വി.ഡി.സതീശനും രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും കെ.സുധാകരനും കളിക്കുന്ന കളികള്‍ കോണ്‍ഗ്രസിന്റെ അന്ത്യം കുറിക്കുമെന്ന് ലീഗ് പലവട്ടം മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്... എന്നാല്‍ ലീഗിന്റെ അന്ത്യശാസനം കേള്‍ക്കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല, ലീഗ് ഇപ്പോള്‍ ആര്‍ക്കൊപ്പമാണ്?

ഒടുവില്‍ മുസ്ലീം ലീഗും സമസ്തയും കള്ളനും പോലീസും കളിക്കുന്നു. ആരെയാണ് കളിപ്പിക്കുന്നതെന്ന് അരിയാഹാരം കഴിക്കുന്ന എല്ലാ മലയാളികള്‍ക്കും അറിയാം. അത് കോണ്‍ഗ്രസിനെ തന്നെയാണ്.
വി.ഡി.സതീശനും രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും കെ.സുധാകരനും കളിക്കുന്ന കളികള്‍ കോണ്‍ഗ്രസിന്റെ അന്ത്യം കുറിക്കുമെന്ന് ലീഗ് പലവട്ടം മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. എന്നാല്‍ ലീഗിന്റെ അന്ത്യശാസനം കേള്‍ക്കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല. അധികാരമില്ലാത്ത പാര്‍ട്ടി അധികാരത്തിലിരിക്കുന്ന മട്ടില്‍ തന്നിഷ്ടവും അഹങ്കാരവും തുടര്‍ന്നുകൊണ്ടിരിക്കുന്നു. അങ്ങനെയാണ് ലീഗ് നേതാക്കള്‍ സമസ്ത പണ്ഡിതരെ രംഗത്തിറക്കി കളി തുടങ്ങിയത്. അത് ഒരു ഒന്ന് ഒന്നര കളിയായിരുന്നു.
സമസ്ത പറയുന്നതിന് അപ്പുറമോ ഇപ്പുറമോ ചലിക്കാനുള്ള ധൈര്യം ലീഗിനില്ല.ലീഗിന്റെ താത്വിക നിലപാടുകള്‍ തീരുമാനിക്കുന്നത് സമസ്തയാണ്. പി.കെ.കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള ലീഗ് നേതാക്കള്‍ സമസ്തയുടെ അടിമകളാണ്. പള്ളികള്‍ ഭരിക്കുന്നത് സമസ്തയാണ്. മന്ത്രി അബ്ദുറഹ്മാനെയും കെ റ്റി.ജലീലിനെയും ജയിപ്പിക്കുന്നതും സമസ്തയാണ്. സമസ്ത വിചാരിക്കാതെ മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിക്ക് പോലും ജയിക്കാനാവില്ല. ഇതാണ് യാഥാര്‍ത്ഥ്യം.
കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി സ്വരചേര്‍ച്ചയില്‍ പോയില്ലെങ്കില്‍ തങ്ങളുടെ സഹായം കിട്ടില്ലെന്ന് സമസ്ത ലീഗിനെ അറിയിച്ചിരുന്നു. ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ സി പി എമ്മുമായി നടത്തുന്ന രാഷ്ട്രീയ യുദ്ധങ്ങള്‍ തുടരുമെങ്കിലും അത് സി പി എം - ലീഗ് ബന്ധത്തെ ബാധിക്കില്ലെന്ന ഉറപ്പ് കുഞ്ഞാലിക്കുട്ടി സമസ്തക്ക് നല്‍കിയിട്ടുണ്ട്. സി പി എമ്മാകട്ടെ ഇപ്പോള്‍ സംസാരിക്കുന്നത് സമസ്തയുമായാണ്
കമ്മ്യൂണിസത്തെ തള്ളിക്കൊണ്ട് സമസ്ത പാസാക്കിയ പ്രമേയം തന്റെ അറിവോട് കൂടിയല്ലെന്ന് സമസ്ത അധ്യക്ഷന്‍ ജിഫ്രിമുത്തുക്കോയ തങ്ങള്‍ വ്യക്തമാക്കിയത് തങ്ങള്‍ക്ക് സി പി എമ്മിനോടുള്ള വിധേയത്വം വ്യക്തമാക്കാനാണ്.
കമ്മ്യൂണിസവുമായി സഹകരിക്കുന്നതില്‍ മുസ്ലിം സമൂഹം ജാഗ്രത പുലര്‍ത്തണം എന്നുള്ള പ്രമേയം അവതരിപ്പിച്ചത് തന്റെ അറിവോ സമ്മതമോ ഇല്ലാതെയെന്നാണ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഇപ്പോള്‍ വിശദീകരിക്കുന്നത്.
ഇസ്ലാമിന്റെ അടിസ്ഥാന ആശയങ്ങളെ നിഷേധിക്കുകയും നിസാരവല്‍ക്കരിക്കുകയും ചെയ്യുന്ന കമ്മ്യൂണിസം അടക്കമുള്ള ചിന്തകളേയും പ്രസ്ഥാനങ്ങളെയും മുസ്ലിം സമുദായം ജാഗ്രതയോടെ കരുതിയിരിക്കണമെന്നാണ് സമസ്ത പാസാക്കിയ പ്രമേയത്തില്‍ പറയുന്നത്. സമസ്ത മലപ്പുറം ജില്ലാ സുവര്‍ണ ജൂബിലി സമ്മേളനത്തിലാണ് സമ്മേളനത്തിന്റെ കണ്‍വീനര്‍ സലിം എടക്കര കമ്മ്യൂണിസത്തിനെതിരെ പ്രമേയം അവതരിപ്പിച്ചത്.
ഭരിക്കുന്ന സര്‍ക്കാരുമായി സഹകരിച്ചു പോകുകയെന്നതാണ് നയമെന്ന് സമസ്ത സംസ്ഥാന പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങള്‍ വ്യക്തമാക്കിയ അതേ സമ്മേളനത്തിലാണ് കമ്മ്യൂമിസത്തിനെതിരെ പ്രമേയം പാസാക്കിയത് ചര്‍ച്ചയായിരുന്നു. ഈ സാഹചര്യത്തില്‍ പ്രമേയം പാസാക്കിയത് തന്റെ അറിവോടെയല്ലെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍ തന്നെ വിശദീകരിച്ചത്. ഇതോടെ സമസ്തയും മുസ്ലീം ലീഗുമായി ബന്ധപ്പെട്ട ഉയരുന്ന വിവാദങ്ങള്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ ചര്‍ച്ചയാവാനാണ് സാധ്യത.
ഇതിനിടെ വഖഫ് വിഷയത്തില്‍ മുസ്ലീം ലീഗ് രണ്ടാം ഘട്ട സമരം പ്രഖ്യാപിച്ചു.ഈ മാസം 27 ന് കലക്ട്രേറ്റുകളിലേക്ക് മാര്‍ച്ച് ,ഫെബ്രുവരിയില്‍ നിയമ സഭയിലേക്ക് മാര്‍ച്ച്,പിന്നാലെ പഞ്ചായത്ത് തലത്തില്‍ രാപ്പകള്‍ സമരം എന്നിങ്ങനെയുള്ള സമരമാണ് ലീഗ് പ്രഖ്യാപിച്ചത്,വഖഫ് വിഷയത്തില്‍ സമസ്തയുടെ പണ്ഡിതന്‍മാരെപോലും കബളിപ്പിക്കുകയാണ് മുഖ്യമന്ത്രി ചെയ്തതെന്നും മുസ്ലീം ലീഗ് നേതൃത്വം കുറ്റപെടുത്തി. ഇവിടെയാണ് ഒളിച്ചുകളി വ്യക്തമാകുന്നത്.
പാവപ്പെട്ട ലീഗ് നേതാക്കള്‍ ഇതൊന്നും അറിയുന്നില്ല. അവര്‍ ഇപ്പോഴും വലതു മുന്നണിയായി ചമഞ്ഞ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.
"
https://www.facebook.com/Malayalivartha