പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ അശ്ലീലചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ അശ്ലീലചിത്രങ്ങള്‍ മൊബൈല്‍ ഫോണ്‍വഴി പ്രചരിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍.
അകലൂര്‍ പള്ളത്തൊടിയില്‍ രതീഷി(പ്രഭു-33)നെയാണ് പോക്‌സോ പ്രകാരം ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തത്. അകലൂര്‍ നമ്പടിക്കുന്നിലെ സജീവ ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകനാണ് രതീഷ്. പെണ്‍കുട്ടിയുടെ പരാതി പരിഗണിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സിഐ വി ബാബുരാജന്‍, എസ്‌ഐ ടി ശിവശങ്കരന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha