾക്ക് പ്രശ്നമൊന്നുമില്ല. എന്നാൽ സ്വന്തം വിഭാഗത്തിന്റെ പള്ളിയിൽ മാത്രമേ പോകൂവെന്ന് നിർബന്ധം പിടിക്കുന്നവരും, ദളിത് ക്രിസ്ത്യാനികൾക്ക് പ്രത്യേകം സെമിത്തേരി നിർമ്മിക്കുന്നവരും, ഓർത്തഡോക്സ് അച്ചൻ യാക്കോബക്കാരന്റെ അന്ത്യശുശ്രൂഷ ചെയ്യേണ്ടെന്ന് പറയുന്നവരും തൊട്ടുകൂടായ്മയെ കുറ്റം പറയുന്നതിൽ എന്താണ് അർത്ഥം?
അത് ചോദിക്കുമ്പോൾ ഒരു ശാന്തസ്വഭാവി "നിങ്ങളുടെ സ്വഭാവം കാണിക്കരുത്" എന്നു പറഞ്ഞാൽ അത് കുരു പൊട്ടലിന്റെ ലക്ഷണമാണ്. ഓരോ ക്രിസ്തീയ വിഭാഗവും അവരുടേതായ ആരാധനാക്രമം മാത്രമാണ് പിന്തുടരുന്നത് എന്നുപറഞ്ഞ് വിവേചനത്തെ ന്യായീകരിക്കാൻ കഴിയില്ല.
അങ്ങനെയെങ്കിൽ "ഞാൻ പ്രതിഷ്ഠിച്ചത് ഈഴവ ശിവനെയാണ്" എന്ന് ശ്രീനാരായണഗുരു പറഞ്ഞപ്പോൾ അത് ഒരു സാമൂഹ്യവിപ്ലവം സൃഷ്ടിക്കുകയോ പരിഷ്കരണത്തിൽ കലാശിക്കുകയോ ചെയ്യുമായിരുന്നില്ല. ഹിന്ദുസമാജം ഒന്നാകെ അദ്ദേഹത്തിന്റെ ചിന്തയെ ഏറ്റെടുക്കുകയാണ് ചെയ്തത്.
https://www.facebook.com/Malayalivartha























