എ.എസ്.ഐ. ബൂട്ടിട്ട് ചവിട്ടിയ മദ്യലഹരിയില്‍ ടിക്കറ്റില്ലാതെ യാത്രചെയ്തത് 'പൊന്നന്‍ ഷമീര്‍'! കൂത്തുപറമ്പ് സ്വദേശിയായ പൊന്നന്‍ ഷമീർ കുറച്ചുകാലമായി ഇരിക്കൂറിലാണ് താമസം; ക്രിമിനല്‍ കേസുകൾ ഉൾപ്പെടെ പീഡനക്കേസിലടക്കം പ്രതി.. പോലീസ് അന്വേഷണം ആരംഭിച്ചു

സ്ളീപ്പർ ടിക്കറ്റില്ലാതെ ട്രെയിനിൽ യാത്ര ചെയ്ത യുവാവിനെ അടിച്ച് നിലത്തിട്ട് ബൂട്ട് കൊണ്ട് ചവിട്ടിയും തൊഴിച്ചുമുള്ള വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ഇപ്പോഴിതാ മാവേലി എക്‌സ്പ്രസില്‍ എ.എസ്.ഐ.യുടെ മര്‍ദനത്തിനിരയായ ആളെ പോലീസ് തിരിച്ചറിഞ്ഞിരിക്കുകയാണ്. ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കൂത്തുപറമ്പ് നീര്‍വേലി സ്വദേശി ഷമീര്‍(50) എന്ന 'പൊന്നന്‍ ഷമീറാ'ണ് തീവണ്ടിയില്‍ മര്‍ദനത്തിനിരയായതെന്നാണ് പോലീസ് തിരിച്ചറിഞ്ഞത്.
എന്നാല്‍ ഇത് മനസ്സിലാക്കാതെ പോലീസ് ഇയാളെ ട്രയിനില്‍നിന്ന് ഇറക്കിവിടുകയായിരുന്നു. ഇപ്പോള്‍ ഇയാള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂത്തുപറമ്പ് സ്വദേശിയായ പൊന്നന്‍ ഷമീർ കുറച്ചുകാലമായി ഇരിക്കൂറിലാണ് താമസമെന്നും പീഡനക്കേസിലടക്കം പ്രതിയാണെന്നും പോലീസ് പറയുന്നു. ഷമീറിനെതിരേ മാല പൊട്ടിക്കല്‍, ഭണ്ഡാര കവര്‍ച്ച തുടങ്ങിയ കേസുകളുണ്ടെന്നും പോലീസ് പറഞ്ഞു. ചില കേസുകളില്‍ ഇയാള്‍ നേരത്തെ ശിക്ഷിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ സംഭവം വിവാദമായതോടെയാണ് മര്‍ദനത്തിനിരയായ ആളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചത്.
പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളും വടകര സ്‌റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചാണ് ഷമീറിനെ പോലീസ് തിരിച്ചറിഞ്ഞത്. ഇയാള്‍ അഞ്ച് ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നും ക്രിമിനല്‍ പശ്ചാത്തലമുള്ള ആളാണെന്നും പോലീസ് പറയുന്നു.അതേസമയം, ഇയാളെ കണ്ടെത്താനോ മൊഴിയെടുക്കാനോ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നാണ് പ്രാഥമികവിവരം. ഇതിനുള്ള ശ്രമങ്ങള്‍ തുടര്‍ന്നുവരികയാണ്.
മനഃസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം വെളിപ്പെട്ടത് മറ്റൊരു യാത്രക്കാരൻ പകർത്തിയ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ്. അതേസമയം, ടി.ടി.ഇയുടെ പരാതിയെ തുടർന്നാണ് എത്തിയതെന്നും മാഹിയിൽ നിന്ന് മദ്യപിച്ച് സ്ളീപ്പർ കോച്ചിൽ കയറിയ ഇയാൾ സ്ത്രീകളെ ശല്യം ചെയ്തതിനെ തുടർന്ന് ഇറക്കിവിടുക മാത്രമാണ് ചെയ്തതെന്നുമാണ് പൊലീസിന്റെ വിശദീകരണം. സംഭവം വിവാദമായതോടെ എ.എസ്.ഐ എം.സി. പ്രമോദിനെ ഇന്റലിജൻസ് എ.ഡി.ജി.പി ടി.കെ.വിനോദ് കുമാർ സസ്പെൻഡ് ചെയ്തു. റെയിൽവേ അഡ്മിനിസ്ട്രേഷൻ ഡിവൈ.എസ്.പി വകുപ്പുതല അന്വേഷണവും പ്രഖ്യാപിച്ചു.
https://www.facebook.com/Malayalivartha


























