സുന്ദരികളായ യുവതികളെ കാണിച്ച് വിവാഹം ഉറപ്പിക്കും, പിന്നാലെ ധൃതി പിടിപ്പ് വിവാഹം, ഒരു ദിവസം ഭർതൃ വീട്ടിൽ താമസിക്കും, പിന്നെ എല്ലാം വളരെ പെട്ടെന്ന്...,കള്ളക്കഥകളിൽ യുവാക്കളെ എറിഞ്ഞ് വീഴ്ത്തും, എല്ലാമായി മുങ്ങും, യുവതികളടങ്ങുന്ന തട്ടിപ്പ് സംഘം പിടിയിലായപ്പോൾ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ

പാലക്കാട് യുവതികളെ കാണിച്ച് വിവാഹം നടത്തി കമ്മീഷന്റെ പേരിൽ ലക്ഷങ്ങൾ തട്ടി മുങ്ങുന്ന സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു യുവതികളടങ്ങുന്ന അഞ്ചംഗ സംഘമാണ് അറസ്റ്റിലായത്. തട്ടിപ്പിന്റെ മുഖ്യ ആസൂത്രകനായ തൃശൂർ സ്വദേശി സുനിൽ, പാലക്കാട് സ്വദേശിനികളായ സജിത,സഹീറ,ദേവി പാലക്കാട് സ്വദേശി കാർത്തികേയൻ എന്നിവർ അറസ്റ്റിലായത്. തമിഴ്നാട് കേന്ദ്രീകരിച്ചാണ് സംഘം തട്ടിപ്പ് നടത്തിയത്.
സേലം സ്വദേശിയുടെ പരാതിയിലാണ് ഇവർ പിടിയിലായത്. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ അറസ്റ്റിലായത്. കഴിഞ്ഞ ഡിസംബറിൽ വിവാഹത്തിനായി പത്ര പരസ്യം നൽകിയ മണികണ്ഠനെ തട്ടിപ്പ് സംഘം സമീപിച്ച് സജിതയെന്ന യുവതിയെ ഇയാൾക്ക് വിവാഹം കഴിപ്പിച്ച് നൽകി.
പിന്നെയാണ് തട്ടിപ്പിനായി കഥകൾ മെനയുന്നത്. സജിതയുടെ അമ്മയ്ക്ക് സുഖമില്ലാത്തതിനാൽ പെട്ടെന്ന് വിവാഹം നടത്തണമെന്ന് സംഘം ആവശ്യപ്പെട്ടിരുന്നു. വിവാഹം നടത്തിയതിന് ശേഷം കമ്മീഷന്റെ പേരിൽ ഒന്നരലക്ഷം രൂപ വാങ്ങുകയും ചെയ്തു. വിവാഹശേഷം സേലത്തെ മണികണ്ഠന്റെ വീട്ടിൽ സജിതയുടെ സഹോദരനെന്ന വ്യാജേന കാർത്തികേയൻ എത്തുകയും താമസിക്കുകയും ചെയ്തു.
പിറ്റേ ദിവസം സജിതയുടെ അമ്മയുടെ ആരോഗ്യനില ഗുരുതരമാണെന്ന് പറഞ്ഞ് ഇരുവരും നാട്ടിലേക്ക് കടക്കുകയായിരുന്നു. തുടർന്ന് മണികണ്ഠൻ ഇവരെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മൊബൈൽ പ്രവർത്തനരഹിതമായിരുന്നു. ഒരാഴ്ച കഴിഞ്ഞിട്ടും ഇവരെ കുറിച്ച് വിവരം ലഭിക്കാതെ വന്നതോടെ മണികണ്ഠനും സുഹൃത്തും നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് മനസിലായത്.
തുടർന്ന് കൊഴിഞ്ഞാമ്പാറ പോലീസിൽ പരാതി നൽകുകയായിരുന്നു. സമാനമായ രീതിയിൽ അമ്പതോളം പേരെ തട്ടിപ്പിനിരയാക്കിയതായി പ്രതികൾ മൊഴി നൽകിയതായി പോലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
https://www.facebook.com/Malayalivartha


























