പീഡനം തുറന്ന് പറയാന്‍ കാണിച്ച ധൈര്യത്തിന് സാക്ഷികളും തെളിവുകളും പിന്തുണയും ഉണ്ടായിട്ടും എങ്ങനെ നീതി ലഭിക്കാതെ പോയി?

നാല് വര്‍ഷത്തെ നിയമ പോരാട്ടം അവസാനിച്ചത് ഇങ്ങനെയാണ്. ഇരയായ കന്യാസ്ത്രീയെ 12 ദിവസം വിസ്തരിച്ചു. 122 പ്രമാണങ്ങളും നാലു തൊണ്ടിമുതലുകളും ഹാജരാക്കി.പ്രതിഭാഗത്തുനിന്ന് ആറു സാക്ഷികളെയും വിസ്തരിച്ചു. 105 ദിവസത്തെ വിസ്താരത്തിനു ശേഷമാണ് കേസില്‍ വിധി പറഞ്ഞത്. ഒരു കന്യാസ്ത്രീ ഒരു ആത്മീയ നേതാവില്‍ നിന്നും അനുഭവിച്ച വൈകൃതം .. പീഡനം തുറന്ന് പറയാന്‍ കാണിച്ച ധൈര്യത്തിന് സാക്ഷികളും തെളിവുകളും പിന്തുണയും ഉണ്ടായിട്ടും എങ്ങനെ നീതി ലഭിക്കാതെ പോയി ..
നാല് വര്‍ഷത്തിനകത്തെ പോരാട്ടത്തില്‍ തനിക്ക് അനുവദിക്കപെട്ട മതിലുകളുടെ ചട്ട കൂടുകളിലും അപ്പുറത്ത് .. സാഹസികമായി വിപ്ലവകരമായി ഒരു കന്യസ്ത്രീ നടത്തിയ പോരാട്ടം ഏറ്റം അപമാനിക്ക പെട്ട രീതിയില്‍ വിധി പ്രസ്താവാം പോലും എഴുതപെട്ട ഭാഗ്യക്കേടില്‍ പിഴച്ചത് എവിടെയാണ് ആര്‍ക്കാണ്.
ഫ്രാങ്കോ നിരപരാധിയും ലോല ഹൃദയനും സത്യസന്ധനുമാണ് എന്ന കോടതിയുടെ കണ്ടെത്തല്‍ ശരീരകമായും മാനസികമായും തളരപ്പെട്ട ക്രിസ്തുവിന്റെ മണവാട്ടിയുടെ വിതുമ്പലും കണ്ണ് നീരും ആണ് .. കാള്‍ മി 'ഞാന്‍ നിന്റെ തീരുമാനത്തിനൊപ്പം ചേരുകയാണ് എനിക്ക് നിന്നെ വേണം എന്നെ വിളിക്കു .. എന്ന് കന്യാസ്ത്രീയോട് പറയുന്ന ഫ്രാങ്കോയുടെ സന്ദേശത്തില്‍ കോടതി കണ്ടത് പ്രണയമാണ് പരസ്പര ബന്ധത്തിന്റെ ആഴമാണ് .. കഷ്ടം ബാലസംഘ വീരന്മാരും ക്രൂരന്മാരുമായ കുറ്റവാളികള്‍ ഇരയാക്ക പെട്ടവരോട് കാമാസക്തി കൊണ്ട് പറയുന്ന വാക്കുകളില്‍ പ്രണയത്തിന്റെ ധ്വനി കണ്ടെത്തിയ കോടതിയോട് എന്ത് പറയാന്‍ ..
ഫ്രാങ്കോ മുളയ്ക്കല്‍ എന്ന വെള്ള കുപ്പായക്കാരന്റെ വിജയത്തില്‍ ആഹ്ലാദിക്കുന്നു സഭയോടുംഒരു ഉളുപ്പും ഇല്ലാതെ ന്യായീകരിക്കുന്ന തൊഴിലാളികളോടും ഒരു ചോദ്യം അതിജീവിതയായ ആ കന്യാസ്ത്രി പറഞ്ഞത് കള്ളം മായിരുന്നു എന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ കോടതി നിരീക്ഷിച്ചത് ഫ്രാന്‍കോ കന്യാസ്ത്രീ യെ പീഡിപ്പിച്ചിട്ടില്ല എന്നുള്ളതല്ല പകരം പരസ്പര അനുവാദത്തോടെ പീഡനം നടന്നു എന്നുള്ളത് ആണ് ..!
കുറവിലങ്ങാട്ടെ മിഷനറീസ് ഓഫ് ജീസസ് മഠത്തില്‍വെച്ച് 2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ജലന്ധര്‍ ബിഷപ്പായ ഫ്രാങ്കോ മുളയ്ക്കല്‍ 13 തവണ കന്യാസ്ത്രീയെ പീഡിപ്പിച്ചെന്നായിരുന്നു കേസ്…ദൈവത്തോടുള്ള ഭയ ബഹുമാനം കൊണ്ട് കന്യകാത്വം സ്വീകരിച്ച കന്യസ്ത്രീ പോലീസില്‍ പരാതി നല്‍കുന്നതിന് മുമ്പേ സഭയുമായി ബന്ധപ്പെട്ടവരെ പരാതി അറിയിച്ചിരുന്നു.
2017 മാര്‍ച്ചിലാണ് പീഡനം സംബന്ധിച്ച് മദര്‍ സുപ്പീരിയറിന് കന്യാസ്ത്രീ പരാതി നല്‍കിയത്. അന്ന് ബിഷപ്പിനോടുള്ള വിധേയത്വം കൂടിയ അടിയങ്ങള്‍ കന്യസ്ത്രിയോട് അനുരഞ്ജന അനുരഞ്ജന ശ്രമത്തിനു ആണ് ശ്രമിച്ചത് . കൂടെ യുള്ള സഭാ കോടതി തനിക്ക് നീതി നടപ്പിലാക്കി നല്‍കില്ല എന്ന ഉറച്ച വിശ്വസിച്ച കന്യാസ്ത്രീ ഒടുവില്‍ ജൂണ്‍ 27ന് ആ വിപ്ലവകരമായ ധീരതയ്ക്ക് ഒരുങ്ങി..
കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി. പിറ്റേദിവസം തന്നെ പോലീസ് പരാതിയില്‍ കേസെടുത്തു. വൈക്കം ഡിവൈ.എസ്.പി.യായിരുന്ന കെ.സുഭാഷിന് അന്വേഷണച്ചുമതല കൈമാറി. പ്രകൃതിവിരുദ്ധ പീഡനത്തിനിരയായെന്നും ബിഷപ്പ് ഭീഷണിപ്പെടുത്തിയെന്നും ഇവരുടെ പരാതിയിലുണ്ടായിരുന്നു.
ഒടുവില്‍ ഫ്രാങ്കോയെ അറസ്‌റ് ചെയ്യണം എന്ന ആവശ്യവുമായി കന്യാസ്ത്രീയും അവരെ പിന്തുണയ്ക്കുന്ന മറ്റ് ആറ് കന്യാസ്ത്രീകളും പ്രത്യക്ഷ സമരത്തിനിറങ്ങി. വിവിധ സംഘടനകളും മറ്റും അവര്‍ക്ക് പിന്തുണ നല്‍കി. ഒടുവില്‍ ഫ്രാങ്കോയെ പോലീസ് അറസ്റ്റ് ചെയ്ത് പാലാ ജയിലിലേക്ക് അയച്ചതോടെയാണ് അന്ന് കന്യാസ്ത്രീകള്‍ സമരം അവസാനിപ്പിച്ചത്.
തുടര്‍ന്നങ്ങോട്ട് ഫ്രാങ്കോക്ക് നേരെയുള്ള വാളിന്റെ മൂര്‍ച്ച കൂടി കൂടി വന്നു പീഡനം സംബന്ധിച്ച് കന്യാസ്ത്രീ വാക്കാല്‍ പരാതി നല്‍കിയിരുന്നതായി പാലാ ബിഷപ്പ് മൊഴി നല്‍കി. കേസില്‍ നിന്ന് പിന്മാറാന്‍ രൂപത അധികാരികള്‍ അഞ്ചുകോടി രൂപ വാഗ്ദാനം ചെയ്തതായി കന്യാസ്ത്രീയുടെ സഹോദരനും പറഞ്ഞു. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മൊഴിയും രേഖപ്പെടുത്തി.
അന്വേഷണസംഘം ഡല്‍ഹിയിലേക്കും ജലന്ധറിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. ഡല്‍ഹിയില്‍നിന്ന് ചിലരുടെ മൊഴി രേഖപ്പെടുത്തി. കന്യാസ്ത്രീക്കെതിരേ ആരോപണമുന്നയിച്ച ബന്ധുവില്‍നിന്നും മൊഴിയെടുത്തു.
2018 സെപ്റ്റംബരില്‍ ഫ്രാങ്കോയുടെ അറസ്റ്റ് ..!പിന്നാലെ മൊഴികൊടുത്ത വൈദീകന്റെ മരണവും അതിജീവിതയ്‌യ കന്യസ്ത്രിക്ക് ഭീഷണിയും ..മാത്രവും അല്ല കൈവശം ഉണ്ടെന്ന് പറയപ്പെടുന്ന അശ്ലീല സന്ദേശങ്ങളും വീഡിയോകളും ഒക്കെ ഉള്‍പ്പെടുന്ന പെന്‍െ്രെഡവുകളും ഫോണുകളും ഉള്‍പ്പെടെയുള്ളവ ഇപ്പോഴും കോടതി കോടതിയില്‍ എത്തിയിട്ടില്ല.
https://www.facebook.com/Malayalivartha























