സംസ്ഥാനത്തെ വായു മലിനീകരണ തോത് തൃപ്തികരം: 2021ല്‍ വായു ഏറ്റവും മോശമായത് വൈറ്റിലയിലും തിരുവനന്തപുരത്തെ പ്ലാമൂട്ടിലും; കണക്കുകള്‍ ഇങ്ങനെ

കേരളത്തിലെ വായു മലിനീകരണ തോത് തൃപ്തികരമെന്ന് പുതിയ റിപ്പോര്‍ട്ട്. അനാരോഗ്യകരം എന്ന നിലയിലേക്ക് വളരെ അപൂര്‍വമായേ എത്തിയുള്ളൂ.
2021 ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള വായു മലിനീകരണം പഠിച്ച മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചീഫ് എന്‍വയോണ്‍മെന്റല്‍ എന്‍ജിനിയര്‍ എം.എ. ബൈജുവിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സംസ്ഥാനത്തെ ആറ് നഗരങ്ങളിലെ ഒമ്പതു നിരീക്ഷണ കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരങ്ങളാണ് പഠിച്ചത്.
തിരുവനന്തപുരത്ത് പാളയം, കാര്യവട്ടം, കൊല്ലത്ത് പോളയത്തോട്, എറണാകുളത്ത് എംജി റോഡ്, വൈറ്റില, ഏലൂര്‍, തൃശൂരില്‍ സ്റ്റേഡിയം കോഴിക്കോട് പാളയം കണ്ണൂരില്‍ താവക്കര എന്നിവിടങ്ങളിലാണ് പിസിബിയുടെ നിരീക്ഷണ കേന്ദ്രങ്ങളുള്ളത്. ഡിസംബര്‍ പകുതിക്ക് ശേഷം വായുഗുണനിലവാര സൂചിക (എക്യുഐ) കൂടുന്നതായും കണ്ടെത്തിയിട്ടുണ്ട്. അതായത് അന്തരീക്ഷ മലിനീകരണം കൂടുന്നുവെന്നര്‍ഥം.
കഴിഞ്ഞവര്‍ഷത്തെ ശരാശരി കണക്ക് നോക്കാം...
വൈറ്റില (75.81), എം.ജി. റോഡ് (60.26), ഏലൂര്‍ (62.68), പോളയത്തോട് (92.63), പ്ലാമ്മൂട് (51.76), കാര്യവട്ടം (64.83), കോഴിക്കോട് പാളയം (59.72), താവക്കര (75.11), തൃശൂര്‍ (70.82). ദില്ലി അശോക്വിഹാറിലെ ശരാശരി 217.09 ആണ്. കഴിഞ്ഞ വര്‍ഷം തുടര്‍ച്ചയായി പെയ്ത മഴ വായുമലിനീകരണം കൂടാതിരിക്കാന്‍ സഹായിച്ചു. ലോക്ഡൗണും കാര്യമായി ഗുണം ചെയ്തു. മിക്കയിടങ്ങളിലും എക്യുഐ ഭേദപ്പെട്ട നിലയില്‍ നിന്ന് നല്ലത് എന്ന വിഭാഗത്തിലേക്ക് മാറി.
പ്ലാമ്മൂട് ഒഴികെയുള്ള സ്ഥലങ്ങളില്‍ നവംബര്‍ വരെ ഈ പ്രവണത തുടര്‍ന്നു. പ്ലാമ്മൂട്ടില്‍ സെപ്റ്റംബര്‍ ഒന്നിന് 320 ആയി. വൈറ്റിലയില്‍ മേയ് മുതല്‍ ജൂണ്‍വരെ വര്‍ധിക്കുന്ന പ്രവണത കാണിച്ചു. ഏറ്റവും കൂടുതലായത് ജൂണ്‍ അഞ്ചിനാണ് -198 (അനാരോഗ്യകരം).ജനുവരി പകുതി മുതല്‍ ഫെബ്രുവരി പകുതിവരെ മിക്കവാറും എല്ലാ കേന്ദ്രങ്ങളിലും എ.ക്യു.ഐ. 150-നു (അനാരോഗ്യകരം) മുകളിലായിരുന്നു.
കൊല്ലത്ത് ഏപ്രില്‍ വരെ 100-150 വിഭാഗത്തിലായിരുന്നു. മേയിലും ജൂണിലും ഇത് 50-ആയിരുന്നു. വൈറ്റിലയില്‍ ജനുവരി പകുതി മുതല്‍ ജൂണ്‍ അവസാനം വരെ വായു ഗുണനിലവാര സൂചിക നൂറിനു മുകളിലാണ്. എം.ജി. റോഡില്‍ മാര്‍ച്ചു വരെ നൂറിനുമുകളിലായിരുന്നു. തുടര്‍ന്ന് ഡിസംബര്‍ പകുതിവരെ 50-ലേക്ക് താഴ്ന്നു.
"
https://www.facebook.com/Malayalivartha

























