ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസിന്റെ കൊലപാതകത്തിലെ പ്രതികള്‍ ഉപയോഗിച്ച വാഹനം കണ്ടെത്തി... ഒരു ഇരുചക്ര വാഹനം വലിയചുടുകാടിന് സമീപമാണ് കണ്ടെത്തിയത്, ഇതോടെ കൊലപാതകത്തിന് ഉപയോഗിച്ച മൂന്ന് വാഹനങ്ങള്‍ കണ്ടെത്തി, കേസില്‍ പിടിയിലായ രണ്ട് പ്രതികളുമായി തെളിവെടുപ്പ് തുടരുന്നു

ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസിന്റെ കൊലപാതകത്തിലെ പ്രതികള്‍ ഉപയോഗിച്ച വാഹനം കണ്ടെത്തി. ഒരു ഇരുചക്ര വാഹനം വലിയചുടുകാടിന് സമീപമാണ് കണ്ടെത്തിയത്.
ഇതോടെ കൊലപാതകത്തിന് ഉപയോഗിച്ച മൂന്ന് വാഹനങ്ങള്‍ കണ്ടെത്തി. കേസില്‍ പിടിയിലായ രണ്ട് പ്രതികളുമായി തെളിവെടുപ്പ് തുടരുകയാണ്.
കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരാണ് എസ്ഡിപിഐ പ്രവര്‍ത്തകരായ പ്രതികള്‍ രണ്ടുപേരും. ഇതിലൊരാളെ ബംഗളൂരുവില്‍ നിന്നാണ് പിടികൂടിയത്. പന്ത്രണ്ടംഗ സംഘമാണ് രഞ്ജിത്തിനെ കൊലപ്പെടുത്തിയത്.
"
https://www.facebook.com/Malayalivartha























