കാടുകയറിക്കിടന്ന വിജനമായ സ്ഥലത്തേക്ക് കയറി പോയ യുവാവും യുവതിയും; ഒരു മണിക്കൂറിനു ശേഷം അവിടെ കൂടെ പോയ നാട്ടുകാർ കണ്ടത് ഭയാനകമായ കാഴ്ച്ച; സംഭവസ്ഥലത്ത് നിന്നും ഓടിത്തള്ളി പെൺകുട്ടി; ആത്മഹത്യ കുറിപ്പിൽ പറഞ്ഞിരുന്ന കാര്യം ഞെട്ടിക്കുന്നത്!!! ആ ബാഗും മാസ്ക്കും തൂവാലയും....19ക്കാരന്റെ കടുംകൈയിൽ നടുങ്ങി വീട്ടുകാർ

പ്രണയത്തെ ചൊല്ലിയുള്ള തർക്കങ്ങളും അതിനു പിന്നാലെയുള്ള ആത്മഹത്യകളെ കുറിച്ചുള്ള വാർത്തകളും നാം ഒരുപാട് കേട്ടിട്ടുണ്ട്. സമീപകാലത്ത് ഇത്തരത്തിലുള്ള സംഭവങ്ങൾ വളരെയധികം ആവർത്തിക്കുകയാണ്. ഇപ്പോളിതാ കുമരകത്തും പ്രണയത്തെ ചൊല്ലി ആത്മഹത്യ ഉണ്ടായിരിക്കുന്നു. പ്രണയ തർക്കത്തെ തുടർന്ന് യുവാവ് തൂങ്ങി മരിക്കുകയായിരുന്നു.
എന്നാൽ യുവാവ് തൂങ്ങിമരിച്ച തോടെ , സംഭവ സ്ഥലത്തു നിന്ന് പെൺകുട്ടി ഓടിപ്പോകുകയുണ്ടായി. ചീപ്പുങ്കലിൽ ഇറിഗേഷൻ വകുപ്പിന്റെ കാടുകയറിക്കിടന്ന സ്ഥലത്തു വച്ചാണ് സംഭവവികാസങ്ങൾ അരങ്ങേറിയത്. ഇന്നലെ ഉച്ചയോടെയായിരുന്നു തർക്കവും ആത്മഹത്യയും ഒക്കെ സംഭവിച്ചത്. വെച്ചൂർ അംബികാ മാർക്കറ്റിനു സമീപം മാമ്പ്രയിൽ ഹേമാലയത്തിൽ (അഞ്ചുതൈക്കൽ) പരേതനായ ഗിരീഷിന്റെ മകൻ ഗോപി വിജയാണ് തൂങ്ങി മരിച്ചത്.
യുവാവിനെ 19 വയസ്സ് മാത്രമേ ആയിട്ടുള്ളൂ. ഗോപിക്കൊപ്പം ആ കാടുകയറിയ പ്രദേശത്തിൽ പെൺകുട്ടിയും എത്തിയിരുന്നു. അവിടെവച്ചായിരുന്നു ഇരുവരും തമ്മിൽ തർക്കമുണ്ടായത്.തർക്കത്തെ തുടർന്ന് പയ്യൻ ആത്‍മഹത്യ ചെയ്തു. പെൺകുട്ടി അവിടെ നിന്നും ഓടിപ്പോയി.
ഒരു ബാഗും ഗോപി എഴുതി എന്ന് കരുതുന്ന ആത്മഹത്യക്കുറിപ്പും സ്ഥലത്തു നിന്നു പൊലീസ് കണ്ടെടുത്തു. ആത്മഹത്യാകുറിപ്പ് ഗോപി എഴുതിയത് എന്നാണ് പോലീസിന്റെ നിഗമനം.
പെൺകുട്ടിയുമായുള്ള പ്രണയവുമായി ബന്ധപ്പെട്ടാണ് ഇരുവരും തർക്കത്തിൽ ആയത് എന്നാണ് പ്രാഥമിക നിഗമനം. ഇത് സംബന്ധിച്ച തർക്കം മൂലമാണ് ആത്മഹത്യയെന്ന് കത്തിലുണ്ടെന്ന് പൊലീസ് വിശദീകരിച്ചു . പെൺകുട്ടിക്കായുള്ള തിരച്ചിലിന്റെ ഭാഗമായി ഡോഗ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. ഗോപി മരിച്ചു കിടന്ന സ്ഥലത്തിനടുത്ത് മാലിക്കായൽ ഭാഗത്തു നിന്നു മാസ്ക്കും തൂവാലയും പൊലീസ് കണ്ടെത്തുകയും ചെയ്തു .
ഈ തൂവാലയും മാസ്ക്കും പെൺകുട്ടിയുടേതാണെന്നു ബന്ധുക്കൾ തിരിച്ചറിയുകയുണ്ടായി . പെൺകുട്ടിയുടെ മൊബൈൽ ഫോണും സംഭവസ്ഥലത്തിന്റെ അടുത്തുനിന്നും തന്നെ കണ്ടെത്തി. ഇന്നലെ രാവിലെ 10 മണിയോടെ ഇരുവരും വേമ്പനാട്ട് കായൽ തീരത്തെ ആളൊഴിഞ്ഞ പുരയിടത്തിൽ എത്തുകയായിരുന്നു .
ഗോപിയും പെൺകുട്ടിയും നടന്നു പോകുന്നതിന് നാട്ടുകാർ ദൃക്സാക്ഷികളാണ് . ഇവർ നടന്നു പോയതിനു ശേഷം ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞിട്ട് നാട്ടുകാരിൽ ചിലർ ഇതുവഴി പോയി. അപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ ഗോപിയെ നാട്ടുക്കാർ കാണുന്നത്. പെൺകുട്ടിയാകട്ടെ കായൽ തീരത്തെ വഴിയിലൂടെ ഓടിപ്പോകുന്നത് അവിടെ ഉള്ള വീട്ടുകാർ കാണുകയുണ്ടായി.
ഗോപി മൊബൈൽ ഫോൺ ടെക്നിഷ്യൻ ആണു . നഴ്സിങ് വിദ്യാർഥിനിയാണ് പെൺകുട്ടി. ഗോപിയും ഈ പെൺകുട്ടിയും മുൻപും ഇവിടെ എത്താറുണ്ടായിരുന്നു. കായൽ തീരത്ത് എത്തിയ ശേഷം ഇരുവർക്കുമിടയിൽ തർക്കം ഉണ്ടാകുകയായിരുന്നു . ഗോപിയുടെ മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയുടെയും മോർച്ചറിയിലാണ് .
ഡിവൈഎസ്പി ജെ.സന്തോഷ്കുമാർ, വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ആർ.പി.അനൂപ് കൃഷ്ണ, എസ്ഐ ടി.ശ്രീജിത്ത് എന്നിവർ സ്ഥലത്തെത്തി. പെൺകുട്ടിക്കായുള്ള തെരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്. ആത്മഹത്യക്കുള്ള കാരണവും പൊലീസ് അന്വേഷിക്കും.
https://www.facebook.com/Malayalivartha