കോവിഡ് വ്യാപനം; ജനുവരി 16 മുതല്‍ 31 വരെയുള്ള എല്ലാ പൊതുപരിപാടികളും മാറ്റിവച്ച് കോൺഗ്രസ്; നടപടി കോവിഡ് നിയന്ത്രണങ്ങള്‍ മാനിച്ചെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍

ജനുവരി 16 മുതല്‍ 31 വരെയുള്ള കോണ്‍ഗ്രസിന്റെ എല്ലാ പൊതുപരിപാടികളും മാറ്റിവെച്ചതായി കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍ എം.പി അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങള്‍ മാനിച്ചാണ് കോണ്‍ഗ്രസ് തീരുമാനം. മറ്റു പരിപാടികള്‍ കോവിഡ് വ്യവസ്ഥകള്‍ പാലിച്ചു മാത്രമേ നടത്താവൂ എന്നും അദ്ദേഹം നിര്‍ദേശിച്ചു. ജനുവാരി 17ന് അഞ്ച് സര്‍വകലാശാലകളിലേക്കു നടത്താനിരുന്ന യു.ഡി.എഫ് മാര്‍ച്ചും മാറ്റിവെച്ചിട്ടുണ്ട്.
അതേസമയം, കോവിഡ് വ്യാപന നിരക്ക് ഉയര്‍ന്ന സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയില്‍ ജില്ലാ ഭരണകൂടം കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ജില്ലയില്‍ പൊതുയോഗങ്ങളും സാമൂഹിക ഒത്തുചേരലുകളും നിരോധിച്ചുകൊണ്ട് ജില്ലാ കളക്ടര്‍ ഉത്തരവിറക്കി.
50ല്‍ കുറവ് ആളുകള്‍ പങ്കെടുക്കുന്ന യോഗങ്ങളും ഒത്തുചേരലുകളും അനുവദിക്കില്ലെന്നും നേരത്തേ നിശ്ചയിച്ചു പോയ ഇത്തരം യോഗങ്ങള്‍ ഉണ്ടെങ്കില്‍ സംഘാടകര്‍ അത് മാറ്റിവെക്കണമെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ കളക്ടര്‍ അറിയിച്ചു. കല്യാണങ്ങള്‍ക്കും മരണാനന്തരചടങ്ങുകള്‍ക്കും പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം 50 ആയി നിജപ്പെടുത്തി. കര്‍ശന നിരീക്ഷണത്തിന് സിറ്റി, റൂറല്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























