Widgets Magazine
12
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

'എസ്‌എഫ്‌ഐ അക്രമം കൊണ്ട് പിടിച്ച്‌ നില്‍ക്കുന്ന സംഘടന'; ധീരജ് വധക്കേസില്‍ അറസ്റ്റിലായ 5 പേര്‍ക്ക് കേസുമായി ഒരു ബന്ധവുമില്ല; പ്രതികള്‍ക്ക് നിയമസഹായം നല്‍കുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍

15 JANUARY 2022 05:30 PM IST
മലയാളി വാര്‍ത്ത

More Stories...

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും

കുംഭമേളയിലെ വൈറല്‍ സുന്ദരിയുടെ വിവാഹത്തില്‍ പ്രതികരിച്ച് എം.വി. ഗോവിന്ദന്‍

വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..

സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...

നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

ധീരജ് വധക്കേസില്‍ അറസ്റ്റിലായ 5 പേര്‍ക്ക് കേസുമായി ഒരു ബന്ധവുമില്ല കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. നിഖില്‍ പൈലി കുത്തിയത് ആരും കണ്ടിട്ടില്ല. പൈലി വീഴുമ്ബോള്‍ 5 പേരും അടുത്തില്ലായിരുന്നു. ധീരജിനെ കുത്തിയത് ആരെന്ന് ദൃക്‌സാക്ഷികള്‍ക്ക് പറയാനാവുന്നില്ലെന്നും സുധാകരന്‍ തിരുവനന്തപുരം പ്രസ് ക്ലബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ പറഞ്ഞു.

രക്ഷപ്പെടാന്‍ വേണ്ടിയാണ് നിഖില്‍ ഓടിയത്. കുത്തിയത് ആരും കണ്ടിട്ടില്ല. എല്ലാ നിയമസഹായവും പ്രതികള്‍ക്ക് നല്‍കുമെന്ന് സുധാകരന്‍ വ്യക്തമാക്കി. നിഖിലാണ് കുത്തിയതെന്ന് ബോധ്യമാകാത്തത് കൊണ്ടാണ് അപലപിക്കാത്തത്. കുത്തിയത് ആരെന്ന് പോലിസ് കണ്ടെത്തണം. നിഖിലിനെ തള്ളിപ്പറയില്ല. ചന്ദ്രശേഖരന്‍ കേസിലെ പ്രതികള്‍ സുഖിക്കകയല്ലേയെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

താന്‍ മറ്റ് രാഷ്ട്രീയക്കാരെപ്പോലെ അല്ല. സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിന്റെ കരുക്കളാണ് ആ കുട്ടി, നിഖില്‍ പൈലിയെ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ ഓടിച്ചു. ധീരജ് ഇടി കൊണ്ട് വീണുവെന്നാണ് മൊഴി, ആര് കുത്തി എന്ന് പറയുന്നില്ല. ഇത് കെഎസ്‌യുവിന്റെ തലയില്‍ എങ്ങനെ വരുന്നുവെന്നാണ് സുധാകരന്റെ ചോദ്യം. ധീരജിനെ ഉടന്‍ ആശുപത്രിയില്‍ എത്തിക്കാത്തതില്‍ പോലിസാണ് മറുപടി പറയേണ്ടതെന്ന് കെപിസിസി അധ്യക്ഷന്‍ പറയുന്നു.

താന്‍ മരണത്തില്‍ ദുഖിച്ചില്ലെന്ന് പറയുന്നത് ക്രൂരമാണ്. ഒരു ജീവന്‍ പൊലിഞ്ഞത് ദുഖകരമായ സംഭവമാണ്. തന്റെ മനസ് കല്ലും ഇരുമ്ബുമല്ല, മനുഷ്യത്വം സൂക്ഷിക്കുന്ന മനുഷ്യനാണ്. സിപിഎം തനിക്കെതിരെ ഉന്നയിക്കുന്ന കാര്യങ്ങള്‍ അത്ഭുതകരമാണ്. അക്രമം കൊണ്ട് പിടിച്ച്‌ നില്‍ക്കുന്ന സംഘടനയാണ് എസ്‌എഫ്‌ഐയെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

ധീരജിന്റെ മരണത്തില്‍ ദുഖിച്ചില്ലെന്ന് പറയുന്നത് തെറ്റാണ്. ആ കുടുംബത്തെ തള്ളിപ്പറയില്ല, പക്ഷേ അവിടെ പോകാന്‍ പറ്റില്ല. മരിച്ച ഉടന്‍ ശവകുടീരം കെട്ടാന്‍ എട്ട് സെന്റ് സ്ഥലം വാങ്ങി സിപിഎം ആഘോഷമാക്കാന്‍ ശ്രമിച്ചുവെന്നാണ് സുധാകരന്റെ കുറ്റപ്പെടുത്തല്‍. അവിടെ മാത്രമല്ല ആഘോഷം തിരുവാതിര നടത്തി പിണറായിയെ പുകഴ്ത്തിയെന്നും സുധാകരന്‍ ആക്ഷേപിക്കുന്നു.

മരണത്തിലും ആഘോഷം നടക്കുകയാണ്. പിണറായി ഭരണത്തില്‍ 54 കൊലപാതകമുണ്ടായി. ഇതില്‍ 28 എണ്ണത്തില്‍ സിപിഎം പ്രതികളാണ്, 12 ബിജെപി പ്രതികളാണ്. ഒരു കേസ് ലീഗും. ധീരജ് കേസ് മാത്രമാണ് കോണ്‍ഗ്രസിന്റെ തലയില്‍ കെട്ടിവയ്ക്കുന്നത്. കേഡര്‍ എന്നാല്‍ ആയുധമെടുത്ത് പോരാടുന്നതല്ല സമര്‍പ്പിത ഭടനാണ് കേഡര്‍ എന്നാണ് ഗാന്ധിജി പറഞ്ഞത്.

ഏത് കൊലപാതകത്തെയാണ് സിപിഎം അപലപിച്ചതെന്ന് ചോദിച്ച സുധാകരന്‍ ടിപിയെ കുലംകുത്തിയെന്ന് വിളിച്ച അഹിംസാവാദികളാണ് തന്നെ പ്രതിചേര്‍ക്കുന്നതെന്നും കുറ്റപ്പെടുത്തി. മരണാസന്നനായ ഒരാളെ ആശുപത്രിയിലെത്തിക്കാത്ത പോലിസാണ് മരണത്തിന് കാരണം. കേസില്‍ അറസ്റ്റിലായ 5 പേര്‍ക്ക് കൊലപാതകവുമായി ഒരു ബന്ധവുമില്ലെന്ന് വീണ്ടും സുധാകരന്‍ ആവര്‍ത്തിച്ചു.

ടി പി വധക്കേസിലെ ശിക്ഷിക്കപ്പെട്ട എട്ടു പ്രതികള്‍ കഴിഞ്ഞ 250 ദിവസമായി ജയിലിന് പുറത്താണ്. പല ഘട്ടങ്ങളായി ഇവര്‍ക്ക് 291 ദിവസത്തെ പരോള്‍ പിണറായി സര്‍ക്കാര്‍ അനുവദിച്ചു. ഫലത്തില്‍ 741 ദിവസങ്ങള്‍ ഇവര്‍ ജയിലിനു പുറത്തായിരുന്നു. പതിനാല് വര്‍ഷം ശിക്ഷ വിധിച്ച പ്രതികള്‍ രണ്ട് വര്‍ഷം ജയിലിനു പുറത്തായിരുന്നു. എന്നിട്ടും ഒരു നാണവുമില്ലാതെ അക്രമ രാഷ്ട്രീയത്തിനും കൊലപാതക രാഷ്ട്രീയത്തിനും എതിരെ മൈതാന പ്രസംഗം നടത്തുന്ന സി പി എം നേതാക്കളുടെ തൊലിക്കട്ടി അപാരമാണെന്നും ബെന്നി ബഹനാന്‍ എംപി പറഞ്ഞു.

രക്തദാഹികളായ രക്തരക്ഷസുമാരെ പോലെയാണ് സി പി എം നേതാക്കള്‍. അക്രമത്തിനും കൊലപാതകത്തിനും ആഹ്വാനം നല്‍കുകയും കൊലയാളികളെ സംരക്ഷിക്കുകയും അവരുടെ കുടുംബത്തിന് ചെല്ലും ചെലവും കൊടുക്കുകയും ചെയ്യുന്ന സി പി എമ്മാണ് ആയുധം താഴെ വെയ്‌ക്കേണ്ടത്. അക്രമത്തിനും കൊലപാതകത്തിനും എതിരെ പ്രസ്താവനയിറക്കി ജനങ്ങളെ കബളിപ്പിക്കുകയല്ല പ്രവൃത്തിയിലൂടെ തെളിയിക്കുകയാണ് സി പി എം നേതാക്കള്‍ ചെയ്യേണ്ടതെന്നും ബെന്നി ബഹനാന്‍ ആവശ്യപ്പെട്ടു.

മഹാരാജാസ് കോളേജില്‍ പെണ്‍കുട്ടികള്‍ അടക്കമുള്ള കെ എസ് യുക്കാരെ ക്രൂരമായി തല്ലിച്ചതച്ചു. അക്രമത്തിലൂടെ ഏതെങ്കിലും കലാലയങ്ങളില്‍ കെ എസ് യു വിന്റെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാമെന്നാണ് എസ് എഫ് ഐയും സി പി എമ്മും കരുതുന്നതെങ്കില്‍ അതിനു വഴങ്ങാന്‍ സൗകര്യപ്പെടില്ലെന്നും ബെന്നി ബെഹനാന് പറഞ്ഞു. കെ എസ് യു പ്രവര്‍ത്തകരെ തല്ലിച്ചതച്ച്‌ പ്രവര്‍ത്തനം ഇല്ലാതാക്കാനാണ് ശ്രമമെങ്കില്‍ ദീപശിഖാങ്കിത നീലപതാക ഉയര്‍ത്താന്‍ കെ എസ് യു വിന്റെ മുന്‍കാല നേതാക്കള്‍ രംഗത്തിറങ്ങുമെന്നും ബെന്നി ബഹനാന്‍ മുന്നറിയിപ്പ് നല്‍കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്  (14 minutes ago)

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും  (24 minutes ago)

നടി മീനയുടെ വീട് 100 കോടി രൂപയ്ക്ക് വിദേശ ദമ്പതികള്‍ക്ക് വിറ്റു?  (31 minutes ago)

ഇവര്‍ എന്റെ കഞ്ഞികുടി മുട്ടിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്; ആല്‍ബം സംവിധായകനെതിരെ രേണു സുധി  (37 minutes ago)

നോയിഡയിലെ വിദ്യാര്‍ത്ഥിയുടെ മരണം ; സുഹൃത്തുക്കള്‍ അപായപ്പെടുത്തിയതാണെന്ന് അമ്മയുടെ വെളിപ്പെടുത്തല്‍  (1 hour ago)

കുംഭമേളയിലെ വൈറല്‍ സുന്ദരിയുടെ വിവാഹത്തില്‍ പ്രതികരിച്ച് എം.വി. ഗോവിന്ദന്‍  (1 hour ago)

ഇറാനെതിരെ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്ന് നെതന്യാഹു  (1 hour ago)

ബാലവേലയ്ക്കായി കടത്താന്‍ ശ്രമിച്ച 163 കുട്ടികളെ രക്ഷപ്പെടുത്തി റെയില്‍വേ പോലീസ്  (1 hour ago)

അനശ്വര ഗായിക ആശാ ഭോസ്‌ലേ അന്തരിച്ചു  (2 hours ago)

അന്യഗ്രഹജീവികൾ ഭൂമിയിൽ !  (4 hours ago)

പ്രവചനം മാറിമറിഞ്ഞു..!  (4 hours ago)

BIHAR ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി നിതീഷ് കുമാർ  (5 hours ago)

സംഗീതജ്ഞൻ ഏലിയാസ് എൽദോസ്  (5 hours ago)

അവസാന ഓഡിയോ സന്ദേശം..  (5 hours ago)

COURT പൊരിഞ്ഞ അടി  (6 hours ago)

Malayali Vartha Recommends