തര്‍ക്കത്തിനൊടുവില്‍ സംഘര്‍ഷം.... ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് മത്സ്യത്തൊഴിലാളികള്‍ തമ്മില്‍ ഏറ്റുമുട്ടി... സംഘര്‍ഷത്തില്‍ ഏഴു പേര്‍ക്ക് പരിക്ക്

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് മത്സ്യത്തൊഴിലാളികള്‍ തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ ഏഴു പേര്‍ക്ക് പരിക്കേറ്റു. നിരവധി ബോട്ടുകള്‍ക്ക് തീയിട്ട് നശിപ്പിച്ചു.
വിശാഖപട്ടണത്തെ പെഡ ജലാരിപേട്ടയിലാണ് സംഘര്‍ഷമുണ്ടായത്. വളയവല ഉപയോഗിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
മത്സ്യത്തൊഴിലാളികള്‍ രണ്ട് സംഘങ്ങളായി തിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. പോലീസ് എത്തിയാണ് സംഘര്‍ഷം നിയന്ത്രിച്ചത്. വാസവാനിപാലം, ജലാരിപ്പേട്ട മേഖലകളില്‍ ഞങ്ങള്‍ സെക്ഷന്‍ 144 ഏര്‍പ്പെടുത്തിയതായി സിപി മനീഷ് സിന്‍ഹ അറിയിച്ചു.
https://www.facebook.com/Malayalivartha


























