പെരിയാറിൽ പത്താംക്ലാസ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം!! പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്, പോക്‌സോ നിയമപ്രകാരം കേസെടുത്ത് പൊലീസ്: സംഭവം നടന്ന രണ്ടാഴ്ച കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാനാകാതെ പൊലിസ്

ആലുവയ്ക്കടുത്ത് വെളിയത്തുനാട്ടില്‍ പെരിയാറില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ പത്താംക്ലാസ് വിദ്യാര്‍ഥിനി ലൈം ഗിക പീഡനത്തിന് ഇരയായെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോട്ടിലെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ പൊലീസ് പോക്‌സോ നിയമപ്രകാ രം കേസെടുത്തു.
ഡിസംബര്‍ 23 നാണ് പെണ്‍കുട്ടിയുടെ മൃതദേ ഹം പെരിയാറില്‍ നിന്നു കണ്ടെടുത്തത്. 22ന് സ്‌കൂളില്‍ നിന്നു മട ങ്ങിയെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് തൊട്ടടുത്ത ദിവസം തടിക്കക്കടവ് പാലത്തിനു സമീപം പുഴയില്‍ നി ന്നു മൃതദേഹം കണ്ടെത്തിയത്.
ആത്മഹത്യയെന്ന നിഗമനത്തില്‍ അസ്വാഭാവിക മരണമായാണ് പോലീസ് കേസെടുത്തിരുന്നത്. വിശദമായ ഫോറന്‍സിക് പരി ശോധനയിലാണ് പെണ്‍കുട്ടി ഒന്നിലധികം തവണ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുള്ളതായി സ്ഥിരീകരിച്ചത്.
മരണം നടന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും കേസില്‍ പ്രതിക ളെ കണ്ടെത്താന്‍ പോലീസിനാ യിട്ടില്ല. പെണ്‍കുട്ടിയുമായി അടു പ്പമുണ്ടെന്നു കരുതുന്ന സുഹൃത്തി നെയും ചില സഹപാഠികളെയും മറ്റും ഇതിനകം ചോദ്യം ചെയ്തു. കുറച്ചു ദിവസങ്ങളായി പെണ്‍കു ട്ടി കടുത്ത മാനസിക സമ്മര്‍ദത്തി ലായിരുവെന്നു സ്‌കൂള്‍ അധികൃ തരും മൊഴി നൽകിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha