Widgets Magazine
12
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

'രക്തദാഹികളായ രക്തരക്ഷസന്മാർ കാവല്‍ മാലാഖ ചമയുന്നു'; കേരളത്തിലെ കൊലപാതക രാഷ്ട്രീയത്തിന്റെ തലതൊട്ടപ്പന്മാരാണ് സി പി എം നേതാക്കളെന്ന് ബെന്നി ബഹനാന്‍ എംപി

15 JANUARY 2022 05:08 PM IST
മലയാളി വാര്‍ത്ത

More Stories...

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും

കുംഭമേളയിലെ വൈറല്‍ സുന്ദരിയുടെ വിവാഹത്തില്‍ പ്രതികരിച്ച് എം.വി. ഗോവിന്ദന്‍

വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..

സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...

നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

കേരളത്തിലെ കൊലപാതക രാഷ്ട്രീയത്തിന്റെ തലതൊട്ടപ്പന്മാരാണ് സി പി എം നേതാക്കളെന്നും കൊലപാതക രാഷ്ട്രീയത്തിനെതിരായ സി പി എം നേതാക്കളുടെ മുതലക്കണ്ണീര്‍ ചെകുത്താന്‍ വേദമോതും പോലെയാണെന്നും ബെന്നി ബഹനാന്‍ എംപി.കൊച്ചിയില്‍ വാര്‍ത്താസസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.കെ പി സി സി പ്രസിഡന്റ് കെ സുധാകരനെ ഭീഷണിപ്പെടുത്തിയും അധിക്ഷേപിച്ചും കെ പി അനില്‍കുമാര്‍ നടത്തിയ ജല്‍പനത്തെ അപലപിക്കാന്‍ പോലും സി പി എം നേതാക്കള്‍ തയാറായിട്ടില്ല.

കൂറ് മാറിയവര്‍ കൂറ് തെളിയിക്കാന്‍ വേണ്ടി നടത്തുന്ന ഇത്തരം തരംതാണ പ്രസ്താവനകള്‍ അവജ്ഞയോടെ തള്ളിക്കളയുന്നു. പക്ഷെ കൊലയാളികള്‍ക്ക് തണലൊരുക്കുന്ന സി പി എം നേതാക്കളുടെ തണലിലാണ് അനില്‍കുമാറിനെ പോലെയുള്ളവര്‍ കൊലവിളി നടത്തുന്നത്.

കൊലപാത രാഷ്ട്രീയത്തെ കോണ്‍ഗ്രസ് പൂര്‍ണമായും തള്ളിപ്പറയുന്നു. അക്രമത്തിലൂടെയും എതിരാളികളുടെ കൊലപാതകങ്ങളിലൂടെയും അധികാരം വെട്ടിപ്പിടിക്കുന സംസ്‌കാരം കോണ്‍ഗ്രസിനില്ല. കേരളത്തിലെ കലാലയങ്ങളിലും സമൂഹത്തിലും അക്രമവും കൊലപാതകവും നടത്തുകയും കൊലയാളികളെ സംരക്ഷിക്കുകയും ന്യായീകരിക്കുകയൂം ചെയ്യുന്നത് സി പി എമ്മാണ്.പി ജയരാജന്‍ സമാധാനത്തിന്റെ വെള്ളരി പ്രാവ് ചമയുന്നത് കേരളത്തിലെ ജനങ്ങള്‍ വിലയിരുത്തും. 21 വയസ് മാത്രം പ്രായമുണ്ടായിരുന്ന അരിയില്‍ ഷുക്കൂര്‍ എന്ന വിദ്യാര്‍ഥിയെ നൂറുകണക്കിന് ആളുകളുടെ മുന്നിലിട്ട് കഴുത്തറത്ത് കൊന്ന കേസിലും കതിരൂര്‍ മനോജ് വധക്കേസിലും പ്രതിയായ ജയരാജന് അക്രമരാഷ്ട്രീയത്തിനെതിരെ പ്രസംഗിക്കാന്‍ എന്ത് യോഗ്യതയാണ് ഉള്ളതെന്നും ബെന്നി ബഹനാന്‍ എംപി ചോദിച്ചു.

പാടത്തെ പണിക്ക് വരമ്ബത്ത് കൂലി കൊടുക്കണമെന്ന് അണികളെ ആഹ്വാനം ചെയ്ത കോടിയേരി ബാലകൃഷ്ണനും കൊലപാതക രാഷ്ട്രീയത്തിനെതിരെ പ്രസ്താവനയിറക്കി സ്വയം അപഹാസ്യനാവുകയാണ്. സമീപകാലത്ത് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ കൊലപാതകങ്ങളില്‍ ഒരു വാക്ക് പോലും മിണ്ടാത്തയാളാണ് കോടിയേരി ബാലകൃഷ്ണന്‍. പിണറായി വിജയനാണോ കൊലപാതക രാഷ്ട്രീയത്തെ അപലപിക്കുന്നതെന്നും പിണറായി വിജയന്‍ മുഖ്യമന്ത്രി ആയിരിക്കയല്ലേ ടി പി വധക്കേസ് പ്രതികളെ രക്ഷപ്പെടുത്താന്‍ പൊതു ഖജനാവില്‍ നിന്ന് പണമെടുത്ത് മുന്തിയ അഭിഭാഷകരെ ഇറക്കിയതെന്നും ബെന്നി ബഹനാന്‍ എംപി ചോദിച്ചു. ടി.പി വധക്കേസില്‍ കോടതി ശിക്ഷിച്ച കുഞ്ഞനന്തനെ വഴിവിട്ട് സഹായിച്ചതും സ്വീകരണമൊരുക്കിയതും പിണറായി വിജയനും സി പി എം നേതാക്കളുമല്ലേ. ഫസല്‍ വധക്കേസ് പ്രതിയായ കാരായി രാജനെ തിരഞ്ഞെടുപ്പില്‍ മല്‍സരിപ്പിച്ചതും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റാക്കിയത് പിണറായി വിജയനല്ലേയെന്നും ബെന്നി ബഹനാന്‍ ചോദിച്ചു.

ടി പി വധക്കേസിലെ ശിക്ഷിക്കപ്പെട്ട എട്ടു പ്രതികള്‍ കഴിഞ്ഞ 250 ദിവസമായി ജയിലിന് പുറത്താണ്. പല ഘട്ടങ്ങളായി ഇവര്‍ക്ക് 291 ദിവസത്തെ പരോള്‍ പിണറായി സര്‍ക്കാര്‍ അനുവദിച്ചു. ഫലത്തില്‍ 741 ദിവസങ്ങള്‍ ഇവര്‍ ജയിലിനു പുറത്തായിരുന്നു. പതിനാല് വര്‍ഷം ശിക്ഷ വിധിച്ച പ്രതികള്‍ രണ്ട് വര്‍ഷം ജയിലിനു പുറത്തായിരുന്നു. എന്നിട്ടും ഒരു നാണവുമില്ലാതെ അക്രമ രാഷ്ട്രീയത്തിനും കൊലപാതക രാഷ്ട്രീയത്തിനും എതിരെ മൈതാന പ്രസംഗം നടത്തുന്ന സി പി എം നേതാക്കളുടെ തൊലിക്കട്ടി അപാരമാണെന്നും ബെന്നി ബഹനാന്‍ എംപി പറഞ്ഞു.

രക്തദാഹികളായ രക്തരക്ഷസുമാരെ പോലെയാണ് സി പി എം നേതാക്കള്‍. അക്രമത്തിനും കൊലപാതകത്തിനും ആഹ്വാനം നല്‍കുകയും കൊലയാളികളെ സംരക്ഷിക്കുകയും അവരുടെ കുടുംബത്തിന് ചെല്ലും ചെലവും കൊടുക്കുകയും ചെയ്യുന്ന സി പി എമ്മാണ് ആയുധം താഴെ വെയ്‌ക്കേണ്ടത്. അക്രമത്തിനും കൊലപാതകത്തിനും എതിരെ പ്രസ്താവനയിറക്കി ജനങ്ങളെ കബളിപ്പിക്കുകയല്ല പ്രവൃത്തിയിലൂടെ തെളിയിക്കുകയാണ് സി പി എം നേതാക്കള്‍ ചെയ്യേണ്ടതെന്നും ബെന്നി ബഹനാന്‍ ആവശ്യപ്പെട്ടു.

മഹാരാജാസ് കോളേജില്‍ പെണ്‍കുട്ടികള്‍ അടക്കമുള്ള കെ എസ് യുക്കാരെ ക്രൂരമായി തല്ലിച്ചതച്ചു. അക്രമത്തിലൂടെ ഏതെങ്കിലും കലാലയങ്ങളില്‍ കെ എസ് യു വിന്റെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാമെന്നാണ് എസ് എഫ് ഐയും സി പി എമ്മും കരുതുന്നതെങ്കില്‍ അതിനു വഴങ്ങാന്‍ സൗകര്യപ്പെടില്ലെന്നും ബെന്നി ബെഹനാന് പറഞ്ഞു. കെ എസ് യു പ്രവര്‍ത്തകരെ തല്ലിച്ചതച്ച്‌ പ്രവര്‍ത്തനം ഇല്ലാതാക്കാനാണ് ശ്രമമെങ്കില്‍ ദീപശിഖാങ്കിത നീലപതാക ഉയര്‍ത്താന്‍ കെ എസ് യു വിന്റെ മുന്‍കാല നേതാക്കള്‍ രംഗത്തിറങ്ങുമെന്നും ബെന്നി ബഹനാന്‍ മുന്നറിയിപ്പ് നല്‍കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്  (14 minutes ago)

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും  (24 minutes ago)

നടി മീനയുടെ വീട് 100 കോടി രൂപയ്ക്ക് വിദേശ ദമ്പതികള്‍ക്ക് വിറ്റു?  (31 minutes ago)

ഇവര്‍ എന്റെ കഞ്ഞികുടി മുട്ടിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്; ആല്‍ബം സംവിധായകനെതിരെ രേണു സുധി  (37 minutes ago)

നോയിഡയിലെ വിദ്യാര്‍ത്ഥിയുടെ മരണം ; സുഹൃത്തുക്കള്‍ അപായപ്പെടുത്തിയതാണെന്ന് അമ്മയുടെ വെളിപ്പെടുത്തല്‍  (1 hour ago)

കുംഭമേളയിലെ വൈറല്‍ സുന്ദരിയുടെ വിവാഹത്തില്‍ പ്രതികരിച്ച് എം.വി. ഗോവിന്ദന്‍  (1 hour ago)

ഇറാനെതിരെ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്ന് നെതന്യാഹു  (1 hour ago)

ബാലവേലയ്ക്കായി കടത്താന്‍ ശ്രമിച്ച 163 കുട്ടികളെ രക്ഷപ്പെടുത്തി റെയില്‍വേ പോലീസ്  (1 hour ago)

അനശ്വര ഗായിക ആശാ ഭോസ്‌ലേ അന്തരിച്ചു  (2 hours ago)

അന്യഗ്രഹജീവികൾ ഭൂമിയിൽ !  (4 hours ago)

പ്രവചനം മാറിമറിഞ്ഞു..!  (4 hours ago)

BIHAR ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി നിതീഷ് കുമാർ  (5 hours ago)

സംഗീതജ്ഞൻ ഏലിയാസ് എൽദോസ്  (5 hours ago)

അവസാന ഓഡിയോ സന്ദേശം..  (5 hours ago)

COURT പൊരിഞ്ഞ അടി  (6 hours ago)

Malayali Vartha Recommends