Widgets Magazine
12
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാന കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു...


ഇന്ത്യന്‍ റഡാറിന്‍റെ പരിധിയിലെത്തിയതോടെ എഫ്-35ബിയെ കണ്ടെത്തി ലോക്ക് ചെയ്തു; റഡാർ കണ്ണുകളെ വെട്ടിച്ച് പറക്കാനുള്ള സ്റ്റെൽത്ത് സാങ്കേതികവിദ്യ പിഴച്ചതിവിടെ...


എന്നെ കല്യാണം ചെയ്തത് അയാളുടെ അച്ഛന് കൂടി വേണ്ടിയാണ്; ഒരിക്കലും ആ സ്ത്രീ എന്നെ ജീവിക്കാന്‍ അനുവദിച്ചിട്ടില്ല; കുഞ്ഞിനെ ഓര്‍ത്ത് വിടാന്‍ കെഞ്ചിയിട്ടും... വിപഞ്ചികയുടെ ഞെട്ടിക്കുന്ന ആത്മഹത്യാക്കുറിപ്പ് പുറത്ത്


അപ്രഖ്യാപിത അടിയന്തിരാവസ്ഥയെ ശശി തരൂർ എതിർക്കണം: ചെറിയാൻ ഫിലിപ്പ്...


ഒരു സമരത്തിൻറെ റിസൾട്ട് ആണ് ഇദ്ദേഹത്തിൻറെ ജോലി; കസേരയിൽ ഇരുന്ന് കഴിഞ്ഞാൽ വന്ന വഴി മറക്കുന്നവർ ആണല്ലോ ബഹുഭൂരിപക്ഷവും...

'എടോ ഡീജീപ്പീ, ജനത്തെ ഇങ്ങോട്ട് തല്ലിയാൽ ജനം നിന്നെയൊക്കെ തിരിച്ചും തല്ലും, റോട്ടിലിട്ടു തല്ലും, പറ്റിയില്ലെങ്കിൽ കല്ലെറിയും. ചവിട്ടിയാൽ തിരിച്ചു ചവിട്ടി അടിനാഭി കലക്കും, പറ്റിയില്ലെങ്കിൽ ഇരുട്ടടി അടിക്കും... എന്നൊക്കെ ജനം തീരുമാനിച്ചാൽ ഈ സേന മൊത്തം മതിയാവില്ല ക്രമസമാധാനം തിരികെ കൊണ്ടുവരാനും തല്ലു നിർത്താനും...' മാവേലി എക്‌സ്പ്രസിലെ യാത്രികനെ മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ട് കേരളാ പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രശസ്ത അഭിഭാഷകനായ ഹരീഷ് വാസുദേവന്‍

07 JANUARY 2022 09:04 AM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ മാവേലി എക്‌സ്പ്രസിലെ യാത്രികനെ മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ട് ന്യായീകരിച്ചുകൊണ്ട് പോസ്റ്റ് പങ്കുവച്ച കേരളാ പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രശസ്ത അഭിഭാഷകനായ ഹരീഷ് വാസുദേവന്‍ രംഗത്ത് എത്തിയിരിക്കുകയാണ്. കേരള പോലീസിന്‍റെ ഫെയിസ് ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റുമായി ബന്ധപ്പെട്ടായിരുന്നു ഹരീഷ് വാസുദേവന്റെ വിമര്‍ശനം വന്നിരിക്കുന്നത്.

എടാ പോടാ എന്നു വിളിക്കുന്ന പോലീസിനെ എന്താടാ എന്ന് തിരിച്ചു വിളിക്കണമെന്ന് പറഞ്ഞത് അങ്ങനെ വിളിക്കാനല്ല മറിച്ച് അധികാര ദുര്‍വിനിയോഗം എന്നത് ഒരാള്‍ക്ക് മാത്രം പറ്റുന്ന കാര്യമല്ല എന്നു ഓര്‍മ്മിപ്പിക്കാന്‍ വേണ്ടി ആണെന്ന് അദ്ദേഹം പറയുന്നു. പോലീസ് അത്തരത്തില്‍ വിളിച്ചത് തെറ്റാണെന്നും ജനങ്ങളോട് മര്യാദയോടെ പെരുമാറണം എന്നും ഹൈക്കോടതി ഉത്തരവിടുകയും DGP അത് അനുസരിച്ചു സര്‍ക്കുലര്‍ ഇറക്കുകയും ചെയ്തിരുന്നു എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിക്കുകയുണ്ടായി.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

എടാ പോടാ എന്നു വിളിക്കുന്ന പോലീസിനെ എന്താടാ ന്ന് തിരിച്ചും വിളിക്കും, എല്ലാവരും വിളിക്കണം എന്നു ഞാൻ ഇവിടെ പറഞ്ഞിട്ടധികം നാളായില്ല. അങ്ങനെ വിളിക്കാനല്ല, അധികാര ദുർവിനിയോഗം എന്നത് ഒരാൾക്ക് മാത്രം പറ്റുന്ന കാര്യമല്ല എന്നു ഓർമ്മിപ്പിക്കാനാണ് ആ ഭാഷ ഉപയോഗിച്ചത്. ആ വിളിച്ചത് തെറ്റാണെന്നും ജനങ്ങളോട് മര്യാദയ്ക്ക് പെരുമാറണം എന്നും പിന്നീട് ഹൈക്കോടതി ഉത്തരവിടുകയും DGP അത് അനുസരിച്ചു സർക്കുലർ ഇറക്കുകയും ചെയ്തു. പ്രതികളെ കയ്യിൽ കിട്ടിയാൽ ഇനിയും ഇടിക്കുമെന്നു പറയുന്ന ഊള സിനിമാ ഡയലോഗ് മീം ഒഫീഷ്യൽ ഫേസ്ബുക് പേജിൽ ഷെയർ ചെയ്തു കേരളാ പോലീസ് അവരുടെ സേനയുടെ നിലവാരം വീണ്ടും വ്യക്തമാക്കിയിട്ടുണ്ട്.

എടോ ഡീജീപ്പീ, ജനത്തെ ഇങ്ങോട്ട് തല്ലിയാൽ ജനം നിന്നെയൊക്കെ തിരിച്ചും തല്ലും, റോട്ടിലിട്ടു തല്ലും, പറ്റിയില്ലെങ്കിൽ കല്ലെറിയും. ചവിട്ടിയാൽ തിരിച്ചു ചവിട്ടി അടിനാഭി കലക്കും, പറ്റിയില്ലെങ്കിൽ ഇരുട്ടടി അടിക്കും... എന്നൊക്കെ ജനം തീരുമാനിച്ചാൽ ഈ സേന മൊത്തം മതിയാവില്ല ക്രമസമാധാനം തിരികെ കൊണ്ടുവരാനും തല്ലു നിർത്താനും.. മനസ്സിലായോ?

ഈ സേന നിയമം കയ്യിലെടുക്കും എന്നു വന്നാൽ, ജനം നിങ്ങളെ അനുസരിക്കുന്നത് അങ്ങ് നിർത്തും. നിന്റെയൊന്നും കയ്യിലുള്ള അധികാരം കണ്ടിട്ടോ മസിൽ പവർ കണ്ടിട്ടോ അല്ല നിന്നെയൊന്നും ജനം ബഹുമാനികുന്നത്, അതാ നിയമവ്യവസ്ഥയുടെ കാവലാളിന്റെ യൂണിഫോമിനോടുള്ള ബഹുമാനമാണ്. ആ ബഹുമാനവും വിശ്വാസവും നീയൊക്കെ കളഞ്ഞാൽ ഇന്നാട്ടിലെ നിയമവ്യവസ്ഥ തകരാൻ അധികം സമയം വേണ്ട.

ഇടിയോ തൊഴിയോ ഒന്നും പൊലീസിന് മാത്രം പറ്റുന്ന കാര്യമാണെന്ന് തെറ്റിധരിക്കരുത്..
പോലീസ് സേന തന്നെ നിയമം ലംഘിച്ചു തുടങ്ങുമെന്ന് ആണെങ്കിൽ അതിനൊരു അവസാനം ഉണ്ടാവില്ല. ഓർത്തോ. ഇത് നിങ്ങളോട് പറയേണ്ടത് ഇന്നാട്ടിലെ ആഭ്യന്തര മന്ത്രിയാണ്. അദ്ദേഹമത് ചെയ്യാത്തത് കൊണ്ടാണ് ജനത്തിന് ഈ ഭാഷയിൽ പറയേണ്ടി വരുന്നത്.

*********************************
ഇങ്ങോട്ട് തരുന്നതേ അങ്ങോട്ടും കിട്ടൂ. പ്രതിയെ ഇടിക്കാൻ പൊലീസിന് അധികാരം തന്നിട്ടില്ല. കണ്ട ഊള സിനിമാ മീം ഇട്ടു വളിച്ച കോമഡി ഉണ്ടാക്കാനല്ല സർക്കാർ ഖജനാവിൽ നിന്ന് പണം ചെലവിട്ടു ഒരു ഫേസ്‌ബുക്ക് പേജ് മാനേജ് ചെയ്യുന്നത്. അതിൽ വരുന്ന content നു മറുപടി പറയാൻ ഇന്നാട്ടിലെ ആഭ്യന്തരമന്ത്രിക്ക് ഈ നാട്ടിലെ ജനങ്ങളോട്, ഭരിക്കുന്ന മുന്നണിയോട് ഒക്കെ അക്കൗണ്ടബിലിറ്റി ഉണ്ട്.
ആ content നീക്കം ചെയ്തെങ്കിൽ നല്ലത്, അത് പോരാ, പലപല പോസ്റ്റുകളായി കേരളാ പോലീസ് പേജിൽ ഇമ്മാതിരി, നിയമത്തെ അട്ടിമറിക്കുന്ന, കേരളാ പോലീസ് ആക്ടിന്റെ ലംഘനമായ പോസ്റ്റുകൾ വരുന്നു.

ഇതൊക്കെ അപ്രൂവ് ചെയ്ത ആളേ, അതിനി മനോജ് എബ്രഹാം ആയാലപ്പോലും അയാളെ ട്രെയിനിങ്ങിന് വിടണം. ഇനി തെറ്റു ആവർത്തിക്കില്ല എന്ന സ്ഥിതി ഉണ്ടാക്കണം. മുഖ്യമന്ത്രി പിണറായി വിജയനു കേരളാ പോലീസിനെ തിരുത്താൻ പറ്റില്ലെങ്കിൽ, മര്യാദയും നിയമവ്യവസ്ഥയും പഠിപ്പിക്കാൻ പറ്റില്ലെങ്കിൽ, അത് തിരുത്തിക്കാൻ ഇന്നാട്ടിൽ ജനാധിപത്യത്തിൽ വേറെ വഴികളുണ്ട്. അത് ചെയ്യും. പോലീസ് രാജിന്റെ കീഴിൽ ജീവിക്കാൻ തീരുമാനിച്ചിട്ടില്ല.
അഡ്വ.ഹരീഷ് വാസുദേവൻ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊലക്കേസ് പ്രതിക്ക് വിവാഹത്തിനായി പരോള്‍ അനുവദിച്ച് ഹൈക്കോടതി  (2 hours ago)

ടിപ്പര്‍ ലോറിയുടെ ഡംപ് ബോക്‌സിന് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (2 hours ago)

ടെന്നിസ് താരത്തിന്റെ കൊലപാതകം; മകളുടെ പണം കൊണ്ട് ജീവിക്കുന്നെന്ന പരിഹാസം അസ്വസ്ഥനാക്കി  (2 hours ago)

നിര്‍ത്തിയിട്ടിരുന്ന കാറിന് തീപിടിച്ച് 3 കുട്ടികളടക്കം 5 പേര്‍ക്ക് പൊള്ളലേറ്റു  (3 hours ago)

ദയാധനമായി എട്ട് കോടിയോളം രൂപയാണ് യമന്‍ പൗരന്റെ കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്  (3 hours ago)

ആദ്യ അലോട്ട്‌മെന്റ് പട്ടിക 18ന് പ്രസിദ്ധീകരിക്കും  (5 hours ago)

എല്ലാത്തിലും രാഷ്ട്രീയം കാണരുതെന്ന് ചാണ്ടി ഉമ്മന്‍  (5 hours ago)

പഴയതും വൃത്തിയില്ലാത്തതുമായ ചെരുപ്പുകള്‍ എത്രയും പെട്ടെന്ന് വീട്ടില്‍ നിന്ന് ഒഴിവാക്കുക  (6 hours ago)

ട്രംപിന്റെ പരിഷ്‌കാരങ്ങളില്‍ പതറാതെ ബ്രസീല്‍  (6 hours ago)

ബി.ജെ.പി സംസ്ഥാന കമ്മറ്റി ഓഫീസ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാളെ ഉദ്ഘാടനം നിര്‍വഹിക്കും  (8 hours ago)

ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്  (8 hours ago)

പൊലീസ് ഉദ്യോഗസ്ഥനെ തിരുവനന്തപുരത്ത് മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

ശശി തരൂര്‍ സമയം ആകുമ്പോള്‍ ചെയ്യേണ്ടത് ചെയ്യുമെന്ന് സുരേഷ് ഗോപി  (8 hours ago)

സംസ്ഥാന കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു...  (10 hours ago)

ഇന്ത്യന്‍ റഡാറിന്‍റെ പരിധിയിലെത്തിയതോടെ എഫ്-35ബിയെ കണ്ടെത്തി ലോക്ക് ചെയ്തു; റഡാർ കണ്ണുകളെ വെട്ടിച്ച് പറക്കാനുള്ള സ്റ്റെൽത്ത് സാങ്കേതികവിദ്യ പിഴച്ചതിവിടെ...  (10 hours ago)

Malayali Vartha Recommends