വാ പോയ കോടാലിയായ സുരേന്ദ്രൻ പറയുന്നത് ഏറ്റു പറയാൻ കേരളത്തിലെ പ്രതിപക്ഷം ബി.ജെ.പിയുടെ മെഗാ ഫോണല്ല; കേന്ദ്ര ഏജൻസികൾ കേരള സർക്കാരിനെതിരെ നടത്തിയ അന്വേഷണങ്ങളും കേരള പോലീസ് ബി.ജെ.പി നേതാക്കൾക്കെതിരെ നടത്തിയ അന്വേഷണവും പിണറായിയുമായി സംസാരിച്ച് ഒത്തുതീർപ്പാക്കാൻ ഇടനിലക്കാരനായി നിന്നയാളാണ് വി. മുരളീധരൻ; പകൽ പിണറായി വിരോധം പറയുകയും രാത്രി പിണറായിയുടെ കാലിൽ വീണ് കേസുകളിൽ നിന്ന് രക്ഷിക്കണേയെന്ന് വിലപിക്കുകയും ചെയ്യുന്ന നേതാക്കളാണ് ബി.ജെ.പിക്കുള്ളത്; വിമർശനങ്ങൾക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

കേരളത്തിലെ ബി.ജെ.പിയെ എടുക്കാച്ചരക്കാക്കി മാറ്റിയതിന് നേതൃത്വം കൊടുത്തവരാണ് വി മുരളീധരനും കെ. സുരേന്ദ്രനുമെന്ന ആക്ഷേപവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ ; കേരളത്തിലെ ബി.ജെ.പിയെ എടുക്കാച്ചരക്കാക്കി മാറ്റിയതിന് നേതൃത്വം കൊടുത്തവരാണ് വി മുരളീധരനും കെ. സുരേന്ദ്രനും.
വാ പോയ കോടാലിയായ സുരേന്ദ്രൻ പറയുന്നത് ഏറ്റു പറയാൻ കേരളത്തിലെ പ്രതിപക്ഷം ബി.ജെ.പിയുടെ മെഗാ ഫോണല്ല. കേന്ദ്ര ഏജൻസികൾ കേരള സർക്കാരിനെതിരെ നടത്തിയ അന്വേഷണങ്ങളും കേരള പോലീസ് ബി.ജെ.പി നേതാക്കൾക്കെതിരെ നടത്തിയ അന്വേഷണവും പിണറായിയുമായി സംസാരിച്ച് ഒത്തുതീർപ്പാക്കാൻ ഇടനിലക്കാരനായി നിന്നയാളാണ് വി. മുരളീധരൻ.
കെ.സുരേന്ദ്രൻ സർവ്വഗുണ സമ്പന്നനാണ്. അദ്ദേഹത്തിനുള്ള ഒരു ഗുണവും എനിക്കുണ്ടാകരുതേ എന്നതാണ് എൻ്റെ പ്രാർത്ഥന. പകൽ പിണറായി വിരോധം പറയുകയും രാത്രി പിണറായിയുടെ കാലിൽ വീണ് കേസുകളിൽ നിന്ന് രക്ഷിക്കണേയെന്ന് വിലപിക്കുകയും ചെയ്യുന്ന നേതാക്കളാണ് ബി.ജെ.പിക്കുള്ളത്.
പിണറായി ഉൾപ്പെടെ ഒരാളോടുമുള്ള വ്യക്തി വിരോധമല്ല യുഡിഎഫിന്റെ സമീപനം. അത് വിഷയാധിഷ്ഠിതവും സർഗ്ഗാത്മകവുമാണ്. സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി നിയമവിരുദ്ധമായ കാര്യങ്ങള്‍ ചെയ്‌തെന്ന് ഗവര്‍ണര്‍ സമ്മതിച്ചിട്ടുണ്ട്. അങ്ങനെയുള്ള ഗവര്‍ണറെ പ്രതിപക്ഷം വിമര്‍ശിക്കും. ഇന്ത്യന്‍ പ്രസിഡന്റിന് ഡി ലിറ്റ് നല്‍കുന്നതിന് പ്രതിപക്ഷം എതിരല്ല.
എന്നാല്‍ വി.സിയെ വഴിവിട്ട് വിളിച്ചു വരുത്തി ഡി ലിറ്റ് നല്‍കണമെന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ അത് നിയമവിരുദ്ധമാണ്. ഡി. ലിറ്റ് നല്‍കണമെന്ന് വി.സിയുടെ ചെവിയിലല്ല ഗവര്‍ണര്‍ പറയേണ്ടത്. അതിന് നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കണമായിരുന്നു. ഗവര്‍ണര്‍ ചാന്‍സലര്‍ പദവിയില്‍ ഇരുന്ന് നിയമപരമായ ഉത്തരവാദിത്തം ഏറ്റെടുത്തില്ലെങ്കില്‍ നിയമപരമായ വഴി തേടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha


























