Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദിവസം 80,000 തീർത്ഥാടകരെ മാത്രമേ സന്നിധാനത്തേക്ക് കടത്തിവിടാവൂ... ശബരിമലയിൽ മണ്ഡല, മകരവിളക്ക് തീർത്ഥാടനം കൂടുതൽ സുരക്ഷിതവും സുഗമവുമാക്കാൻ വെർച്വൽക്യൂ ബുക്കിംഗിൽ അടക്കം മാറ്റങ്ങൾ നിർദ്ദേശിച്ച് ഹൈക്കോടതി ഉത്തരവ്


ഇന്ന് കലാശക്കൊട്ട്.... കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..

ആക്രമണത്തിന് ഇരയായ പ്രമുഖ നടി ദിലീപിനെതിരെ പോരിന്, ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിൽ ദിലീപ് കുടുങ്ങുമോ?..നടിയെ ആക്രമിച്ച്‌ ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡ് കണ്ടെത്താന്‍ ആയിട്ടില്ല, ദൃശ്യങ്ങള്‍ ദിലീപിന്‍റെ കൈവശമുണ്ടെന്നുള്ള വെളിപ്പെടുത്തല്‍ വിചാരണ കോടതിയെ അറിയിച്ച് അന്വേഷണ സംഘം, വിചാരണ നിര്‍ത്തി വെക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സമർപ്പിച്ച ഹര്‍ജി പ്രത്യേക കോടതി പരിഗണിക്കും

04 JANUARY 2022 10:21 AM IST
മലയാളി വാര്‍ത്ത

2017 ഫെബ്രുവരി 17നാണ് പ്രമുഖ നടി ആക്രമണത്തിന് ഇരയായത്. കേസില്‍ തുടര്‍ അന്വേഷണം ആരംഭിക്കുന്നതിനാല്‍ വിചാരണ നിര്‍ത്തി വെക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ഹര്‍ജി സമർപ്പിച്ചിരുന്നു. ഈ ഹർജി ഇന്ന് പ്രത്യേക കോടതി പരിഗണിക്കും. ഹർജി പരിഗണിക്കുന്ന കോ‌‌ടതി ഇതിന് സമ്മതം മൂളിയാൽ വിചാരണ നിര്‍ത്തി വെച്ച് സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ വെളിപ്പെടുത്തലിൽ ദിലീപ് അന്വേഷണം നേരിടേണ്ടി വരും.

കേസിലെ മുഖ്യ പ്രതി സുനില്‍ കുമാറുമായി ദിലീപിന് ബന്ധമുണ്ടെന്നും, നടിയുടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ ദിലീപിന്‍റെ കൈവശമുണ്ടെന്നും സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ ഒരു പ്രമുഖ ചാനലിന്റെ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. ദിലീപിനെതിരെ നടത്തിയ വെളിപ്പെടുത്തലിൽ സംവിധായകന്‍ ബാലചന്ദ്ര കുമാറിന് ഉടന്‍ നോട്ടീസ് നല്‍കും.

 

ബാലചന്ദ്രന്‍റെ വെളിപ്പെടുത്തല്‍ ഗൂഡാലോചനയിലെ മുഖ്യ തെളിവാകുമെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്. ഈ സാഹചര്യത്തിലാണ് തുടര്‍ അന്വേഷണത്തിന് പ്രത്യേക സംഘം തീരുമാനിച്ചത്. നടിയുടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ ദിലീപിന്‍റെ കൈവശമുണ്ടെന്നുമുള്ള വെളിപ്പെടുത്തല്‍ അന്വേഷണ സംഘം വിചാരണ കോടതിയെ അറിയിച്ചിട്ടുണ്ട്.

ടിയെ ആക്രമിച്ച്‌ ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡ് കണ്ടെത്താന്‍ ആയിട്ടില്ലെന്നും അതില്‍ അന്വേഷണം തുടരുകയാണെന്നും രണ്ടാം ഘട്ട കുറ്റപത്രത്തില്‍തന്നെ പൊലീസ് വ്യക്തമാക്കിയിരുന്നു.ഈ സഹാചര്യത്തില്‍ ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിക്കുകയാണെന്നാണ് പുതുതായി കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പൊലീസ് വ്യക്തമാക്കിയത്.

അതേസമയം നടന്‍ ദിലീപിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയതിന് പിന്നാലെ ദിലീപ് കത്തുമായി മുഖ്യമന്ത്രിയെ സമീപിച്ചിരിക്കുകയാണ്. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെതിരേയാണ് നടൻ ദിലീപ് മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും പരാതിനൽകിയത്.

 

ദിലീപ് പരാതിയിൽ ആരോപിക്കുന്നത് സംവിധായകൻ ബാലചന്ദ്രകുമാറും ബൈജു പൗലോസും മറ്റും ചേർന്ന് ഗൂഢാലോചന നടത്തിയതിന്റെ ഫലമാണ് പുതിയ വെളിപ്പെടുത്തലെന്നാണ് . കേസിന്റെ വിചാരണ നടപടികളെക്കുറിച്ച് വ്യക്തമായ അറിവുള്ള ബൈജു പൗലോസ് പറഞ്ഞ് പഠിപ്പിച്ച കഥയാണ് ബാലചന്ദ്രകുമാർ പറയുന്നതെന്നും ദിലീപ് ആരോപിക്കുന്നുണ്ട് . വിചാരണ അട്ടിമറിക്കുക എന്ന ലക്ഷ്യമാണ് ഇതിനു പിന്നിൽ ഉള്ളത് .

പ്രോസിക്യൂഷൻ സാക്ഷിയായി ബൈജു പൗലോസിന്റെ ക്രോസ് വിസ്താരം ആരംഭിക്കാനിരുന്ന ദിവസമായിരുന്നു തുടരന്വേഷണം ആവശ്യപ്പെട്ട് വിചാരണക്കോടതിയിൽ അപേക്ഷ നൽകിയതെന്നും പരാതിയിൽ ഉന്നയിച്ചിട്ടുണ്ട് .സ്പെഷ്യൽ പ്രോസിക്യൂട്ടറുടെ രാജിയും വിചാരണനടപടികൾ തടസ്സപ്പെടുത്താൻ വേണ്ടിയാണ് എന്നും അദ്ദേഹം ആരോപിക്കുന്നു.

ബൈജുവിന്റെയും ബാലചന്ദ്രകുമാറിന്റെയും ഫോൺ രേഖകളടക്കം പരിശോധിക്കണമെന്നും പരാതിയിൽ ഉന്നയിക്കുന്നു . തുടരന്വേഷണത്തിനായുള്ള അപേക്ഷ പിൻവലിക്കാൻ നിർദേശിക്കണമെന്നും പറയുന്നുണ്ട്.ഇതുവരെ 202 സാക്ഷികളുടെ ക്രോസ് വിസ്താരം പൂർത്തിയായി . ഇതിലൂടെ വെളിവായ പ്രോസിക്യൂഷൻ വീഴ്ചകൾ മറയ്ക്കുന്നതിനാണ് പുതിയ കഥ കെട്ടിച്ചമയ്ക്കുന്നതെന്നും ദിലീപ് ആരോപിക്കുന്നുണ്ട്.

വിചാരണക്കോടതി ഇതിനോടകം പ്രോസിക്യൂഷൻ ഹാജരാക്കിയ 500 രേഖകൾ പരിശോധിച്ചു. ഇനി അന്വേഷണ ഉദ്യോഗസ്ഥനെയും മൂന്നോ നാലോ സാക്ഷികളെയോ മാത്രമേ വിസ്തരിക്കാനുള്ളൂവെന്നതും നിർണായകമായ കാര്യങ്ങളാണ്.സത്യം കണ്ടെത്താനല്ല പ്രോസിക്യൂഷൻ ശ്രമിക്കുന്നതെന്നും പരാതിയിൽ പറയുന്നു .

ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ തന്റെ പുതിയ സിനിമയായ 'കേശു ഈ വീടിന്റെ നാഥൻ' റിലീസായതിനോടൊപ്പമായിരുന്നുവെന്നും പരാതിയിലുണ്ട്. ഡേറ്റ് നൽകാത്തതിന് ബാലചന്ദ്രകുമാറിന് വ്യക്തി വൈരാഗ്യം ഉണ്ടായിരുന്നുവെന്നും പരാതിയിൽ വ്യക്തമാക്കിയിരിക്കുകയാണ്. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമലയിൽ മണ്ഡല, മകരവിളക്ക് തീർത്ഥാടനം കൂടുതൽ സുരക്ഷിതവും സുഗമവുമാക്കാൻ വെർച്വൽക്യൂ ബുക്കിംഗിൽ അടക്കം മാറ്റങ്ങൾ നിർദ്ദേശിച്ച് ഹൈക്കോടത  (20 minutes ago)

വൈക്കത്ത്  കർഷകൻ തൂങ്ങിമരിച്ചു  (53 minutes ago)

ഇന്ന് മുതൽ ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾ... ഇന്ന് യൂറോപ്യൻ കരുത്തരും മുൻ ചാമ്പ്യന്മാരുമായ റയൽ മഡ്രിഡും ബയേൺ മ്യൂണിക്കും തമ്മിൽ ആദ്യപാദ മത്സരത്തിൽ ഏറ്റുമുട്ടും  (59 minutes ago)

സൈക്കിൾ യാത്രയ്ക്കിടെ കുഴഞ്ഞുവീണ് വയോധികൻ മരിച്ചു...  (1 hour ago)

തൂത്തുക്കുടി സാത്താന്‍കുളം കസ്റ്റഡി കൊലക്കേസിൽ കുറ്റക്കാരായ ഒമ്പത് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും വധശിക്ഷ...  (1 hour ago)

കൊല്ലത്ത് പുത്തൂർ മൈലംകുളം റേഡിയോ ജംഗ്ഷന് സമീപം 42 വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

കണ്ണീർക്കാഴ്ചയായി... അമ്മയ്ക്ക് ഒപ്പം അങ്കണവാടിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മൂന്നര വയസുകാരന്‍ പിക്കപ്പ് ഇടിച്ച് മരിച്ചു  (1 hour ago)

  ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തിൽ പൂജാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസ്.... സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിൽ വാദം ഇന്ന് മുതൽ  (2 hours ago)

പുതിയ ഗൃഹപ്രവേശവും ഉയർന്ന പദവിയും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (2 hours ago)

ചന്ദ്രൻറെ പിന്നിലൂടെ യാത്ര ചെയ്യുന്ന മനുഷ്യർ എന്ന ചരിത്രം കുറിച്ച് ആർട്ടെമിസ് സംഘം.... 1972ന് ശേഷം ഇതാദ്യമായിട്ടാണ് മനുഷ്യൻ വീണ്ടും ചാന്ദ്ര ഗുരുത്വസ്വാധീന മേഖലയിലെത്തിയത്  (2 hours ago)

കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്  (3 hours ago)

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്  (8 hours ago)

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്  (8 hours ago)

Malayali Vartha Recommends