Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദിവസം 80,000 തീർത്ഥാടകരെ മാത്രമേ സന്നിധാനത്തേക്ക് കടത്തിവിടാവൂ... ശബരിമലയിൽ മണ്ഡല, മകരവിളക്ക് തീർത്ഥാടനം കൂടുതൽ സുരക്ഷിതവും സുഗമവുമാക്കാൻ വെർച്വൽക്യൂ ബുക്കിംഗിൽ അടക്കം മാറ്റങ്ങൾ നിർദ്ദേശിച്ച് ഹൈക്കോടതി ഉത്തരവ്


ഇന്ന് കലാശക്കൊട്ട്.... കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..

സിപിഎമ്മില്‍ പിണറായി വിജയന്‍, വിഎസ് അച്യുതാനന്ദന്‍ പക്ഷങ്ങള്‍ തമ്മില്‍ ഒന്നര പതിറ്റാണ്ടു തുടര്‍ന്നുവന്ന ശക്തമായ ഗ്രൂപ്പ് പോരിനു ശേഷം പിണറായി വിജയന്‍ പക്ഷം പാര്‍ട്ടിയെ പിടിച്ചെടുത്തിട്ടും തീരുന്നില്ല വിഭാഗീയത.... വാളെടുത്തു പിണറായി

04 JANUARY 2022 07:26 AM IST
മലയാളി വാര്‍ത്ത

സിപിഎമ്മില്‍ പിണറായി വിജയന്‍, വിഎസ് അച്യുതാനന്ദന്‍ പക്ഷങ്ങള്‍ തമ്മില്‍ ഒന്നര പതിറ്റാണ്ടു തുടര്‍ന്നുവന്ന ശക്തമായ ഗ്രൂപ്പ് പോരിനു ശേഷം പിണറായി വിജയന്‍ പക്ഷം പാര്‍ട്ടിയെ പിടിചെട്ടുത്തിട്ടും തീരുന്നില്ല വിഭാഗീയത. ഓരോ ജില്ലയിലും ഏരിയാ കമ്മിറ്റി മുതല്‍ വ്യക്തി കേന്ദ്രീകൃത ഗ്രൂപ്പുകള്‍ സിപിഎമ്മില്‍ പൊട്ടിമുളയ്ക്കുന്നുവെന്നതാണ് പാര്‍ട്ടി നേരിടുന്ന പുതിയ വെല്ലുവിളി.


മുന്‍പ് ഔദ്യോഗിക പക്ഷം എന്നറിയപ്പെട്ടിരുന്ന പിണറായി വിജയന്‍ ഗ്രൂപ്പ് വിഎസ് അച്യുതാനന്ദനെയും അണികളെയും വെട്ടിനിരത്തിയശേഷവും പുതിയ ചേരി ഗ്രൂപ്പിസം സിപിഎമ്മില്‍ തലപൊക്കുകയാണ്. പാര്‍ട്ടിക്കുമുകളില്‍ തലപൊക്കിയ പി ജയരാജന്‍ ഉള്‍പ്പെടെയുള്ളവരെ ഒതുക്കി കണ്ണൂരിലെ പാര്‍ട്ടിയെ പിണറായി മെരുക്കിയെങ്കിലും തെക്കന്‍ കേരളത്തിലാണ് വിഭാഗീയത എന്ന പേരില്‍ ചേരിതിരിവ് രൂക്ഷമായിരിക്കുന്നത്.

 


പാലക്കാട്, ആലപ്പുഴ, ഇടുക്കി ജില്ലാ സമ്മേളനങ്ങളിലും മുന്നോടിയായി നടന്ന വിവിധ ഏരിയാ സമ്മേളനങ്ങളിലുമുണ്ടായ ഗ്രൂപ്പ് പോരാട്ടം പാര്‍ട്ടിയില്‍ ആശങ്ക ജനിപ്പിക്കുകയാണ്.


ഇടുക്കി ജില്ലാ സമ്മേളനത്തിനു പിന്നാലെ മുന്‍ ദേവികുളം എംഎല്‍എ എസ് രാജേന്ദ്രനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന് എംഎം മണി പ്രഖ്യാപിച്ചുകഴിഞ്ഞു. പുറത്താക്കപ്പെടുന്നതിനു മുന്‍പ് രാജിവെച്ചൊഴിയാനോ സിപിഐയില്‍ ചേക്കാറാനോ ആലോചനയിലാണ് രാജേന്ദ്രന്‍.

 


പാര്‍ട്ടി കോണ്‍ഗ്രസിനും സംസ്ഥാന സമ്മേളനത്തിനും മുന്നോടിയായുള്ള സമ്മേളനങ്ങളില്‍ വ്യക്തികേന്ദ്രീകൃതമായ ഗ്രൂപ്പിസം പാര്‍ട്ടിയെ ത്രസിച്ചിരിക്കുന്നു. പലയിടങ്ങളിലും കൂക്കുവിളികളിലേക്കും കൈയാങ്കളികളിലേക്കും പോയ ചര്‍ച്ചകള്‍ പാര്‍ട്ടിക്കു തലവേദനയായതായി പിണറായി വിജയന്‍ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു.


പാലക്കാട് സിപിഎമ്മിലെ വിഭാഗീയതയില്‍ പാര്‍ട്ടിയിലെ സര്‍വാധിപതിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ ശക്തമായ മുന്നറിയിപ്പു നല്‍കിക്കഴിഞ്ഞു. സംസ്ഥാന പോലീസിനും ആഭ്യന്തര വകുപ്പിനുമെതിരെ പാര്‍ട്ടി പ്രതിനിധികള്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഭീഷണിസ്വരത്തിലുള്ള മുന്നറിയിപ്പ്.

 


പാലക്കാട്ടെ പാര്‍ട്ടിയില്‍ ചില നേതാക്കള്‍ തുരുത്തുകള്‍ സൃഷ്ടിയ്ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അത്തരം തുരുത്തുകള്‍ക്ക് കൈകാലുകള്‍ മുളയ്ക്കുന്നതായും കാണുന്നുവെന്നുമാണ് പിണറായി പറഞ്ഞത്.
കേരള പോലീസ് സര്‍ക്കാരിനെ നാണം കെടുത്തുന്നുവെന്നും ഒരു നിയന്ത്രണവുമില്ലാതെയാണ് പോലീസ് പ്രവര്‍ത്തിക്കുന്നതെന്നുമാണ് പാര്‍ട്ടിക്കുള്ളിലെ വിമര്‍ശനം. സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന പ്രവര്‍ത്തനങ്ങളാണ് പോലീസിന്റെ ഭാഗത്ത് നിന്നുണ്ടാവുന്നത് എന്നും പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്.


ആലപ്പുഴയില്‍ മുതിര്‍ന്ന നേതാക്കളായ പി.പി.ചിത്തരഞ്ജനും ജി സുധാകരനും നേരെ പാര്‍ട്ടി മുന്നറിയിപ്പു നല്‍കിക്കഴിഞ്ഞു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജി സുധാകരന്‍ ശക്തമായ പ്രചാരണ പ്രവര്‍ത്തനം കാഴ്ചവെച്ചില്ലെന്ന നിശദമായ വിമര്‍ശനമാണ് പാര്‍ട്ടിയിലുള്ളത്.

 


അലപ്പുഴയില്‍ പാര്‍ട്ടി നിയന്ത്രണത്തിലുള്ള സ്വാശ്രയ സംഘങ്ങളിലും അയല്‍ക്കൂട്ടങ്ങളിലും ഭിന്നത രൂക്ഷമായിട്ടുണ്ട്.


ജി സുധാകരനെ കൂടുതല്‍ പ്രതിരോധത്തിലാക്കാന്‍ എഎം ആരിഫ് എംപി കൊണ്ടുവന്ന വിജിലന്‍സ് അന്വേഷണ ആവശ്യം ഉള്‍പ്പടെയുള്ള വിവാദ വിഷയങ്ങള്‍ യോഗങ്ങളില്‍ ചര്‍ച്ചയായിരുന്നു.

 


മാരാരിക്കുളം ഏരിയ കമ്മിറ്റി പിടിക്കാനുള്ള സുധാകരപക്ഷത്തിന്റെ നീക്കം സംസ്ഥാന നേതൃത്വം ഇടപെട്ട് തടയുകയും ചെയ്തിരുന്നു. ആലപ്പുഴയില്‍ തോമസ് ഐസക് വിഭാഗം പാര്‍ട്ടിയില്‍ കരുത്തുനേടുകയും ചെയ്തു.


സിപിഐഎം ഇടുക്കി ജില്ലാ സമ്മേളനത്തില്‍ എസ്.രാജേന്ദ്രന്‍ പങ്കെടുക്കില്ലെന്നു വ്യക്തമായി. സമ്മേളനത്തോടനുബന്ധിച്ച് മുന്‍ എംഎല്‍എയെ സിപിഎമ്മില്‍നിന്ന് പുറത്താക്കാന്‍ തന്നെയാണ് തീരുമാനം.
സിപിഎം ബ്രാഞ്ച്, ഏരിയ സമ്മേളങ്ങളില്‍ നിന്ന് എസ് രാജേന്ദ്രന്‍ വിട്ടുനിന്നത് വലിയ വിവാദമായിരുന്നു. ഇതിനുശേഷമാണ് ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ രാജേന്ദ്രന്‍ നീക്കം നടത്തിയത്.

 


രാജേന്ദ്രനെ പാര്‍ട്ടയില്‍ നിന്ന് ഒരു വര്‍ഷത്തേക്കു പുറത്താക്കാനാണ് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ ശിപാര്‍ശ.
നിയമസഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ രാജേന്ദ്രന്‍ ഗുരുതരമായ വീഴ്ച വരുത്തിയതായി പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിരുന്നു.


 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമലയിൽ മണ്ഡല, മകരവിളക്ക് തീർത്ഥാടനം കൂടുതൽ സുരക്ഷിതവും സുഗമവുമാക്കാൻ വെർച്വൽക്യൂ ബുക്കിംഗിൽ അടക്കം മാറ്റങ്ങൾ നിർദ്ദേശിച്ച് ഹൈക്കോടത  (19 minutes ago)

വൈക്കത്ത്  കർഷകൻ തൂങ്ങിമരിച്ചു  (52 minutes ago)

ഇന്ന് മുതൽ ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾ... ഇന്ന് യൂറോപ്യൻ കരുത്തരും മുൻ ചാമ്പ്യന്മാരുമായ റയൽ മഡ്രിഡും ബയേൺ മ്യൂണിക്കും തമ്മിൽ ആദ്യപാദ മത്സരത്തിൽ ഏറ്റുമുട്ടും  (58 minutes ago)

സൈക്കിൾ യാത്രയ്ക്കിടെ കുഴഞ്ഞുവീണ് വയോധികൻ മരിച്ചു...  (1 hour ago)

തൂത്തുക്കുടി സാത്താന്‍കുളം കസ്റ്റഡി കൊലക്കേസിൽ കുറ്റക്കാരായ ഒമ്പത് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും വധശിക്ഷ...  (1 hour ago)

കൊല്ലത്ത് പുത്തൂർ മൈലംകുളം റേഡിയോ ജംഗ്ഷന് സമീപം 42 വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

കണ്ണീർക്കാഴ്ചയായി... അമ്മയ്ക്ക് ഒപ്പം അങ്കണവാടിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മൂന്നര വയസുകാരന്‍ പിക്കപ്പ് ഇടിച്ച് മരിച്ചു  (1 hour ago)

  ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തിൽ പൂജാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസ്.... സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിൽ വാദം ഇന്ന് മുതൽ  (2 hours ago)

പുതിയ ഗൃഹപ്രവേശവും ഉയർന്ന പദവിയും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (2 hours ago)

ചന്ദ്രൻറെ പിന്നിലൂടെ യാത്ര ചെയ്യുന്ന മനുഷ്യർ എന്ന ചരിത്രം കുറിച്ച് ആർട്ടെമിസ് സംഘം.... 1972ന് ശേഷം ഇതാദ്യമായിട്ടാണ് മനുഷ്യൻ വീണ്ടും ചാന്ദ്ര ഗുരുത്വസ്വാധീന മേഖലയിലെത്തിയത്  (2 hours ago)

കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്  (3 hours ago)

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്  (8 hours ago)

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്  (8 hours ago)

Malayali Vartha Recommends