Widgets Magazine
12
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസ് ഉദ്ഘാടനത്തിനായി കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ തിരുവനന്തപുരത്ത്


സംസ്ഥാന കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു...


ഇന്ത്യന്‍ റഡാറിന്‍റെ പരിധിയിലെത്തിയതോടെ എഫ്-35ബിയെ കണ്ടെത്തി ലോക്ക് ചെയ്തു; റഡാർ കണ്ണുകളെ വെട്ടിച്ച് പറക്കാനുള്ള സ്റ്റെൽത്ത് സാങ്കേതികവിദ്യ പിഴച്ചതിവിടെ...


എന്നെ കല്യാണം ചെയ്തത് അയാളുടെ അച്ഛന് കൂടി വേണ്ടിയാണ്; ഒരിക്കലും ആ സ്ത്രീ എന്നെ ജീവിക്കാന്‍ അനുവദിച്ചിട്ടില്ല; കുഞ്ഞിനെ ഓര്‍ത്ത് വിടാന്‍ കെഞ്ചിയിട്ടും... വിപഞ്ചികയുടെ ഞെട്ടിക്കുന്ന ആത്മഹത്യാക്കുറിപ്പ് പുറത്ത്


അപ്രഖ്യാപിത അടിയന്തിരാവസ്ഥയെ ശശി തരൂർ എതിർക്കണം: ചെറിയാൻ ഫിലിപ്പ്...

‌‌ലക്ഷദ്വീപിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു: കൂട്ടം ചേരരുത്, ജുമഅ നിസ്കാരം അനുവദിച്ചില്ല, ടിപിആർ നിരക്ക് പൂജ്യമായിട്ടും കടുത്ത നിയന്ത്രണങ്ങൾ; ഭരണകൂടത്തിനെതിരെയുള്ള പ്രതിഷേധം തടയാനാണ് നടപടിയെന്ന് ദ്വീപ് നിവാസികൾ

07 JANUARY 2022 05:22 PM IST
മലയാളി വാര്‍ത്ത

കൊവിഡിനെ തുടർന്ന് ലക്ഷദ്വീപിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നാലോ അതിലധികമോ പേർ കൂട്ടം കൂടിയാൽ സിആർപിസി 144 വകുപ്പ് പ്രകാരം നടപടിയെടുക്കുമെന്ന് ജില്ല കലക്ടർ അസ്കർ അലി അറിയിച്ചു. കൊവിഡിനൊപ്പം ഒമിക്രോൺ വ്യാപനം കൂടി തടയുന്നതിന് മുന്നോടിയായാണ് നിയന്ത്രണം ഏർപ്പെടുത്തുന്നതെന്ന് കലക്ടറുടെ ഉത്തരവിൽ പറയുന്നു. മുൻപും കൊവിഡ് സമയത്ത് ജില്ല കലക്ടർ ലക്ഷദ്വീപിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ആരാധനാലയങ്ങളിൽ പോകുന്നതിന് വിലക്കേർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇന്ന് ദ്വീപിലൊരിടത്തും ജുമഅ നിസ്കാരം അനുവദിച്ചില്ല. ടിപിആർ നിരക്ക് പൂജ്യമായിട്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് ഭരണകൂട നടപടികൾക്കെതിരെയുള്ള പ്രതിഷേധം തടയാനാണെന്ന് ദ്വീപ് നിവാസികൾ കുറ്റപ്പെടുത്തി.

അതേസമയം സർക്കാർ സ്ഥാപനങ്ങൾക്കും സ്‌കൂളുകൾക്കും പ്രവൃത്തിനിയന്ത്രണമില്ല. പതിവുപോലെ തന്നെ ഇവയുടെ പ്രവർത്തനം തുടരും. പൊതുസ്ഥലങ്ങളിൽ ആളുകൾ കൂടുന്നതിന് വലിയ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കവരത്തി ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ പള്ളികളിൽ നിയന്ത്രണവിവരമറിയാതെ ജുമുഅയ്ക്ക് നിരവധി പേർ എത്തിയിരുന്നു. ഇവിടങ്ങളിൽ പൊലീസ് എത്തി പള്ളികളടപ്പിക്കുകയായിരുന്നു. പൊലീസ് കാവലുമായി നിലയുറപ്പിച്ചതോടെ ജുമഅ നിസ്കാരം തടസപ്പെട്ടു. ഇതോടെ ജനങ്ങൾ പ്രതിഷേധിച്ച് പിരി‍ഞ്ഞു പോവുകയായിരുന്നു.
നിലവിൽ നാല് പോസിറ്റീവ് കേസുകൾ മാത്രമാണ് ദ്വീപിലുള്ളത്. ഒമിക്രോൺ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

രാജ്യത്ത് ഒമിക്രോൺ കേസുകളും കൊവിഡും കുതിച്ചുയരുകയാണ്. ഒമിക്രോൺ പശ്ചാത്തലത്തിൽ വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് വരുന്നതിനുള്ള മാർഗ നിർദേശങ്ങൾ പുതുക്കുകയും ചെയ്തു. നോൺ റിസ്ക് രാജ്യങ്ങളിൽ നിന്ന് വരുന്നവർക്കും 7 ദിവസത്തെ ക്വാറന്റീൻ നിർബന്ധമാക്കി. നേരത്തെ ഇവർക്ക് നിരീക്ഷണം മാത്രമായിരുന്നു. ഒമിക്രോൺ രൂക്ഷമായ രാജ്യത്ത് നിന്ന് എത്തുന്നവർ ക്വാറന്റീന് ശേഷം റിസൾട്ട് നെഗറ്റീവ് ആയാൽ ഫലം സുവിധ പോർട്ടലിൽ അപ് ലോഡ് ചെയ്യണം. ഇവർ അടുത്ത 7 ദിവസം സ്വയം നിരീക്ഷമത്തിൽ കഴിയണം. 5 വയസ്സിൽ താഴെയുള്ള കുട്ടികൾ ലക്ഷണം പ്രകടിപ്പിച്ചാൽ മാത്രം പരിശോധിക്കും. ജനുവരി 11 മുതലാണ് പുതിയ മാർഗ നിർദേശങ്ങൾ നടപ്പിലാക്കുക.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ തിരുവനന്തപുരത്ത്  (12 minutes ago)

കൊലക്കേസ് പ്രതിക്ക് വിവാഹത്തിനായി പരോള്‍ അനുവദിച്ച് ഹൈക്കോടതി  (5 hours ago)

ടിപ്പര്‍ ലോറിയുടെ ഡംപ് ബോക്‌സിന് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (6 hours ago)

ടെന്നിസ് താരത്തിന്റെ കൊലപാതകം; മകളുടെ പണം കൊണ്ട് ജീവിക്കുന്നെന്ന പരിഹാസം അസ്വസ്ഥനാക്കി  (6 hours ago)

നിര്‍ത്തിയിട്ടിരുന്ന കാറിന് തീപിടിച്ച് 3 കുട്ടികളടക്കം 5 പേര്‍ക്ക് പൊള്ളലേറ്റു  (7 hours ago)

ദയാധനമായി എട്ട് കോടിയോളം രൂപയാണ് യമന്‍ പൗരന്റെ കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്  (7 hours ago)

ആദ്യ അലോട്ട്‌മെന്റ് പട്ടിക 18ന് പ്രസിദ്ധീകരിക്കും  (8 hours ago)

എല്ലാത്തിലും രാഷ്ട്രീയം കാണരുതെന്ന് ചാണ്ടി ഉമ്മന്‍  (9 hours ago)

പഴയതും വൃത്തിയില്ലാത്തതുമായ ചെരുപ്പുകള്‍ എത്രയും പെട്ടെന്ന് വീട്ടില്‍ നിന്ന് ഒഴിവാക്കുക  (9 hours ago)

ട്രംപിന്റെ പരിഷ്‌കാരങ്ങളില്‍ പതറാതെ ബ്രസീല്‍  (10 hours ago)

ബി.ജെ.പി സംസ്ഥാന കമ്മറ്റി ഓഫീസ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാളെ ഉദ്ഘാടനം നിര്‍വഹിക്കും  (11 hours ago)

ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്  (12 hours ago)

പൊലീസ് ഉദ്യോഗസ്ഥനെ തിരുവനന്തപുരത്ത് മരിച്ച നിലയില്‍ കണ്ടെത്തി  (12 hours ago)

ശശി തരൂര്‍ സമയം ആകുമ്പോള്‍ ചെയ്യേണ്ടത് ചെയ്യുമെന്ന് സുരേഷ് ഗോപി  (12 hours ago)

സംസ്ഥാന കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു...  (14 hours ago)

Malayali Vartha Recommends