കുടുംബ വഴക്ക് തർക്കത്തിൽ കലാശിച്ചു, ഭാര്യയുടെ നേരെ ഭര്‍ത്താവിന്റെ ആസിഡാക്രമണം, മുഖത്ത് ഗുരുതരമായി പൊള്ളലേറ്റ യുവതി ആശുപത്രിയില്‍, പത്തനംതിട്ട സ്വദേശിയായ ഭര്‍ത്താവ് പൊലീസ് പിടിയിൽ

ആലപ്പുഴയിൽ കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഭാര്യയ്ക്ക് നേരെ ആസിഡാക്രമണം നടത്തിയ ഭര്‍ത്താവ് പൊലീസ് കസ്റ്റഡിയില്‍. പത്തനംതിട്ട സ്വദേശി ശ്രീകുമാറിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ആസിഡ് ആക്രമണത്തില്‍ പരിക്കേറ്റ നൂറനാട് മാമ്മൂട് പാണ്ഡ്യന്‍ വിളയില്‍ ബിന്ദു (29) ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.ഇന്നലെ വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം.
കുറെ നാളുകളായി കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ശ്രീകുമാറും ബിന്ദുവും തമ്മില്‍ വഴക്ക് പതിവായിരുന്നു.വഴക്കിനിടെയാണ് ശ്രീകുമാര്‍ ഭാര്യയുടെ നേരെ ആസിഡ് ആക്രമണം നടത്തുകയായിരുന്നു. ബിന്ദുവിന്റെ മുഖത്താണ് പൊള്ളലേറ്റത്. കഴിഞ്ഞ കുറച്ചു നാളുകളായി ബിന്ദു ഉളവുക്കാട്ടുള്ള കൂട്ടുകാരിയുടെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഇവരുടെ രണ്ടു കുട്ടികള്‍ ഇപ്പോള്‍ ശ്രീകുമാറിന്റെ വീട്ടിലാണ്.
https://www.facebook.com/Malayalivartha



























