ബിനോയിയുടെ ഡി എന്‍ എ എങ്ങനെ? കോണ്‍ഗ്രസുമായി കേരളത്തില്‍ കൊമ്പു കോര്‍ക്കുന്ന സി പി എമ്മിന് മഹാരാഷ്ട്രയില്‍ നിന്നും കോണ്‍ഗ്രസിന്റെ കൈയയച്ചുള്ള സഹായം....

കോണ്‍ഗ്രസുമായി കേരളത്തില്‍ കൊമ്പു കോര്‍ക്കുന്ന സി പി എമ്മിന് മഹാരാഷ്ട്രയില്‍ നിന്നും കോണ്‍ഗ്രസിന്റെ കൈയയച്ചുള്ള സഹായം. കോണ്‍ഗ്രസിനൊപ്പം ശിവസേനയുടെ സഹായവും ഇക്കാര്യത്തില്‍ സി പി എമ്മിന് ആവോളം ലഭിക്കുന്നുണ്ട്.
മഹാരാഷ്ടമുഖ്യമന്ത്രി ഉദ്ധവ് താക്കറെയില്‍ നിന്നുള്ള സഹായമാണ് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ കുടുംബത്തിന് ലഭിക്കുന്നത്. ബിനോയ് കോടിയേരിയുടെ ഡിഎന്‍ ഐയാണ് വിഷയം.
കോടിയേരിയെയും സി പി എമ്മിനെയും ബുദ്ധിമുട്ടിക്കുന്ന ഒരു തീരുമാനവും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകരുതെന്ന നിര്‍ദ്ദേശം മഹാരാഷ്ട്ര മുഖ്യ മന്ത്രി നല്‍കിയിട്ടുണ്ട്. ഡല്‍ഹിയിലെ ഉന്നത കോണ്‍ഗ്രസ് നേതാക്കളുടെ ഇടപെടലാണ് ഇതിന് പിന്നിലെന്ന് മനസിലാക്കുന്നു.
പീഡനക്കേസില്‍ ബിനോയ് കോടിയേരിയുടെ ഡിഎന്‍എ പരിശോധനാഫലം പുറത്തുവിടണമെന്നു ബിഹാര്‍ സ്വദേശിനി നല്‍കിയ അപേക്ഷ ബോംബെ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചതോടെയാണ് നീക്കങ്ങള്‍. ബിനോയിയുടെ അഭിഭാഷകര്‍ മറുപടി സമര്‍പ്പിക്കാന്‍ സമയം ആവശ്യപ്പെട്ടു. തുടര്‍ന്ന് കോടതി രണ്ടാഴ്ച സമയം അനുവദിച്ചു. ഫെബ്രുവരി 10ന് അടുത്ത വാദം കേള്‍ക്കും. ഡിഎന്‍എ ഫലം വൈകിയപ്പോഴാണു യുവതി ഒരു മാസം മുന്‍പ് അപേക്ഷ നല്‍കിയത്. യുവതിക്ക് വേണ്ടി ഹാജരാകാന്‍ മുംബൈ ഹൈക്കോടതിയിലെ അഭിഭാഷകര്‍ തയ്യാറായതു പോലുമില്ല. അതെ സമയം മുംബൈ ഹൈക്കോടതിയിലെ പ്രമുഖരായ അഭിഭാഷകരെയാണ് ബിനോയ് കോടിയേരി രംഗത്തിറക്കിയിരിക്കുന്നത്.
2019 ജൂണിലാണ് ബിനോയിക്കെതിരെ ആരോപണവുമായി മുംബൈ പൊലീസില്‍ യുവതി പരാതി നല്‍കിയത്. വിവാഹ വാഗ്ദാനം നല്‍കി വര്‍ഷങ്ങളോളം പീഡിപ്പിച്ചെന്നും ആ ബന്ധത്തില്‍ മകനുണ്ടെന്നുമാണു ആരോപണം. ദുബായില്‍ ഡാന്‍സ് ബാറില്‍ ജോലി ചെയ്യുമ്പോള്‍ അവിടെ സ്ഥിരം സന്ദര്‍ശകനായിരുന്ന ബിനോയ് പരിചയപ്പെട്ടു. ജോലി ഉപേക്ഷിച്ചാല്‍ വിവാഹം ചെയ്യാമെന്നു വാഗ്ദാനം ചെയ്തു. ബിനോയിയുടെ വീട്ടില്‍ പോകാറുണ്ടായിരുന്നു. 2009 നവംബറില്‍ ഗര്‍ഭിണിയായി. തുടര്‍ന്ന് മുംബൈയിലേക്ക് തിരിച്ചു. വിവാഹം കഴിക്കാമെന്ന് തന്റെ മാതാവിനോടും സഹോദരിയോടും ബിനോയ് ഉറപ്പു പറഞ്ഞു.
2010 ഫെബ്രുവരിയില്‍ അന്ധേരി വെസ്റ്റില്‍ ഫ്‌ലാറ്റ് വാടകയ്ക്ക് എടുത്ത് തന്നെ അവിടേക്കു മാറ്റി. ഇതിനിടെ ദുബായില്‍ നിന്ന് പതിവായി വന്നുപോയി. എല്ലാ മാസവും പണം അയയ്ക്കും. എന്നാല്‍ 2015ല്‍ ബിസിനസ് മോശമാണെന്നും ഇനി പണം നല്‍കുക പ്രയാസമാണെന്നും അറിയിച്ചു. പിന്നീട് വിളിച്ചാല്‍ ഒഴിഞ്ഞുമാറാന്‍ തുടങ്ങി. 2018 ലാണ് ബിനോയ് വിവാഹിതനാണെന്നു തിരിച്ചറിഞ്ഞത്. ഇക്കാര്യം ചോദിച്ചപ്പോള്‍ ആദ്യം കൃത്യമായ മറുപടിയില്ലായിരുന്നു. പിന്നീട് ഭീഷണി തുടങ്ങി. ഫോണ്‍ എടുക്കാതെയായെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. ബിനോയ് കോടിയേരിക്കെതിരെ അതിശക്തമായി നീങ്ങുന്ന യുവതിയുടെ ജീവന് പോലും ഭീഷണിയുണ്ടെന്നാണ് മുംബൈ മലയാളികള്‍ പറയുന്നത്.
കോടിയേരി സി പി എം സംസ്ഥാന സെക്രട്ടറിയായത് ഏതാനും ആഴ്ചകള്‍ക്ക് മുമ്പു മാത്രമാണ്. ബിനീഷ് കോടിയേരിയുടെ കേസ് കര്‍ണാടകയില്‍ ഒത്തുതീര്‍ക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് ബിനോയിയുടെ കേസില്‍ തീരുമാനം ഉണ്ടാകുന്നത്.
താന്‍ പാര്‍ട്ടി സെക്രട്ടറിയായ ശേഷം തുടര്‍ച്ചയായി വരുന്ന ഇത്തരം നടപടികളില്‍ കോടിയേരി തീര്‍ത്തും ഖിന്നനാണ്. മുംബൈ ഹൈക്കോടതിയില്‍ നിന്നും ബിനോയ്ക്ക് തട്ടു കേട് സംഭവിച്ചാല്‍ അതിന്റെ ദോഷം തനിക്കാണെന്ന് കോടിയേരി തിരിച്ചറിയുന്നു. ഏതുവിധേനയും അത്തരമൊരു നീക്കത്തെ പ്രതിരോധിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. അതിനാണ് ഡല്‍ഹിയിലെ ഉന്നത കോണ്‍ഗ്രസ് നേതാക്കളെ ഇടപെടുവിച്ചത്. ഒപ്പം എന്‍സിപി നേതാക്കളും ഇടപെട്ടിട്ടുണ്ട്.
കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുമായി ഏറെ അടുപ്പം പുലര്‍ത്തുന്നയാളാണ് കോടിയേരി. പിണറായിക്ക് അഴിക്കാന്‍ കഴിയാത്ത കുരുക്കുകള്‍ പോലും കോടിയേരി അഴിക്കുന്നതിന്റെ രഹസ്യം മറ്റൊന്നല്ല. ആര്‍ക്കും കോടിയേരിയെ ഉപദ്രവിക്കാന്‍ താത്പര്യവുമില്ല. അതു കൊണ്ടു തന്നെ ഹൈക്കോടതി എന്തു തന്നെ പറഞ്ഞാലും കൃത്യമായി ഡി എന്‍ എ ഫലം കോടതിയിലെത്തില്ല. എത്തിയാല്‍ തന്നെ അത് നെഗറ്റീവാകാനാണ് സാധ്യത. കാരണം ഫലം പരിശോധിക്കുന്നത് മുംബയിലാണെന്ന് ഓര്‍ക്കണം.
https://www.facebook.com/Malayalivartha


























