മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ടു, ഭർത്താവ് പോരെന്ന് തോന്നിയപ്പോൾ യുവാവുമായി അടുത്തു, മൂന്ന് കുട്ടികളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ ഭാര്യയ്ക്ക് ഭർത്താവിന്റെ വക മുട്ടൻപണി

തിരുവനന്തപുരത്ത് ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട് സ്വന്തം കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് ഒളിച്ചോടിയ കാമുകനും കാമുകിയും അറസ്റ്റിൽ. കാട്ടാക്കട വിളവൂര്‍ക്കല്‍ കണ്ണശമിഷന് സ്കൂളിന് സമീപം കൗസ്തുഭം വീട്ടില്‍ വാടകയ്ക്ക് താമസിച്ചുവന്ന ലക്ഷ്മി (31), വിളവൂര്‍ക്കല്‍ ഈഴക്കോട് മഞ്ജു ഭവനില്‍ മനോജ് (36) എന്നിവരാണ് അറസ്റ്റിലായത്.
ലക്ഷ്മിയുടെ ഭര്‍ത്താവ് നല്കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്.മലയിന്‍കീഴ് ഭാഗത്ത് നിന്നാണ് ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തത്. ദിവസങ്ങള്‍ക്ക് മുമ്പ് ഇന്‍സ്റ്റാഗ്രാം വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്. തുടര്‍ന്ന് രണ്ടുപേരും അവരവരുടെ കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് സ്ഥലം വിടുകയായിരുന്നു. ലക്ഷ്മിക്ക് മൂന്നു കുട്ടികളും മനോജിന് ഒരു കുഞ്ഞുമുണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha



























