മോഷ്ടാവിന്റെ ആക്രമണത്തില്‍ എ എസ് ഐയ്ക്ക് കുത്തേറ്റു... ഇടപ്പള്ളി മെട്രോ സ്റ്റേഷന് സമീപം ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം, കളമശ്ശേരിയില്‍ നിന്ന് മോഷണം പോയ ബൈക്ക് പിടികൂടുന്നതിനിടെയായിരുന്നു ആക്രമണം

മോഷ്ടാവിന്റെ ആക്രമണത്തില്‍ എ എസ് ഐയ്ക്ക് കുത്തേറ്റു. എളമക്കര സ്റ്റേഷനിലെ എ എസ് ഐ ഗിരീഷ് കുമാറിനാണ് കുത്തേറ്റത്. കൈത്തണ്ടയിലാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇടപ്പള്ളി മെട്രോ സ്റ്റേഷന് സമീപം ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. കളമശ്ശേരിയില്‍ നിന്ന് മോഷണം പോയ ബൈക്ക് പിടികൂടുന്നതിനിടെയായിരുന്നു ആക്രമണം.
എച്ച് എം ടി കോളനിയിലെ ബിച്ചുവാണ് പൊലീസിനെ ആക്രമിച്ചത്. ഇയാളെ പൊലീസ് ഓടിച്ചിട്ട് പിടികൂടി. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും
"
https://www.facebook.com/Malayalivartha


























