ശബരിമലയില്‍ പ്രസാദം നല്‍കുന്ന ഇലയുടെ പ്രത്യേകത; പുരാതനവും പുതിയതും നിന്നുപോയതുമായ ആചാരങ്ങള്‍: ശബരിമലയുടെ ആരും കേള്‍ക്കാത്ത കഥകളും ചരിത്രവും അറിയാന്‍ 'ശബരിമല വിജ്ഞാനകോശം'

ശബരിമലയുടെ ചരിത്രവും ഭൂമിശാസ്ത്രവും അയ്യപ്പസങ്കല്‍പ്പവും അക്ഷരമാലാക്രമത്തില്‍ ക്രോഡീകരിച്ചിരിക്കുന്ന വൈജ്ഞാനിക ഗ്രന്ഥമാണ് കെ.എസ് വിജയനാഥ് രചിച്ചിരിക്കുന്ന ശബരിമല വിജ്ഞാനകോശം. ശബരിമലയെ ആധികാരികവും സമഗ്രവുമായാണ് ഗ്രന്ഥം സമീപിച്ചിരിക്കുന്നത്.
ശബരിമലയിലെ രേഖപ്പെടുത്തിയതും രേഖപ്പെടുത്താത്തതുമായ ഐതിഹ്യങ്ങള്‍, വാമൊഴിയില്‍ നിന്ന് വരമൊഴിയില്‍ എത്താത്ത കേട്ടുകേള്‍വികള്‍, ഇവയിലുള്ള സത്യങ്ങള്‍, അബദ്ധങ്ങള്‍, പുരാതനവും പുതിയതും നിന്നുപോയതും നിര്‍ത്തലാക്കിയതുമായ ആചാരങ്ങള്‍, അര്‍ത്ഥപൂര്‍ണമായ അനുഷ്ഠാനങ്ങള്‍, മുറതെറ്റാത്ത പൂജാവിധികള്‍ ഇവയെല്ലാം ഗ്രന്ഥത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.
ശബരിമല വിശ്വാസ ഐതിഹ്യങ്ങളെ കുറിച്ചുള്ള പുസ്തകങ്ങള്‍ പൊതുവെ കഥകളും പുരാണങ്ങളും മാത്രം അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. എന്നാല്‍ ഈ ഗ്രന്ഥം ശബരിമലയെക്കുറിച്ചുള്ള ഒരു വിജ്ഞാനകോശമാണ്. ഗഹനമായ ഗവേഷണവും ചരിത്ര,ഐതിഹ്യതലങ്ങള്‍ക്ക് ഒരേ പോലെ പ്രാധാന്യം കൊടുത്തിരിക്കുന്ന, ആഴമേറിയ അയ്യപ്പദര്‍ശന സൗരഭ്യം ഉള്ള ഈ മികച്ച ഗ്രന്ഥം ശബരിമല ഭക്തര്‍ക്കും, സനാതന ധര്‍മ്മ അന്വേഷികള്‍ക്കും ഭൂതകാലത്തിലേയ്ക്ക് തീര്‍ത്ഥയാത്ര നടത്താന്‍ ആഗ്രഹിക്കുന്ന എല്ലാ ചിന്തിക്കുന്ന ജനതയ്ക്കും ഉപകാരപ്രദമാകും.
ത്രേതായുഗത്തില്‍ സീതാന്വേഷണത്തിനിടയില്‍ പമ്പാ നദി തീരത്ത് എത്തിയ ശ്രീരാമന്‍ ശബരിയെ കണ്ട ചരിത്രം മുതല്‍ ശബരിമല ക്ഷേത്രത്തില്‍ പ്രസാദം നല്‍കാന്‍ ഉപയോഗിക്കുന്ന ഇലയുടെ പ്രത്യേകത വരെ വിവരിക്കുന്ന ഒരു വിജ്ഞാനകോശമാണ് ഇത്. ശബരിമലയെ കുറിച്ച് അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഗവേഷകര്‍ക്കും മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കും പ്രയോജനം ചെയ്യുന്ന ഒരു റഫറന്‍സ് ഗ്രന്ഥം കൂടിയാണ് ശബരിമല വിജ്ഞാനകോശം.
നമ്മള്‍ നടന്നുവന്ന വഴികള്‍ ആണ് നമ്മളെ നിര്‍വചിക്കുന്നത്. നമ്മുടെ നാടിന്റെ പ്രൗഢഗംഭീരമായ ഏടുകളിലെ നാള്‍വഴികള്‍ ഈ ഗ്രന്ഥത്തിലൂടെ ലേഖകന്‍ വരച്ചുകാട്ടുന്നു. ഓരോ ഭക്തന്റെയും ഭവനങ്ങളില്‍ സൂക്ഷിക്കേണ്ട ഒരമ്യൂലഗ്രന്ഥം കൂടിയാണ് പാലമുറ്റം ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ശബരിമല വിജ്ഞാനകോശം.
"
https://www.facebook.com/Malayalivartha


























